Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Plus Two SAY/Improvement Exam Notification-2026



Check Your Plus Two Results-2026
🔗Click here

 Plus Two Results-2024 (SAY Exam Details)

Plus Two SAY Exam-2026 Notification
🔗 Download

+2 SAY പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ

SAY പരീക്ഷക്ക് ജൂൺ 3 വരെ ഫൈൻ ഇല്ലാതെ അപേക്ഷിക്കാം... ഫൈനോോടുകൂടി ജൂൺ അഞ്ചുവരെ അപേക്ഷിക്കാം... എന്ന പുതിയ സർക്കുലർ ഇറങ്ങി

+2 റിസൾട്ട് റീ വാലുവേഷൻ ജൂൺ 3 വരെ അപേക്ഷിക്കാം




Say Exam Time Table 2026
🔗 Download


SAY Exam Application Form
🔗 Download

സേ പരീക്ഷ ഫീസ് : 150/-(ഒരു വിഷയത്തിന്)
Practical പരീക്ഷ ഉള്ള വിഷയങ്ങൾക്ക് 175:രൂപ വാങ്ങേണ്ടതാണ്
ഇംപ്രൂവ്മെൻറ് പരീക്ഷ ഫീസ് : 500/-(ഒരു വിഷയത്തിന്)
സർട്ടിഫിക്കറ്റ് ഫീസ് : 40/-

2026 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഇതിനായി 2026 മാർച്ച് പരീക്ഷയ്ക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് 

2026 മാർച്ച് പരീക്ഷയ്ക്ക് കമ്പാർട്ട്മെൻറ് വിഭാഗത്തിൽ രണ്ടാംവർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

2026 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനുമുകളിൽ നേടിയവർക്ക് ഏതെങ്കിലുമൊരു വിഷയത്തിനും മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷ അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് കമ്പാർട്ട്മെൻറ് വിദ്യാർഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല

2026 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ നടക്കുന്ന സെ/ഇംപ്രൂവ്മെൻറ് പരീക്ഷ രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല


പ്ലസ് ടു ഇംപ്രൂവ്മെന്റ് (സ്കോർ മെച്ചപ്പെടുത്തൽ) പരീക്ഷ 2026 – FAQ

❓ എനിക്ക് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവാണ്. രണ്ട് വിഷയങ്ങളും ഇംപ്രൂവ് ചെയ്യാനാകുമോ?

❌ ഇല്ല. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഒരു വിഷയത്തിൽ മാത്രമേ ഇംപ്രൂവ് ചെയ്യാൻ സാധിക്കൂ.

❓ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുമ്പോൾ തിയറി പേപ്പർ മാത്രം എഴുതിയാൽ മതിയോ?പ്രാക്ടിക്കൽ പരീക്ഷയും എഴുതണോ?

✅ തിയറി പേപ്പർ മാത്രം എഴുതിയാൽ മതി.
❌ പ്രാക്ടിക്കൽ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല.

❓ ഞാൻ ഇംപ്രൂവ് ചെയ്യുന്ന വിഷയത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്. ഇംപ്രൂവ്മെന്റ് റിസൾട്ടിലും ആ ഗ്രേസ് മാർക്ക് ലഭിക്കുമോ?*

❌ ഇല്ല. ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് കണക്കാക്കുമ്പോൾ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തില്ല.( അതുപോലെതന്നെ ഈ ഗ്രേസ് മാർക്ക് മറ്റു സബ്ജക്ടുകൾക്ക് ആഡ് ചെയ്യുകയോ ചെയ്യില്ല)

❓ ഇംപ്രൂവ്മെന്റിന് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ “March 2026 Exam” എന്നായിരിക്കുമോ കാണിക്കുക?

❌ അല്ല.
✅ സർട്ടിഫിക്കറ്റിൽ "SAY/Improvement Examination – June 2026" എന്നായിരിക്കും രേഖപ്പെടുത്തുക.
⚠️ അത് പിന്നീട് "March 2026" ആയി മാറ്റാൻ സാധിക്കില്ല.

❓ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാർക്ക് മാറിയാൽ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുമോ

✅ ലഭിക്കും.
ഇംപ്രൂവ് ചെയ്ത വിഷയത്തിന്റെ പുതിയ മാർക്ക് ഉൾപ്പെടുത്തി പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
തുടർന്ന് മാർച്ച് 2026-ൽ ലഭിച്ച സർട്ടിഫിക്കറ്റും ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റും പരീക്ഷാഭവനിൽ സമർപ്പിച്ച് സർട്ടിഫിക്കറ്റ് ഒന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

PRACTICAL EXAMINATION
Practical Examination will be conducted on 04-06-2025 & 05-06-2025 in a selected center, one in each district.
2024 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വീണ്ടും ഹാജരാകേണ്ടതില്ല

Plus Two Study Materials for SAY Exam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.