ഏകജാലകം 2026 - Merit Quota,Model Residential School Allotment Results Published. Admissions from 10am on 15th June 2026 to 05pm on 17th June 2026. എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
(വിദ്യാർത്ഥികൾ ട്രയൽ അലോട്ട്മെൻറ് റിസൽട്ട് പരിശോധിച്ചതുപോലെ)
ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.
താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം
ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം.
താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.
ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.
താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ,
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വിടുതൽ സർട്ടിഫിക്കറ്റ് & സ്വഭാവ സർട്ടിഫിക്കറ്റ്
ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം.
താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.
ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഇനി ഓപ്ഷൻസ് എഡിറ്റ് ചെയ്യാനോ പുതിയ ഓപ്ഷൻസ് ആഡ് ചെയ്യാനോ സാധിക്കുമോ?
❌ ഇല്ല.
⭕️ഇനി മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിൽ മാത്രമേ ഓപ്ഷൻസ് എഡിറ്റ് ചെയ്യാനോ പുതിയത് ചേർക്കാനോ സാധിക്കൂ.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നവർ
മുഖ്യ അലോട്ട്മെൻറ് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്
SSLC സേ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾ
വിവിധ കാരണങ്ങളാൽ അപ്ലൈ ചെയ്യാൻ സാധിക്കാത്തവർ
ഫൈനൽ കൺഫർമേഷൻ നടത്താത്തവർ
സപ്ലിമെന്ററി അലോട്ട്മെന്റ് മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷമായിരിക്കും നടക്കുക.
✅ഫസ്റ്റ് ഓപ്ഷനിൽ ഇപ്പോൾ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക്
മറ്റ് സ്കൂളുകളിൽ ഒഴിവുകൾ ഉണ്ടെങ്കിൽ,മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം ട്രാൻസ്ഫർ അലോട്ട്മെന്റിന് അപേക്ഷിക്കാം.
എട്ടാം ക്ലാസിൽ എൻ എം എം എസ് എഴുതിയ കുട്ടികളുടെ ശ്രദ്ധയ്ക്ക്. എൻ എം എം എസ് ക്വാളിഫൈ ചെയ്ത കുട്ടികൾക്ക് ബോണസ് മാർക്ക് ലഭിക്കാൻ NMMS 2023 വർഷത്തെ റിസൾട്ട് ഈ ലിങ്കിൽ ലഭ്യമായിട്ടുണ്ട്. രണ്ടുദിവസത്തിനകം ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തുവെക്കുക.
Use Mozilla Firefox browser only
Check NMMS Result
ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കുന്നതുമാണ്
First Allotment-Higher Secondary(HSE)
🔸Permanent Admission എടുത്താൽ മുകളിലുള്ള എല്ലാ സ്കൂൾ ഓപ്‌ഷനും ക്യാൻസൽ ആയി ഇപ്പോഴത്തെ സ്‌കൂളിൽ സ്ഥിരമാകും
അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.
Help files for the School Help Desk team
┗➤ Download
Fee Structure for Plus One Admission
.png)
.jpg)








Thanks for your response