Plus One Admission-Certificate Verification Guidelines

 



പ്ലസ് വൺ അഡ്മിഷൻ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 🔻
1. മറ്റ് ബോർഡുകളിൽ നിന്ന് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

2. 2023 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം;  20 വയസ്സ് കവിയാൻ പാടില്ല.
SC,ST വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധി 22 വയസ്.IED-25 വയസ്. (കേരളത്തിലെ പൊതു പരീക്ഷ ബോർഡിൽ നിന്ന് എസ്എസ്എൽസി വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധി ഇല്ല)

3. (a) ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷിച്ച ജില്ലകളിൽ എല്ലാം ഒരേസമയം അലോട്ട്മെൻറ് ലഭിച്ചാൽ ഏതെങ്കിലും ഒരു ജില്ലയിൽ മാത്രം പ്രവേശനം നേടേണ്ടതും മറ്റു ജില്ലകളിലെ ഓപ്ഷനുകൾ തനിയെ റദ്ദാകുന്നതുമാണ്

(b) ആദ്യം ഒരു ജില്ലയിൽ മാത്രം അലോട്ട്മെൻറ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയ ശേഷം തുടർന്നുള്ള അലോട്ട്മെന്റിൽ മറ്റൊരു ജില്ലയിൽ പുതുതായി അലോട്ട്മെൻറ് ലഭിച്ചാൽ പുതിയ അലോട്ട്മെൻറ് സ്വീകരിക്കാവുന്നതാണ്.

4. ജവാന്മാരുടെയും EX - സർവീസുകാരുടെയും  മക്കൾക്ക് ലഭിക്കുന്ന 3 ബോണസ് പോയിന്റ്  ആർമി,  നേവി,  എയർ ഫോഴ്സ് വിഭാഗങ്ങൾക്ക്  മാത്രം. (വിരമിച്ച എക്സ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)

5. ലിറ്റിൽ കൈറ്റ്സ് A ഗ്രേഡ് സർട്ടിഫിക്കറ്റ് തന്നെ വേണം.

6. സ്വന്തം പഞ്ചായത്ത് തെളിയിക്കാൻ റേഷൻ കാർഡ് / നേറ്റിവിറ്റി തന്നെ വേണം. ( റസിഡൻസ് സർട്ടിഫിക്കറ്റ് പോര )

7. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ 40% കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

8.EWS വിഭാഗത്തിൽ വരുന്നവർ annexure 1 or 3 സർട്ടിഫിക്കറ്റ് ഹാജരാക്കണം.

9. ക്ലബുകൾ പരമാവധി രണ്ടെണ്ണം. (മാതൃക അനുബന്ധം 4 )

10. SC,ST,OEC വിഭാഗത്തിൽപ്പെടുന്നവർക്ക് കോഷൻ ഡെപ്പോസിറ്റ് മാത്രം അടച്ചാൽ മതി.

11. SC,ST,EWS വിഭാഗങ്ങൾക്ക്  PTA അംഗത്വഫീസ് നിർബന്ധമല്ല.

12.പത്താം ക്ലാസ് പാസായതിന്റെ സ്കീം രജിസ്റ്റർ നമ്പർ എന്നിവ തെറ്റിച്ച് കുട്ടികൾക്ക് ഒരു കാരണവശാലും പ്രവേശനം നൽകരുത്.

13. TC & CC നിർബന്ധം .

14.  പത്താംതരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ളവർ ബോണസ് പോയിൻറ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നിരസിക്കേണ്ടതാണ് . എന്നാൽ തെറ്റായ വിവരങ്ങൾ അലോട്ട്മെൻറ് ബാധിച്ചിട്ടില്ലെങ്കിൽ പ്രവേശനം നൽകാവുന്നതാണ്. 

15. സംവരണ വിഭാഗം തെറ്റായി രേഖപ്പെടുത്തിയാൽ യാതൊരു കാരണവശാലും പ്രവേശനം നൽകരുത്.

16. തെറ്റായി ബോണസ് വിവരങ്ങളും വിവരങ്ങളും നൽകി അലോട്ട്മെൻറ് ലഭിച്ചവരുടെ ശരിയായ WGPA , ടൈ വാല്യൂ എന്നിവ അതേ ലിസ്റ്റിലെ അതേ അലോട്ടഡ് കാറ്റഗറിയിൽ അവസാനം അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥിയുടെതിനേക്കാൾ കൂടുതലാണെങ്കിൽ പ്രവേശനം നൽകാം. 

17. SSLC സർട്ടിഫിക്കറ്റിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

18. SC, ST, OEC വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

19. അനുബന്ധം മൂന്നിൽ ഉൾപ്പെട്ട OBH വിഭാഗക്കാർ വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസ് ആനുകൂല്യം ലഭിക്കൂ.

20. NCC 75% ഹാജർ , സ്കൗട്ട് രാജ്യ പുരസ്കാർ 
ബോണസ് പോയിന്റിന് നിർബന്ധം.

21. ടൈബ്രേക്കിന് പോയിൻറ് നൽകുന്ന NTSE , NMMS, USS , LSS ഒഴികെയുള്ളവ പത്താം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവ ആയിരിക്കണം. ( NTSE ക്ക് എട്ടാം ക്ലാസിൽ or പത്താം ക്ലാസിൽ പഠിച്ച സമയത്ത് SCERT or NCERT നൽകുന്ന സർട്ടിഫിക്കറ്റു ഹാജരാക്കണം.)

22. LSS യോഗ്യത നേടിയവർ  AEO നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം
USS യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നത് പരീക്ഷാ ഭവൻ

23. NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ SCERT പ്രസിദ്ധീകരിച്ചിട്ടുള്ള റിസൾട്ട് പേജ് ഹാജരാക്കണം 

24. താൽക്കാലിക അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കരുത്. എന്നാൽ അസൽ സർട്ടിഫിക്കറ്റുകൾ സ്കൂളിൽ വാങ്ങി സൂക്ഷിക്കണം. 

25. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിക്കാതെ അഡ്മിഷൻ സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനുള്ള അപേക്ഷ എഴുതി വാങ്ങണം. ഉയർന്ന ഓപ്ഷനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് നിശ്ചിതഫാറത്തിൽ അപേക്ഷ എഴുതി വാങ്ങിക്കണം.

⛔സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ/രാജ്യപുരസ്കാർ) നേടിയവർക്ക് ഗ്രേസ് മാർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അവർക്ക് ബോണസ് അർഹത ടിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകില്ല...പക്ഷേ അത്തരം കുട്ടികൾ താഴെ സ്കൗട്ട് ആൻഡ് ഗൈഡ് പാർട്ടിസിപ്പേഷൻ ടിക്ക് ചെയ്തതായി കാണുന്നുണ്ട്.. അതൊരു അനർഹമായ രേഖപ്പെടുത്തലാണ് ശ്രദ്ധിക്കുമല്ലോ

⛔ JRC ഗ്രീസ് മാർക്ക് കിട്ടിയ കുട്ടികൾക്കും പ്ലസ് വൺ അപ്ലിക്കേഷനിൽ ടിക്ക് മാർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്... അത് ഒരു തെറ്റായി കണക്കാക്കണ്ട. കാരണം പ്ലസ് വൺ അപ്ലിക്കേഷനിൽ റെഡ് ക്രോസ് ബോണസ് പോയിൻറ് അല്ല... ടൈ ബ്രേക്കർ മാത്രമാണ്

(മേൽ വിവരങ്ങളുടെ സാധുത സർക്കുലറുകൾ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക)

🔸ഒന്നാം  ഓപ്ഷനിൽ അല്ലാതെ അഡ്മിഷൻ കിട്ടിയവർക്ക് വേണമെങ്കിൽ താല്ക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കാം.
🔸Temporary Admission എടുത്തവർക്ക്  വേണമെങ്കിൽ താല്പര്യം ഇല്ലാത്ത ഹയർ ഓപ്ഷൻസ്(സ്കൂൾ/വിഷയം)ഒഴിവാക്കാൻ Higher Option Cancellation Form തരും അത് പൂരിപ്പിച്ച് നൽകണം.അല്ലെങ്കിൽ Permanent Admission എടുക്കാം.

🔸Permanent Admission എടുത്താൽ മുകളിലുള്ള എല്ലാ സ്കൂൾ ഓപ്‌ഷനും ക്യാൻസൽ ആയി ഇപ്പോഴത്തെ സ്‌കൂളിൽ സ്ഥിരമാകും


SWS Higher Secondary Prospectus-2023
┗➤ Download  (Published on 29-05-2023)

Common Notice for Students by School
┗➤ Download

Plus One Admission 2023 Check List
┗➤ Download

Plus One Temporary Admission Receipt-2023
┗➤ Download
or
┗➤ Download

Certificates to be Produced for Admission: Instruction to Applicants
(അഡ്മിഷൻ സമയത്ത്  ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
┗➤ Download

SWS Category(Community) Checker-Software
┗➤ Download (Excel Software)
(പ്രോസ്പെക്ട്സ് വെച്ചു കൃത്യത ഉറപ്പുവരുത്തണം)

HSS School Code & Courses Finder
┗➤ Download (Excel Software)
(For Students, Parents & Help-desk in Schools)

Latest HSS School Code Finder
┗➤ Download (Excel Software)

WGPA Calculator Android App
┗➤ Download 

WGPA Calculator Excel Software 
┗➤ Download 

First Allotment Instructions for Schools
┗➤ Download

Higher Option Cancellation Form
┗➤ Download

SSLC Results Print
┗➤ Click here (Results with Caste Now Available)
or
┗➤ Click here
or
┗➤ Click here (pdf print)

SSLC Examination Revaluation Results
┗➤ Click here

ബോണസ് പോയിന്റിന് അർഹതയുള്ള വിഭാഗങ്ങൾ
 🔻
a) കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ  മക്കൾക്ക് : 5 പോയിന്റ് 

b) ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് : 3 പോയിന്റ് 

c) എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ/രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ: 2 പോയിന്റ്

d) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1  പോയിന്റ് 

e) അതേ സ്കൂളിലെ വിദ്യാർത്ഥി : 2  പോയിന്റ്

f) അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: 2  പോയിന്റ്

g) അതേ താലൂക്ക്: 1  പോയിന്റ് 

h) ഗവ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് : 2 പോയിന്റ്

i) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ : 3 പോയിന്റ് 

Note:-പരാമർശിച്ച രീതിയിൽ ബോണസ് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയിന് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്.  അതായത് വിവിധ ഇനങ്ങളിലൂടെ ഒരു അപേക്ഷകൻ പത്തോ അതിലധികമോ ബോണസ് പോയിന്റ് അവകാശപ്പെട്ടുണ്ടെങ്കിലും അതിൽ ബോണസ് പോയിന്റ് മാക്സിമം  10 ആയി നിജ പ്പെടുത്തുന്നതാണ്.

ഇ ഗ്രാൻ്റ് സ്കോളർഷിപ്പ് അർഹതയുള്ളവരുടെ അഡ്മിഷൻ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 🔻
1. അലോട്ട്മെൻ്റ് സ്ലിപ്പ് രണ്ട് കോപ്പി പൂരിപ്പിച്ച് ഒരു കോപ്പി ഇപ്പോൾ തന്നെ തിരികെ നൽകി സ്കോളർഷിപ്പ് അപേഷ നൽകുന്നതിനെ കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക.

 അലോട്ട്മെൻറ് സ്ലിപ് അപ് ലോഡ്, സ്കോളർഷിപ്പ് ലഭിക്കുന്നതിന് നിർബന്ധമാണ്.

2. പട്ടികജാതി വിഭാഗം (SC) ഫീസ് ആനൂകൂല്യങ്ങൾ അവരുടെ സ്വന്തം 
അക്കൗണ്ടിലേക്കാണ് വരുന്നത് എന്നും 
അക്കൗണ്ടിൽ ഫീസ് വന്നാൽ 7 ദിവസത്തിനുള്ളിൽ സ്കൂളിൽ അടയ്ക്കണം എന്നും അഡ്മിഷൻ സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക: ഫ്രീ ഷിപ്പ് കാർഡ് പൂരിപ്പിച്ച് വാങ്ങുക.

3. പട്ടികജാതി (SC)  വിഭാഗം കുട്ടികൾക്കും മറ്റ് വിഭാഗത്തിൽപ്പെട്ടവർക്കും ഏതെങ്കിലും ഒരു സ്കോളർഷിപ്പിന് മാത്രമെ അർഹതയുണ്ടാകുകയുള്ളൂ.

4. മാനേജ്മെൻ്റ് ക്വാട്ടയിൽ അഡ്മിഷൻ നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതിന് സാധ്യത കുറവാണ്.

5. ബാങ്ക് അക്കൗണ്ട്  സീഡ് ചെയ്യണം എന്ന് ഇപ്പോൾ തന്നെ രക്ഷിതാക്കളെ അറിയിക്കുക. സ്വന്തം പേരിലുള്ള അക്കൗണ്ട് ആയിരിക്കണം.

6. OBH വിഭാഗത്തിൽ ഉൾപ്പെടുന്നവർ 6 ലക്ഷത്തിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റും, ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമെ ഫീസ് ഇളവ് ലഭിക്കുകയുള്ളൂ.

7. സ്കൂൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്  വിദ്യാർത്ഥികൾ സ്കോളർഷിപ്പുകൾക്ക്  അപേക്ഷ നൽകേണ്ടതാണ്.

egrantz freeship card 
┗➤ Download 


"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top