Flash News

Plus One Improvement Exam 2026-Updates


 

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ 2026
കഴിഞ്ഞ രണ്ട് വർഷമായി മാർച്ച് മാസത്തിൽ നടത്തിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ ഇനി മുതൽ ഒക്ടോബർ മാസത്തിൽ നടത്തുന്നതായിരിക്കും. 

Exam Date: ഒക്ടോബർ 12 മുതൽ 17 വരെ

പ്രധാന അറിയിപ്പ്: ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ/നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതാണ്.

Exam Notification & Time Table
Plus One Improvement Exam Notification Oct 2026
Download (Available Soon)

Exam Time Table Oct 2026
Download (Available Soon)

Important Dates
Download (Available Soon)
യോഗ്യത (Click here for details)
1. റഗുലർ വിദ്യാർത്ഥികൾ (നിലവിൽ പ്ലസ് ടു പഠിക്കുന്നവർ)
a. മാർച്ച് 2026 ലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എഴുതിയിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്മെന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
2. മാർച്ച് 2026 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടും വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവർ ആബ്സന്റ് ആയ എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാർച്ച് 2026 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിഷയങ്ങളിൽ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കിൽ അവ എഴുതുന്നതിനും എഴുതിയ വിഷയങ്ങളിൽ മൂന്ന് വിഷയങ്ങൾ വരെ മെച്ചപ്പെടുത്തുന്നതിനും (ഇംപ്രൂവ്മെന്റ്) വേണ്ടി ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഉദാഹരണമായി
മാർച്ച് 2026 ൽ നാല് പരീക്ഷകൾ എഴുതുകയും രണ്ടു പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഹാജരാകാൻ സാധിക്കാതിരുന്ന രണ്ടു പരീക്ഷകളോടൊപ്പം ആവശ്യമെങ്കിൽ മൂന്ന് വിഷയങ്ങൾക്ക് വരെ ഇംപ്രൂവ് ചെയ്യുന്നതിനും അപേക്ഷിക്കാവുന്നതാണ്.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് ആറ് വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ 2026 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലോ ഈ സപ്ലിമെന്ററി പരീക്ഷയിലോ ആറ് വിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിൽ മാത്രമേ മാർച്ച് 2027 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

2.കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ


3. ലാറ്ററൽ എൻട്രി പരീക്ഷാർത്ഥികൾ
മറ്റ് പരീക്ഷാ ബോർഡുകളിൽ നിന്നും 2026-2027 ൽ രണ്ടാം വർഷ ഹയർ സെക്കൻഡറി കോഴ്സിലേക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾ ലാറ്ററൽ എൻട്രി പരീക്ഷാർത്ഥികളായി എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതും ഹാജരാകേണ്ടതുമാണ്.
ടി വിദ്യാർത്ഥികൾ ഈ സപ്ലിമെന്ററി പരീക്ഷ എഴുതിയാൽ മാത്രമേ 2027 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

Fee Details & Application Form
Application Fee Details
🔹 Regular Candidates
• Exam Fee – ₹175 per paper
• Certificate Fee – ₹40 per paper

🔹 Compartmental Candidates
• Exam Fee – per paper
• Certificate Fee –  per paper


Exam Application Form
Download

ഇംപ്രൂവ്മെന്റ് പരീക്ഷയിലെ മാർക്ക് എങ്ങനെ പരിഗണിക്കും?

റെഗുലർ വിദ്യാർത്ഥികൾ ഇപ്പോൾ (പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥികൾ)
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ Best of Marks ആണ് പരിഗണിക്കുന്നത്.
മാർച്ച് 2026 പരീക്ഷയിലെ മാർക്കും ഇംപ്രൂവ്മെന്റ് പരീക്ഷയിലെ മാർക്കും തമ്മിൽ ഏറ്റവും ഉയർന്ന മാർക്കാണ് അന്തിമമായി പരിഗണിക്കുക.
പ്ലസ് വണ്ണിൽ ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനോടൊപ്പം ഗ്രേസ് മാർക്ക് വീണ്ടും കൂട്ടിച്ചേർക്കില്ല.അതിനാൽ ഗ്രേസ് മാർക്ക് ലഭിച്ച വിഷയങ്ങളിൽ ഇംപ്രൂവ്മെന്റിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം തീരുമാനം എടുക്കുക.
Eg 1:
മാർച്ച് പരീക്ഷ: 50 + 5 ഗ്രേസ് = 55
ഇംപ്രൂവ്മെന്റ് പരീക്ഷ: 52
Final Mark = 55
52 + 5 ഗ്രേസ് = 57 എന്ന രീതിയിൽ പരിഗണിക്കില്ല.
Eg 2:
മാർച്ച് പരീക്ഷ: 50 + 5 ഗ്രേസ് = 55
ഇംപ്രൂവ്മെന്റ് പരീക്ഷ: 55
Final Mark = 55* (ഗ്രേസ് മാർക്ക് ഇല്ലാതെ)
Eg 3:
മാർച്ച് പരീക്ഷ: 50 + 5 ഗ്രേസ് = 55
ഇംപ്രൂവ്മെന്റ് പരീക്ഷ: 57
Final Mark = 57
ഇംപ്രൂവ്മെന്റ് പരീക്ഷയിലെ 57 ആണ് കൂടുതലായതിനാൽ അതാണ് പരിഗണിക്കുക.
ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് 6 വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യാം.
മാർച്ച് 2027 രണ്ടാംവർഷ ഫലത്തിന് അർഹത നേടാൻ ഒന്നാംവർഷത്തിലെ 6 വിഷയങ്ങളും എഴുതിയിരിക്കണം.

Improvement Study Materials
Available Soon.....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad