Leave Rules-Govt Orders-RTI-Special CL


Details of Leave  Order File Pdf
Dialysis Special Casual Leave
Dated 26-09-2023

Download
Maternity leave excluding vacation Instructions
Dated 05-04-2023

Download
COVID Special CL Cancelled GO
Dated 18-06-2023
Download
Special CL for bone marrow transplantation
Dated 03-11-2022

Download
COVID-19 Special Leave Clarification_5 Days leave
or 7 days Work from home
Download
Covid Special Leave Erratum Leave name Changed
Download
Covid Special Leave for Primary Contact Cancelled 
Download
Covid Special Leave Clarification
Download
Covid Special Casual Leave (RTI) Download
Covid Special Casual Leave
(Further Instructions)
Download
Covid Special Casual Leave(for Quarantine cases) Download
Covid Special Casual Leave Download
Covid-19 Home Quarantine
(14 Days of Special Casual Leave for Government Employees)
Download
Special Casual Leave for Angioplasty
Surrender for ICT Training Download
Special CL for Blood(Components)Donation Download
Earned Leave-For Election Duties Download
Maternity leave Clarification Download
Paternity Leave Prefix/Suffix holidays Download
Organ Transplantation Special CL days enhanced
to 90 days
Download
Cancer Chemotherapy
6 months Special CL for KSR Employees 
Download
Cancer Chemotherapy
6 months Special CL
Download
Spl CL for Chemotherapy-heart surgery
& kidney transplant 
Download
Transfer during Maternity Leave Download
No AG Pay slip is needed for leaves
up to 21days
Download
Child Adoption Leave for 180 Days Download
Maternity Leave Prefixing Download
Anti rabic Special Casual leave Download
Cancer Chemotherapy
6 months Special CL
Download
Special CL for Blood Donation Download
ML & Hysterectomy Leave Download
Grant LWA before probation Download
Paternity Leave Order Download
ELS KSR Rules Download
Surrender for Vacation training Download
details Download
LWA up to 180 Days Sanctioning Authority Download
LWA for going abroad Download
Miscarriage Leave Download
Leave combining rules Download
Vacation days for ELS Calculation Download
Leave Rules-KSR Download


Special Leave for COVID-19 

COVID-19 പടർന്ന പിടിക്കുന്ന ഈ അവസരത്തിൽ സർക്കാർ ജീവനക്കാർക്കിടയിൽ ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ കാഷ്വൽ ലിവിനെ കുറിച്ചുള്ള ചില സംശയങ്ങൾ പല ഗ്രൂപ്പുകളിലായി കണ്ടു. അടുത്തിടെ വന്ന 3 ഉത്തരവുകളാണ് നിലവിൽ പ്രാബല്യത്തിൽ ഉള്ളത്. അവ ഏതൊക്കെയെന്നും ... അതിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെന്നും കുറിക്കുന്നു..

1.COVID-19 നുമായി ബന്ധപ്പെട്ട Special Casual Leave Special  Leave for COVID-19
എന്ന പേരിലാണ് ഇനി അറിയപ്പെടുന്നത്.(GO(P)No.79/2021 Fin dtd 31-12-2021)

2. കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന Special Leave for COVID-19 ആനുകൂല്യം ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നു.. 
3. GO(Rt)No.70/2022/DMD dtd.22/01/2022
3. a)കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ ഉപദേശിക്കപ്പെട്ട ദിവസം മുതൽ 7 ദിവസം വരെ 
4. ആരോഗ്യ വകുപ്പിന്റെയോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ Special Leave for COVID-19 അനുവദനീയമാണ് .
5. b) കോവിഡ് രോഗം മൂർഛിച്ചു ആശുപത്രി ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവൻ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ  Special Casual Leave for COVID-19  ലഭിക്കുന്നതാണ്.
6. (GO(Rt)No.634/2021/DMD dtd.15-09-2021)
Special  Leave for COVID-19 മറ്റ് ലീവുകൾക്കൊന്നിച്ച് എടുക്കാവുന്നതാണ്. ഈ ലീവിനു മുമ്പിലും പിന്നിലും ഇടയ്ക്കും വരുന്ന പൊതു അവധികൾ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ഈ ലീവ് കാലയളവ് പ്രൊബേഷൻ കാൽക്കുലേറ്റ് ചെയ്യുന്നതിനു അനുവദനീയമാണ്.

എന്നാൽ KSR Part.1 Appendix -XII A,-XII B,-XII C, പ്രകാരം LWA യിൽ കഴിയുന്ന ജീവനക്കാരന് Special Casual Leave for COVID-19 അനുവദനീയമല്ല.
 (GO(P)No.79/2021 Fin dtd 31-12-2021)

COVID Special CL Cancelled GO Dated 18-06-2023
┗➤ Download

Leave Types & Details(Malayalam)

Earned leave അഥവാ ആർജ്ജിതാവധി:  സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. 
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സാന്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. 

✍Half Pay Leave അഥവാ അർധവേതനാവധി:  ഇത് വർഷത്തിൽ 20 ദിവസമാണ്. സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. പ്രസവാവധി ഉൾപ്പെടെയുള്ള അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.    സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ ഇത് എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.  

✍Commuted Leave:  2 ഹാഫ് പേ ലീവ് ഒരു ഫുൾപേ ലീവ് ആക്കി commute ചെയ്ത് എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശന്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല. 

✍പ്രസവാവധി:  180 ദിവസമാണ് പ്രസവാവധി. സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ എടുക്കാം. 

 NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല.
 പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  പ്രസവാവധി സർവ്വീസിൽ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല.  ആരോഗ്യം അനുവദിക്കുമെന്കിൽ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നർത്ഥം. 
പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെന്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. 

പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്. 
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ 6 ആഴ്ചത്തെ അവധി ലഭിക്കും.

✍Paternity leave അഥവാ പിത്യത്വാവധി:  ഭാര്യ പ്രസവിക്കുന്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം.  മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം.  പ്രസവം നടക്കുന്ന തീയതിക്ക് മൂന്നുമാസം മുൻപ് വരെയുള്ള കാലത്തും എടുക്കാം. ഇത് പ്രൊബേഷന് യോഗ്യകാലമാണ്.

✍Casual leave:  കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും മേലധികാരിക്ക് 20 കാഷ്വൽ ലീവും നൽകാൻ അധികാരമുണ്ട്. എന്നാൽ നൽകിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. 

✍നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.  

✍കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം കോംപൻസേറ്റ് ചെയ്തിരിക്കണം. 

✍ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത 
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ്.  എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് അപേക്ഷ എഴുതേണ്ടത്. 

✍കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ. എന്നാൽ എലിജിബിൾ ലീവുകൾ എത്ര നാളേക്ക് വേണേലും എടുക്കാം. 

✍മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം. 

✍മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുന്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത്  തൂന്പ ഉണ്ടായാലും എടുക്കാൻ പറ്റാതെ വരും.  ( ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകർപ്പും സൂക്ഷിക്കാനായി ഒരു ഫയൽ പ്രത്യേകം സൂക്ഷിക്കണം. അഡ്വൈസ് മെമ്മോ,  അപ്പോയിൻ്റ്മെൻ്റ് ഓർഡർ,  പിഎസ്സി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്പോയിൻ്റ്മെൻ്റ് ചാർട്ടിൻ്റെ പ്രിൻ്റൗട്ട് തുടങ്ങിയവ സർവ്വീസ് കാലം മുഴുവൻ സൂക്ഷിക്കേണ്ടതാണ്) 

💉മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് രണ്ടു ദിവസം വീതം കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.

K.S.R. Leave Rules All in one pdf
┗➤ Download

LEAVE PART I PAGE 1 TO 43
┗➤ Download



Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top