Income Tax Return Online Submission-FY 2026-27
ഈ വർഷം (2025-26 അസസ്മെൻറ് ഇയറിലെ ഇൻകംടാക്സ് റിട്ടേണുകൾ ഇ-ഫയൽ ചെയ്യുവാൻ ആദായ നികുതി വെബ് പോട്ടൽ സജ്ജമായി ക്കഴിഞ്ഞു. റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. ഇത്തവണ ഇഫയലിംഗിന് വേണ്ടി പ്രത്യേക പോർട്ടൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട് നേരർട്ട് പ്രസ്തുത പോർട്ടലിലെത്താൻ https://www.incometax.gov.in/iec/foportal/ എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഈ പോർട്ടലിൽ പ്രവേശിച്ച് മുകൾഭാഗത്ത് വലതു മൂലയിൽ കാണുന്ന Login ബട്ടണിലമഡത്തുക
efile Login
നിങ്ങൾ അരിയർ റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം 10E ഓൺലൈനായി സബ്മിറ്റ് ചെയ്തതിന്ശേഷം ITR ഇ ഫയലിംഗ് ചെയ്യുക. (10E Online Sublission Steps താഴെ കൊടുത്തിട്ടുണ്ട് )
Gross Total Income എന്ന സെക്ഷനിൽ നിങ്ങളുടെ Salary Income സംബന്ധിച്ച് വിവരങ്ങളാണ് വരുന്നത്. ഈ സെക്ഷൻ ഫില്ല് ചെയ്യുമ്പോൾ നിർബന്ധമായും നിങ്ങളുടെ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ്/ ഫോം-16 കയ്യിലുണ്ടായിരിക്കണം. കാരണം അതിലെ ഡാറ്റയാണ് ഇവിടെ സ്വമേധയാ ഫില്ല് ചെയിത് വരുന്നത്. സ്ഥാപനത്തിൽ നിന്നും കൃത്യമായി TDS ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഇതും കൃത്യമായിരിക്കും. തെറ്റുണ്ടെങ്കിൽ നമുക്ക് Edit ബട്ടൺ ഉപയോഗിച്ച് തിരുത്താം.എന്നാൽ ആരും തന്നെ നികുതി വെട്ടിക്കാൻ വേണ്ടി ഇതിൽ വരുന്ന തുകകൾ കുറച്ചെഴുതാനോ വട്ടി ഒഴിവാക്കാനോ പാടില്ല. അങ്ങിനെ ചെയ്താൽ നിങ്ങളുട സ്ഥാപന മേധാവിക്ക് കാരണം വ്യക്തമാക്കൽ നോട്ടീസ് വരുന്നതാണ്. അത് നിങ്ങക്കും സ്ഥാപന മേധാവിക്കും ഒരു പാട് തലവേദനകൾ സൃഷ്ടിക്കും.
B1-Income From Salary
B2- Income From House Property
New Regime ഫോളോ ചെയ്യുന്നത് കൊണ്ട് ഈ സെക്ഷന് വലിയ പ്സക്തിയില്ല. Old Regime ആണെങ്കിൽ Housing Loan Iterest കാണിക്കേണ്ടത് ഈ സെക്ഷനിലാണ്. Interest വരുന്നത് Interest On Borrowed Capital എന്ന ഹെഡിലായിരിക്കും
B3.Income from Other Sources
മറ്റുവല്ല സോഴ്സുകളിൽ നിന്നും വരുമാനമുണ്ടെങ്കിൽ അതാണിവിടെ കാണിക്കേണ്ടത്. Income Tax Refund ൽ നിന്ന് ലഭിച്ച പലിശ, ബാങ്ക് ഡെപ്പോസിറ്റുകളിൽ നിന്ന് ലഭിച്ച പലിശ തുടങ്ങിയവയെല്ലാം ഇവിടെയാണ് വരുന്നത്. ഇതിന് മുകളിൽ ക്ലിക്ക് ചെയ്ത് അങ്ങിന നല്ല വരുമാനവും വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇതല്ലാത്ത വല്ലതുമുണ്ടെങ്കിൽ Add Another എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് Add ചെയ്യുക.
C3. Excempt Income : ഇതിൽ ക്ലിക്ക് ചെയ്ത് നമ്മുടെ വരുമാനത്തിൽ ഉൾപ്പെട്ടതും എന്നാൽ Income Tax ൽ നിന്ന് ഒഴിവാത്തപ്പെട്ടിട്ടുള്ളതുമായ ഇൻകം ചേർക്കുക (ഉദാ. റിട്ടയർമെൻറ് ആനുകൂല്യങ്ങൾ ആദ്യം ഇൻകത്തിൽ ചേർക്കുക. പിന്നീട് ഈ വിഭാഗത്തിൽ ചേർത്ത് ഒഴിവാക്കുക.
C3 (a) Long Term Capital Gains : അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ ഇതിൽ ചേർക്കുക.
ഇത്രയും കഴിഞ്ഞാൽ രണ്ടാമത്തെ സെക്ഷൻ Confirm ചെയ്യുക.
Total deductions
നിങ്ങൾ New Ragime ആണ് ഫോളോ ചെയ്യുന്നതെങ്കിൽ ഈ സെക്ഷനിൽ നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല, നേരെ താഴ് ഭാഗത്തു കാണുന്ന Confirm ബട്ടൺ അമർത്ത് ഈ സെക്ഷൻ അവസാനിപ്പിക്കാം.
നേരെ മറിച്ച് നിങ്ങൾ Old Regime ആണ് ഫോളോ ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് താഴെ കാണുന്ന ഓരോ ഹെഡിനും നേരെ കാണുന്ന Edit ബട്ടൺ അമർത്തി ഡിഡക്ഷനുകൾ ചേർക്കാവുന്നതാണ്.
80C - Deduction in respect of life insurance premia, deferred a
80CCC - Payment in respect Pension Fund, etc.
80CCD(1) - Contribution to pension scheme of Central Government
80CCD(1B) - Contribution to pension scheme of Central Government
80CCD(2) - Contribution to pension scheme of Central Government by employer
80D - Deduction in respect of Health Insurance premia
80DD - Details of deduction in respect of maintenance including medical treatment of a dependent who is a person with disability.
80DDB - Medical treatment of specified disease
80E - Interest on loan taken for higher education
TAXES TAID
ഇതിൽ പ്രധാനമായും 5 സെക്ഷനുകളാണുണ്ടാവുക
ഇതിൽ ഒന്നാമത്തെ സെക്ഷനിൽ നമ്മുടെ സ്ഥാപനം ശമ്പളത്തിൽ നിന്ന് പിടിച്ച് അടച്ച നികുതിയുടെ വിവരങ്ങൾ കാണാം. ഇതിൾ ഉൾപ്പെടാത്ത വിവരങ്ങൾ ഉണ്ടെങ്കിൽ Add Another ബട്ടണിലമർത്തി വിവരങ്ങൾ കൂട്ടി ചേർക്കാവുന്നതാണ്.
രണ്ടാമത്തെ സെക്ഷനിൽ ശമ്പളമല്ലാത്ത മറ്റു വരുമാനങ്ങളിൽ നിന്നും പിടിച്ചെടുത്ത ടാക്സ് കാണാം. ഇവിടെയും വേണമെങ്കിൽ പുതിയ വിവരങ്ങൾ Add ചെയ്യാം.
ഇതിൽ അഞ്ചാമത്തെ Advance Tax and Self Assessment Tax എന്ന സെക്ഷനിലാണ് നമ്മൾ നേരിട്ട് അടച്ച നികുതിയുടെ വിവരങ്ങൾ കാണുന്നത്. മിക്കവാറും നാം നേരിട്ടടച്ച നികുതി വിവരങ്ങൾ ഇവിടെ വന്നിട്ടുണ്ടാകും ഇല്ലെങ്കിൽ മാത്രം Add Another എന്ന ബട്ടണിലമർത്തി വിവർങ്ങൾ നൽകി Add ചെയ്യാവുന്നതാണ്.
എല്ലാ സെക്ഷനും താഴെയായ Total Tax Paid കാണാവുന്നതാണ്. ഇതാണ് നിങ്ങൾ ആകെ ആടച്ച ടാക്സ്. ശരിയാണെങ്കിൽ ഈ സെക്ഷനും Confirm ചെയ്യാം
Verify your Tax Liability
ഇതിൽ രണ്ടാമത് കാണുന്ന Computation of Tax Payable എന്ന ഹെഡിനു താഴെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം എല്ലാവർക്കും കഴിഞ്ഞ പേ റിവിഷൻ അരിയറിൻറെ രണ്ട് ഘഡു പി.എഫിൽ ലയിപ്പിച്ചിരുന്നു. അങ്ങിനെയുള്ളവർക്ക് അതിൻമേലുള്ള അധിക നികുതി ബാധ്യത ലഘൂകരിക്കാൻ അരിയർ റിലീഫ് കാൽക്കുലേറ്റ് ചെയ്ത് ക്ലെയിം ചെയ്തിട്ടുണ്ടാം. അത് ഈ പേജിലാണ് കാണിക്കേണ്ടത്. ഈ ഹെഡിന് താഴെ കാണുന്ന D6 എന്ന ഐറ്റത്തിന് നേരെയാണ് Rellief U/s 87 A കാണിക്കേണ്ടത്. അത് കാണിച്ചെങ്കിൽ മാത്രമേ Tax Payable നമ്മുടെ കാൽക്കുലേഷന് സമാനമാവുകയുള്ളൂ.
മാത്രമമല്ല Income Tax ഇ-ഫയൽ ചെയ്യുന്നതിന് പുറമെ -10E ഫോമും Online ആയി സബ്മിറ്റ് ചെയ്തെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇല്ലയെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നോട്ടീസ് വരും. ഉദാഹരണത്തിൽ എനിക്ക് 10 E റിലീഫ് ഇണ്ട്. എന്നാൽ ഞാൻ ഇത് ഇതുവരെ Online സബ്മിറ്റ് ചെയ്തിട്ടില്ല. അത് കൊണ്ട് ഞാൻ അത് താഴെ കാണുന്ന D6 എന്ന ഐറ്റത്തിൽ കാണിക്കുന്നു. ഉടനെ അതിന് താഴെവാണിംഗ് മേസേജുകൾ കാണുന്നു.
e-Filing New Site
Last date : 2026 July 31st
വൈകിയതിനുള്ള പിഴ (Late Fee): മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരമാവധി 1,000 രൂപയാണ് പിഴ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനമെങ്കിൽ 5,000 രൂപ വരെ പിഴയായി നൽകേണ്ടി വരും.
Efiling of 10E Form (Online Steps)
നിങ്ങൾ ആദായ നികുതിയിൽ നിന്ന് അരിയർ റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ട് എങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് തന്നെ 10E ഫോം ഓൺലൈനായി ഫയൽ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ആദായ നികുതി ഫയൽ ചെയ്ത് അത് പ്രോസസ് ചെയ്യുന്നതിന് മുമ്പ് തന്നെ 10E ഫോം സബ്മിറ്റ് ചെയ്യണം. അല്ലെങ്കിൽ റിലീഫ് പരിഗണിക്കാതെ വീണ്ടും പണമടക്കണമെന്ന് പറഞ്ഞ് നോട്ടീസ് വരും എന്നത് ഉറപ്പാണ്.
ആദ്യമായി ആദായ നികുതിയുടെ പുതിയ പോർട്ടലിൽ ലോഗിൻ ചെയ്യുക
തുടർന്ന് വരുന്ന വിൻഡോയിൽ e-File എന്ന മെനുവിൽ Invome Tax Forms ->> File Income Tax Forms എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ രണ്ടാമത്തെ ടാബായ Forms as Per Income Tax Act 1961 എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന പേജിൽ ഒരു പേജിൽ 10 ഐറ്റങ്ങളാണ് ലിസ്റ്റ് ചെയ്യുന്നത്.
10E വരുന്നത് രണ്ടാമത്തെ പേജിലാണ്. അത് കൊണ്ട് ഒന്നാമത്തെ പേജിൻറെ ഏറ്റവും താഴെ കാണുന്ന പേജ് നാവിഗേറ്ററിൽ ക്ലിക്ക് ചെയ്ത് രണ്ടാമത്തെ പേജിലെത്തുക.
രണ്ടാമത്തെ പേജിൽ Tax Exemptions and Reliefs (Form 10E) എന്ന് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ Assessment Year (A.Y) എന്ന കോമ്പോ ബോക്സിൽ 2026-27 എന്ന് സെലക്ട് ചെയ്ത് Continue ബട്ടണിലമർത്തുക.
തുടർന്ന് വരുന്ന വിൻഡോയിൽ Let's Get Started എന്ന ബട്ടണിലമർത്തുക.
അടുത്ത വിൻഡോയിൽ ആദ്യം കാണുന്ന Arrears Salary എന്നതി ടിക് രേഖപ്പെടുത്തി Continue ബട്ടണിലമർത്തുക.
തുടർന്ന് വരുന്ന വിൻഡോയിൽ Personal Information, Arrears Salary/Family Pension, Verification എന്നിങ്ങനെ 3 സോക്ഷനുകൾ കാണാം. ഇത് ഓരോന്നായി Confirm ചെയ്തു വരേണ്ടതുണ്ട്.
ആദ്യമായി Personal Information എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ 10E ഫോമെടുത്ത് താഴെ കാണുന്ന വിൻഡോയിൽ രണ്ടാമത്തെ സെക്ഷനിൽ പ്രവേശിക്കുക.
ഈ സെക്ഷൻ ഫില്ല് ചെയ്യുമ്പോൾ നമ്മളുടെ പക്കൽ നാം നേരത്തേ തയ്യാറാക്കി വെച്ച 10E ഫോം ഉണ്ടായിരിക്കണം. അതിൽ നോക്കിയാണ് ഇതിലെ കോളങ്ങളിൽ ഡാറ്റ പൂരിപ്പിക്കേണ്ടത്. സൗകര്യത്തിനായി ഒരു മാതൃകാ Annexure-I, താഴെ ചേർക്കുന്നു.
അപ്പോൾ താഴെ കാണുന്ന വിൻഡോ ലഭിക്കും. ഇതിൽ ഒന്നാമത് കാണുന്നത് Annexure-I ആണ്. ഇതില ആദ്യത്തെ കോളം മാത്രം നാം തല്ക്കാലം ഫില്ല് ചെയ്ത്ൽ മതി. (അരിയർ ഒഴികെയുള്ള നമ്മടെ ടോട്ടൽ ഇൻകം) അത് നമ്മുടെ Annexure I ൽ കാണുന്ന ഒന്നാമത്തെ ഫിഗർ ആയിരിക്കും. ബാക്കി ഏറെക്കുറെ കോളങ്ങൾ Table A ഫില്ല് ചെയ്യുന്നതോടു കൂടി സ്വമേധയാ ഫിൽആയിക്കോളും
അതിന് ശേഷം നേരെ ഈ പേജിന് താഴെ Table A എന്ന ഒരു ഭാഗം കാണാം. അതിന് താഴേ Add Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് നമ്മുടെ Table A യിൽ കാണുന്ന വിവരങ്ങൾ ഓരോന്നായി അതിലേക്ക് ചേർക്കുക.
ഉദാഹരണത്തിനായി ഒരു Table A താഴെ ചേർക്കുന്നു.
Add Details ബട്ടണമർത്തുമ്പോൾ താഴെ കാണുന്ന ഫീഞഡുകൾ ലഭിക്കും. ഇവിടെ ഒരു സമയം അരിയർ ബാധകമായിട്ടുള്ള ഒരു വർഷത്തിൻറെ വിവരങ്ങളാണ് എൻറർ ചെയ്യേണ്ടത്.നമ്മുടെ ഉദാഹരണത്തിൽ രണ്ട് വർഷങ്ങളിലേക്കുള്ള അരിയറാണ് ഈ വർഷം ലഭിച്ചത്. 2019-20 ഉം 2020-21 ഉം. ഇതിൽ ആദ്യം 2019-20 എൻറർ ചെയ്യാം. മുകളിലെ ഫീൽഡ് കോംമ്പോ ബോക്സിൽ ആദ്യം Financial Year ആണ് സെലക്ട് ചെയ്യേണ്ടത്. 2019-20 എന്ന് സെലക്ട് ചെയ്തു പ്രസ്തുത വർഷത്തിൽ അന്ന് റിപ്പോർട്ട് ചെയ്ത ടോട്ടൽ (ടാക്സബിൾ) ഉൻകം. ഇത് മുകളിൽ നൽകിയ Tab'e A യിൽ നിന്ന് ലഭിക്കും. ഇത് അന്നത്തെ റിട്ടേൺ ഫയൽ ചെയ്തതിന് സമാനമാകണം.ഈ വർഷം ലഭിച്ച അരിയറിൽ ആവർത്തേക്ക് ബാധകമായ വരുമാനം.നേരത്തെ ലഭിച്ചതും ഇപ്പോൾ ലഭിച്ച അരിയറും കൂടിയുള്ള തുക. അത് സ്വമേധയാ വന്നോളും. നമ്മൾ എൻറർ ചെയ്യേണ്ടതില്ല.അന്ന് ലഭിച്ച ഇൻകത്തിന് അന്ന് നമ്മൾ അചച്ച ടാക്സ്. ഇത് യഥാർത്ഥത്തിൽ അടച്ച കാക്സ് ആയിരിക്കണം. അരിയർ അടക്കമുള്ള തുകയുടെ മുകളിൽ വരുന്ന ടാക്സ്.അത് തനിയെ വരും നാം എൻറർ ചെയ്യേണ്ടതില്ല.അതിയർ അടക്കമുള്ള തുകയ്ക്ക് നമ്മുടെ കണക്ക് പ്രകാരം എത്ര രൂപ ടാക്സ് വരുന്നു എന്ന്. ഇത് നമ്മൾ Annexure 1 നോക്കി എൻറർ ചെയ്തു കൊടുക്കുക
അരിയർ അടക്കമുള്ള തുകയുടെ ടാക്സും അന്ന് നമ്മൾ അടച്ച ടാക്സും തമ്മിലുള്ള വ്യത്യാസം (ഇതും തനിയെ വരും)
ഇത്രയും തുകകൾ നമ്മൾ തയ്യാറാക്കിയ Table A യ്ക്ക് തുല്യമാണെന്ന് ഉറപ്പ് വരുത്തുക. കൃത്യമാണെങ്കിൽ അതിന് താഴെ കാണുന്ന Add ബട്ടൺ അമർത്തുമ്പോൾ മാത്രമേ ഇത് സേവ് ആവുകയുള്ളൂ. എന്നിട്ട് അടുത്ത വർഷത്തിൻറേത് എൻറർ ചെയ്യുക.
ഇങ്ങിനെ നമുക്ക് എത്രവർഷത്തെ അരിയർ ലഭിച്ചിട്ടുണ്ടോ അത്രയും വർഷങ്ങൾ ചേർക്കുക.
എല്ലാം Add ചെയ്തതിന് ശേഷം ഏറ്റവും താഴെ കാണുന്ന SAVE ബട്ടണിലമർത്തുക.
ഇനി തിരിച്ച് വീണ്ടും രണ്ടാമത്തെ സെക്ഷനിൽ ക്ലിക്ക് ചെയ്താൽ Annexure-1, Table A എന്നിവ നമ്മുടെ 10 E ഫോമിന് സമാനമായി ഫില്ല് ചെയ്തതായി കാണാം.
ഏര്രവും താഴെയായി നമുക്ക് ലഭിക്കാവുന്ന Arrear Relief എത്രയാണെന്നും നമുക്ക് കാണാം.
ഇനി അവസാന സൈക്ഷനായ
Verfication ലേക്ക് പോകാം......
Courtesy : Alrahman
.png)
.jpg)















Thanks for your response