Flash News

Plus One Improvement Revaluation Results-2026

 


Plus One Improvement Revaluation Results-March 2026 Published 

2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്  റീവാലുവേഷൻ റിസൾട്ട്  പ്രസിദ്ധീകരിച്ചു

Plus One Improvement  2026-Revaluation Results of All Districts
(Change & No Change Report)-Revaluation അപ്ലൈ ചെയ്ത എല്ലാവരുടെയും റിസൾട്ട് 
🔗 Click here 

Plus One Improvement  2026-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Results Report)
🔗 Click here  

Plus One Improvement  2026-Revaluation Result-10% or above Changed
(Eligible Students for Refund)
🔗 Click here (Now available)

Check Your Plus One Improvement Revaluation Results(DHSE Site)
🔗 Click here Now Available 

Instructions to Principal for Issuing the Revised Mark List


Check Your Plus One Improvement Revaluation Result 2026
Software to Check Revaluation Results Easily 
(Schoolwise Results & Individual Results)
🔗 Click here 

📢പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ 2026–പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസം വന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക


✅ പുനർമൂല്യനിർണയത്തിൽ മാർക്ക് മാറ്റം വന്നാൽ, പുതിയ മാർക്ക് ലിസ്റ്റ് ലഭിക്കുന്നതിനുള്ള തുടർനടപടികൾ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ മുഖേനയാണ് നടത്തുന്നത്.


⚠️ Grace Mark സംബന്ധിച്ച പ്രധാന അറിയിപ്പ്


🔹 Grace Mark ലഭിച്ച വിഷയത്തിൽ റീവാലുവേഷൻ മൂലം മാർക്ക് 90% ന് മുകളിലാകുന്ന സാഹചര്യത്തിൽ, ആ വിഷയത്തിലെ Grace Mark നിലനിൽക്കില്ല.


🔹 അത്തരത്തിൽ നഷ്ടമാകുന്ന Grace Mark, 90% ൽ താഴെ മാർക്ക് ഉള്ള മറ്റ് വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും


 ഗ്രേസ് മാർക്ക് മറ്റു വിഷയങ്ങളിലേക്ക് ആഡ് ചെയ്യുന്നതിന്  അനുമതിപത്രം സ്കൂളിൽ നൽകേണ്ടതാണ്


⚠️ അനുമതിപത്രം സമർപ്പിക്കാത്ത പക്ഷം, 90% കവിഞ്ഞ വിഷയത്തിൽ നിന്ന് Grace Mark മറ്റ് വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതല്ല.


📌 എന്നാൽ എല്ലാ വിഷയങ്ങളിലും നിലവിൽ 90% അല്ലെങ്കിൽ അതിലധികം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, Grace Mark മറ്റൊരു വിഷയത്തിലേക്ക് മാറ്റാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ Grace Mark നഷ്ടപ്പെടുന്നതായിരിക്കും.


📌 Grace Mark പരമാവധി 90% വരെ മാത്രമാണ് അനുവദിക്കുന്നത്.


✅ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് റീവാലുവേഷനും രണ്ടാം വർഷ റീവാലുവേഷനും ഒരുമിച്ച് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക്, രണ്ടാം വർഷ റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക് ലിസ്റ്റ് പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.


⚠️ ഒരു മാർക്കിന്റെ വ്യത്യാസം പോലും രണ്ടാം വർഷ ഫലത്തിൽ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ, മാർക്ക് വ്യത്യാസം വന്ന എല്ലാ വിദ്യാർത്ഥികളും ബന്ധപ്പെട്ട സ്കൂളുമായി ഉടൻ ബന്ധപ്പെട്ടു തുടർനടപടികൾ ഉറപ്പാക്കുക.


ഒന്നാം വർഷ റീവാലുവേഷൻ പ്രകാരം മാർക്ക് ചേഞ്ച് ആയാലും അങ്ങനെ ചേഞ്ച് ആയ മാർക്ക് ഒന്നാം വർഷത്തെ മാർക്കിനെക്കാൾ കുറവാണെങ്കിൽ മാർക്ക് ലിസ്റ്റ് അയച്ചു കൊടുക്കേണ്ടതില്ല...കാരണം അത്തരം സാഹചര്യത്തിൽ പഴയ പ്ലസ് വൺ മാർക്ക് തന്നെയാണ് നിലനിൽക്കുക 

📌 പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ശേഷമായിരിക്കും ഈ നടപടികൾ  ആരംഭിക്കുന്നത്



📢 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ 2026 – പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസം വന്ന വിദ്യാർത്ഥികളുടെ സ്കൂൾ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കുക


🔹 ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മാത്രം അപേക്ഷിച്ച് മാർക്ക് വ്യത്യാസം വന്ന വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് ലഭിച്ച ശേഷം, ഫലത്തിന്റെ കോപ്പി, ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ ആമുഖ കത്ത് എന്നിവ സഹിതം മാർക്ക് ലിസ്റ്റ് മാറ്റം വരുത്തുന്നതിനായി ഡയറക്ടറേറ്റിലേക്ക് അയയ്ക്കണം.


🔹 രണ്ടാം വർഷം ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷൻ കാരണം മാർക്ക് വ്യത്യാസം ഉണ്ടായാൽ, ഗ്രേസ് മാർക്കിൽ ഉണ്ടാകുന്ന കുറവ് മറ്റ് വിഷയങ്ങളിലേക്ക് (പരമാവധി 90% വരെ) മാറ്റി നൽകണമെങ്കിൽ വിദ്യാർത്ഥിയുടെ അനുമതിപത്രം കൂടി ഉൾപ്പെടുത്തണം.


🔹 അനുമതിപത്രം ഉൾപ്പെടുത്താത്ത പക്ഷം, മാർക്ക് വ്യത്യാസം വന്ന വിഷയത്തിൽ 90% അധികമുള്ള ഗ്രേസ് മാർക്ക് മറ്റ് വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതല്ല.


🔹 2026-ലെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷാ പുനർമൂല്യനിർണയത്തിനും 2026-ലെ രണ്ടാം വർഷ പുനർമൂല്യനിർണയത്തിനും അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ, രണ്ടാം വർഷ റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ആവശ്യമായ രേഖകൾ സഹിതം മാർക്ക് ലിസ്റ്റ് മാറ്റുന്നതിനുള്ള അപേക്ഷ ഡയറക്ടറേറ്റിൽ സമർപ്പിക്കാവൂ.


⚠️ ഒരു മാർക്കിന്റെ വ്യത്യാസം പോലും രണ്ടാം വർഷ ഫലത്തിൽ കാര്യമായ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ, പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസം വന്ന എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് ലിസ്റ്റ് പ്രിൻസിപ്പൽമാർ ഡയറക്ടറേറ്റിൽ നിർബന്ധമായും ലഭ്യമാക്കേണ്ടതാണ്.

Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response