Flash News

Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ ഹയർസെക്കൻഡറി(+1 & +2) ഫൈനൽ പരീക്ഷ മാർച്ച് 2026..Study Material... Download Now l⇠ ഹയർസെക്കൻഡറി മോഡൽ പരീക്ഷ Feb 2026..QP & Answerkey Published... Download Now l⇠ 2026 മാർച്ചിലെ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു..Exam Time Table Published... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Income Tax Calculation-Softwares FY 2025-2026

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ആധായ നികുതി നിരക്കുകൾ 2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റിൽ ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും ഏറെ ആശ്വാസം നൽകുന്ന സ്ളാബുകളാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റ് പ്രകാരം പഴയ ടാക്സ് റെജിമിൽ നികുതി സ്ലാബുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് താഴെ കാണിച്ച പോലെ കഴിഞ്ഞ വർഷത്തേത് തന്നെയായിരിക്കും

No income tax on annual incomes-Rs 2,50,000
Between Rs. 2,50,001 and Rs 5,00,000-5%
Between Rs 5,00,001 to Rs 10,00,000-20%
Above  Rs 10,00,000- 30%

എന്നാൽ പുതിയ ടാക്സ് റെജിമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് താഴെ പറയും പ്രകാരമായിരിക്കും

Zero to Rs 4,00,000—No Tax
Rs 4,00,000 to Rs 8,00,0005%
Rs 8,00,0001 to Rs 12,00,00010%
Rs 12,00,001 to Rs 16 lakh15%
Rs 16,00,001 to Rs 20 lakh20%
Rs 20,00,001 to Rs 24 lakh25%
Above 24 lakh30%
സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം  12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.
ഇനി നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും. അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ (ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു ( ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി സാധാരണ രീതിയിൽ കണക്കാക്കിയ  ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1A)(b) പ്രകാരം മാർജിനൽ റിലീഫ് അനുവദിക്കുന്നു.

ഉദാരഹണം -1
ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,10,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 61,500 രൂപയായിരിക്കും. എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 10,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 51,500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.

ഉദാരഹണം-2
ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,70,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 70,500 രൂപയായിരിക്കും (20,000+40,000+10,500). എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 70,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.
ഇനി ഒരാളുടെ ടാക്സബിൾ ഇൻകം ഈ പറഞ്ഞ 12,705,88 ന് മുകളിലാണെങ്കിൽ അത്തരക്കാർ 4 ലക്ഷം രൂപ മുതൽ സ്ലാബ് പ്രകാരം ടാക്സ് കണക്കാക്കി അടക്കേണ്ടി വരും. ഉദാഹരണമായി സ്റ്റാൻറേർഡ് ഡിഡക്ഷന് ശേഷം ഒരാളുടെ ടാക്സബിൾ ഇൻകം 14,50,000 രൂപയാണെങ്കിൽ അയാളുടെ നികുതി കണക്കാക്കുന്നത് താഴെ പറയും പ്രകാരമായിരിക്കും.
ആദ്യത്തെ 4 ലക്ഷത്തിന്                              - 0
4 ലക്ഷം മുതൽ 8 ലക്ഷം വരെ (5%)           -  20,000
8 ലക്ഷം മുതൽ 12 ലക്ഷം വരെ (10%)        -  40,000
12 ലക്ഷം മുതൽ 14.5 ലക്ഷം വരെ (15%)    -  37,500
ആകെ നികുതി                                              -  97,500
എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇതേ തുകയ്ക്ക് 1,30,000 രൂപ ടാക്സ് അടക്കണമായിരുന്നു. എന്തായാലും ഈ വർഷം നികുതിയിൽ എല്ലാവർക്കും ഗണ്യമായ കുറവ് അനുഭവപ്പെടും
Courtesy : Income Tax Notes prepared by Alrahman 

NB:- ഇവിടെ പ്രസിദ്ധീകരിക്കുന്ന പല ടാക്സ് സോഫ്റ്റ്‌വെയറുകളും ഡെവലപ്പേഴ്സ് അപ്ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. അപ്ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് ഇവിടെയും അപ്ഡേറ്റ് ചെയ്യും.അതുകൊണ്ട് എപ്പോഴും പുതിയ അപ്ഡേറ്റ് വേർഷൻ ഉപയോഗിച്ച് മാത്രം ടാക്സ് കാൽക്കുലേറ്റ് ചെയ്യാൻ ശ്രമിക്കുക

NB:-എപ്പോഴും ഒന്നിൽ കൂടുതൽ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം ടാക്സ് കാൽക്കുലേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക
Income Tax Softwares FY 2025-26 from developers 
 Easy Tax Software by Alrahman
🔗Download (Updated on 30-01-2026)

അരിയർ സാലറി ലഭിച്ചവർക്ക് 
10E Relief Calculator 
🔗Download (Updated on 15-02-2026)
Income Tax Calculator by Sudheer Kumar T K
Windows Excel
🔗Download (Updated on 11-02-2026)
Linux LibreOffice
🔗Download 
(Updated on 17-02-2026)

EasyTax 2025-26 with 10E Version2.2 by Sudheer Kumar T K
🔗Download (Updated on 17-02-2026)
Income Tax Software by Babu Vadakanchery
🔗Download  
Income Tax Calculator  (By Ecostatt Team)
Online Version
🔗Download 
Relief for Arrears 2025-26 (Form 10E) : Calculation
 
🔗Download  
Income Tax Calculator  by  Shafeeq M P
🔗Download  
Income Tax Software by Gigi Varughese
Windows Excel
🔗Download 
Linux LibreOffice
🔗Download
Tax-ReadyReckoner-2025-26(Pdf file)
🔗Download
Income Tax Software 2025-26 by N P Krishna Das
🔗Download  
Income Tax Software 2025-26 by Latheef
🔗Download

Income Tax Cacluation in Spark(For New Regime)

ഓരോരുത്തരുടെയും ന്യൂ റെജിമിലുള്ള ഇൻകംടാക്സ് സ്പാർക്കിൽ 
തന്നെ വളരെ ഈസിയായി കാൽക്കുലേറ്റ് ചെയ്തു നോക്കാം (without data entry)
Income Tax Calculation SPARK
 🔻
DDO Login :
Income Tax - Income Tax Processing - Income Tax Calculation - Individual(New Regime)

Individual Login
Income Tax - Tax Calculation(New Regime)
Click Forward for Approval
Click Download Report

Income Tax »» Income Tax Processing »» Income Tax Calculation »» Individual(New Regime)







Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad