KEAM 2026 Latest Informations
KEAM 2026 UPDATE
KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Admission to Medical And Medical Allied Courses-2026: Ranklists Published
Notice
Check Medical Rank List
Check Ayurveda Rank List
Admission to Medical And Medical Allied Courses -2026
KEAM 2026: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് (NEET-UG) സ്കോർ സമർപ്പിക്കാം.
2026-27 അധ്യയന വർഷത്തെ കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് / പ്രവേശന പരീക്ഷാ കമ്മീഷണർ മുഖേന അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ NEET-UG 2026 ഫലം സമർപ്പിക്കാൻ അവസരം.
ഉൾപ്പെടുന്ന പ്രമുഖ കോഴ്സുകൾ:
◼️ MBBS, BDS, BAMS, BHMS, BSMS, BUMS
◼️ BSc (Hons) Agri, BSc (Hons) Forestry, BVSc. &AH, BFSc., BSc (Hons) Co-operation & Banking/Agri Business Management
◼️ BSc (Hons) Horticulture, BSc-MSc Integrated Biology/Microbiology
◼️ BSc (Hons) Climate Change & Environmental Science, B.Tech Biotechnology (Under KAU)
അവസാന തീയതി:
10.08.2026, ഉച്ചയ്ക്ക് 12.00 മണി വരെ
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം സമർപ്പിക്കാം.
ഫലം സമർപ്പിക്കേണ്ട രീതി:
◼️KEAM 2026 Candidate Portal വഴി Application Number, Password എന്നിവ നൽകി Home Page-ൽ പ്രവേശിക്കുക.
◼️ NEET Result Submission എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് NEET Roll Number, Application Number, Date of Birth എന്നിവ നൽകുക.
◼️ സ്‌ക്രീനിൽ തെളിയുന്ന സ്‌കോർ കാർഡ് വിവരങ്ങൾ (പേര്, രക്ഷിതാവിന്റെ പേര്, പെർസെന്റൈൽ, ഓൾ ഇന്ത്യ റാങ്ക് തുടങ്ങിയവ) പരിശോധിച്ച് ഉറപ്പുവരുത്തുക.
◼️ വിവരങ്ങൾ ശരിയാണെങ്കിൽ Verified and Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
◼️ തുടർന്ന് ലഭിക്കുന്ന NEET Result Submission Report പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക (ഇത് അയച്ചു കൊടുക്കേണ്ടതില്ല).
ശ്രദ്ധിക്കുക:
◼️ നിശ്ചിത സമയത്തിനകം ഓൺലൈനായി ഫലം സമർപ്പിക്കാത്ത അപേക്ഷകരെ സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
◼️ പിന്നീട് ഇതിനായി സമയം നീട്ടി നൽകുന്നതല്ല.
◼️ തപാൽ വഴിയോ നേരിട്ടോ നൽകുന്ന രേഖകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഹെൽപ്പ് ലൈൻ നമ്പറുകൾ: 0471 2332120, 2338487
KEAM 2026:Architecture course ൻ്റെ Rank list പ്രസിദ്ധീകരിച്ചു.
Check Now
KEAM 2026 Phase 1 Allotment Published
Allotment list
Last Rank
‼️ KEAM 2026 വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
✅ അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും ഫീസ് അടയ്ക്കണം.
Allotment Memo-യിൽ കാണിച്ചിരിക്കുന്ന തുക നിശ്ചിത സമയത്തിനകം അടയ്ക്കുക. ഈ ഘട്ടത്തിൽ കോളേജിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല.
❌ 2. ഫീസ് അടയ്ക്കാത്തവർ അലോട്ട്മെന്റ്
പ്രക്രിയയിൽ നിന്ന് പുറത്താകും.
സമയപരിധിക്കുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ നിലവിലെ അലോട്ട്മെന്റ് നഷ്ടമാകും.
🔄 ഹയർ ഓപ്ഷനുകൾ ഓട്ടോമാറ്റിക്കായി പരിഗണിക്കും.
ഫീസ് അടച്ച ശേഷം, നിങ്ങൾ നൽകിയിരിക്കുന്ന ഉയർന്ന ഓപ്ഷനുകളിലേക്ക് (മികച്ച കോളേജുകൾ/ബ്രാഞ്ചുകൾ) അടുത്ത അലോട്ട്മെന്റുകളിൽ സ്വമേധയാ പരിഗണിക്കപ്പെടും.
KEAM 2026 Trial Allotment Result Published
Final Category wise rank List Published
KEAM 2026 option registration is now open on the CEE Kerala Candidate Portalഎഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് – ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു
Allotment Process for Engineering courses-Options invited Circular
Register Your Option
📌 എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് – ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു
🔹 2026-ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
അവസാന തീയതി: 06.07.2026 വൈകുന്നേരം 4.00 മണി
📌 KEAM ഓപ്ഷൻ രജിസ്ട്രേഷൻ – ഘട്ടം ഘട്ടമായുള്ള നടപടികൾ
🔹 1. CEE Candidate Portal-ൽ ലോഗിൻ ചെയ്യുക
• CEE Kerala വെബ്സൈറ്റിൽ പ്രവേശിക്കുക.
• നിങ്ങളുടെ Application Numberയും Passwordയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
🔹 2. ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക
• ജനറൽ വിഭാഗം: ₹2,000
• SC/ST/OEC ഉൾപ്പെടെയുള്ള അർഹരായ ഫീസ് ഇളവ് ലഭിക്കുന്ന വിഭാഗങ്ങൾ: ₹500
ഫീസ് ഓൺലൈനായി അടച്ചതിന് ശേഷമേ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ കഴിയൂ. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയാൽ ഈ തുക ട്യൂഷൻ ഫീസിലേക്ക് ക്രമീകരിക്കും. അലോട്ട്മെന്റ് ലഭിക്കാത്ത പക്ഷം ഫീസ് തിരികെ ലഭിക്കും.
🔹 3. കോളേജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുക
പ്രവേശനം ലഭിച്ചാൽ ചേരാൻ താൽപര്യമുള്ള എല്ലാ College–Branch കോമ്പിനേഷനുകളും ചേർക്കുക.
പിന്നീടുള്ള അലോട്ട്മെന്റ് ഘട്ടങ്ങളിൽ പുതിയ ഓപ്ഷനുകൾ ചേർക്കാൻ സാധിക്കില്ല. അതിനാൽ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്ന എല്ലാ ഓപ്ഷനുകളും ഉൾപ്പെടുത്തുക.
🔹 4. മുൻഗണനാക്രമത്തിൽ ഓപ്ഷനുകൾ ക്രമീകരിക്കുക
ഏറ്റവും ഇഷ്ടപ്പെട്ട കോളേജും ബ്രാഞ്ചും Option 1 ആയി നൽകുക. തുടർന്ന് Option 2, Option 3 എന്നിങ്ങനെ മുൻഗണനാക്രമത്തിൽ ക്രമീകരിക്കുക.
🔹അലോട്ട്മെന്റ് നിങ്ങളുടെ Rank, Reservation/Category, Seat Availability, Option Priority എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
📌Save ചെയ്ത് Finalize ചെയ്യുക
ഓപ്ഷനുകൾ പരിശോധിച്ച് അവസാന തീയതിക്ക് മുമ്പ് Save & Finalize ചെയ്യുക.• രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല.
🔹അലോട്ട്മെന്റ് ലഭിച്ചാൽ• Allotment Memo ഡൗൺലോഡ് ചെയ്യുക.• നിശ്ചിത സമയത്തിനുള്ളിൽ അലോട്ട്മെന്റ് ഫീസ് അടയ്ക്കുക.• ഫീസ് സമയത്ത് അടയ്ക്കാത്തപക്ഷം അലോട്ട്മെന്റും ഉയർന്ന ഓപ്ഷനുകളും റദ്ദാക്കപ്പെടും.
Online Submission Of Marks Data For The Preparation Of Architecture Rank List 2026
Circular
Category Wise Rank list Published
കേരള എൻട്രൻസ് കീം 2026 പരീക്ഷാ ഫലം പ്രഖ്യാപിച്ചു...
കീം 2026 റിസൾട്ട് ഇപ്പോൾ സ്റ്റുഡന്റ്സ് പ്രൊഫൈലിൽ ലഭ്യമാണ് Check Your KEAM Result
Available Now
കീം 2026 പരീക്ഷയിൽ 79717 പേര് യോഗ്യത നേടി
ഓപ്ഷൻ രെജിസ്ട്രേഷൻ 30-06-2026 മുതൽ 04-07-2026 വരെ
ജൂലൈ 8 നു അകം ആദ്യ അലോട്ടുമെൻറ്
ഒന്നാം റാങ്ക് : രോഷൻ രാജു (അങ്കമാലി)
രണ്ടാം റാങ്ക് : ധ്യാൻ തേജ് മണപ്പാട്ടി (കണ്ണൂർ)
മൂന്നാം റാങ്ക് : കെ ആർ വിസ്മയ (തൃശൂർ)
26941 പേർ ബീഫാ പ്രവേശനം നേടി
KEAM 2026 എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള പ്ലസ് ടു മാർക്ക് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു.
വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ “KEAM 2026 Candidate Portal” വഴി പ്രവേശിച്ച് “+2 Mark Verification for Engg” മെനുവിൽ ലഭ്യമായ മാർക്ക് വിവരങ്ങൾ പരിശോധിക്കണം.
Candidate Login വഴി
വിവരങ്ങൾ ശരിയെങ്കിൽ “No Change” നൽകി “Verified and Found Correct” ക്ലിക്ക് ചെയ്യുക.
തിരുത്തൽ ആവശ്യമെങ്കിൽ “Change Required” നൽകി ആവശ്യമായ മാർക്ക് ലിസ്റ്റുകൾ ഒരു PDF ആയി അപ്ലോഡ് ചെയ്ത് “Verified and Found Mismatch” ക്ലിക്ക് ചെയ്യണം.
പരിശോധനയും തിരുത്തലുകളും നടത്താനുള്ള അവസാന തീയതി: 17 ജൂൺ 2026 വൈകിട്ട് 6.00 വരെ.
ഇമെയിൽ, തപാൽ, ഫാക്സ്, നേരിട്ട് എന്നിവ വഴി അപേക്ഷകൾ സ്വീകരിക്കില്ല.
📢 KEAM 2026: 2026-ലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (KEAM) എഴുതിയ വിദ്യാർത്ഥികൾ, എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയായ പ്ലസ് ടു (അല്ലെങ്കിൽ തത്തുല്യം) രണ്ടാം വർഷത്തിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കണം.
📍അവസാന തീയതി:
2026 ജൂൺ 14 വൈകുന്നേരം 6.00 മണി
⚠️ ശ്രദ്ധിക്കുക:
നിശ്ചിത സമയത്തിനകം പ്ലസ് ടു മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ 2026-ലെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയില്ല.
കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ ശ്രദ്ധിക്കുക
മാർക്ക് സമർപ്പിക്കുമ്പോൾ Name of Board ഉം Registration Number ഉം ടൈപ്പ് ചെയ്യുമ്പോൾ തന്നെ മാർക്കുകൾ സ്വയം കാണിക്കുന്നതായിരിക്കും.
കാണിക്കുന്ന മാർക്കുകൾ ശരിയാണെങ്കിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. എന്തെങ്കിലും പിശകുകളോ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ മാത്രമേ Edit ചെയ്ത് തിരുത്താവൂ.
Candidate Login വഴി
or
ഫൈനൽ ആൻസർ കീയും റെസ്പോൺ ഷീറ്റും ഒഫീഷ്യൽ സൈറ്റിൽ പ്രസിദ്ധീകരിച്ചു
Check Your KEAM Response Sheet
🎯കേരളത്തിലെ എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പ്രധാന അറിയിപ്പ്:
📢 KEAM 2026 – പ്രൊഫൈൽ പരിശോധന & തെറ്റുതിരുത്തൽ അവസരം
📌പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ (NRI quota സംബന്ധമായ വിവരങ്ങള്‍ ഒഴികെ) പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം 10.05.2026 വൈകുന്നേരം 6.00 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
📌“KEAM-2026, Candidate Portal’ എന്ന ലിങ്കില്‍ അവരവരുടെ അപേക്ഷാ നമ്പരും, പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ പ്രൊഫൈല്‍ പേജ് ദൃശ്യമാകുന്നതാണ്
KEAM 2026–Engineering അടുത്ത ഘട്ടങ്ങൾ
KEAM പരീക്ഷ കഴിഞ്ഞ ശേഷം മുന്നോട്ട് പോകുന്ന പ്രധാന പ്രോസസ് സ്റ്റപ്പുകൾ ഇതാണ്:
📌 KEAM 2026 – Engineering Next Procedure
🔹 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന KEAM പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീയിൽ വിദ്യാർത്ഥികൾ നൽകിയ പരാതികൾ വിദഗ്ധസമിതി പരിശോധിച്ചതിന് ശേഷം Final Answer Key ഉടൻ പ്രസിദ്ധീകരിക്കും.
🔹 ഇതോടൊപ്പം തന്നെ Response Sheetയും പുറത്തിറങ്ങും.
🔹 തുടർന്ന് Final Answer Key അടിസ്ഥാനമാക്കി Normalized Score പ്രസിദ്ധീകരിക്കും.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം മേയ് 10 ന് മുമ്പ് തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് സാധ്യത.
📌 Next Step (Prospectus പ്രകാരം)
🔹 യോഗ്യത നേടിയ വിദ്യാർത്ഥികൾ അവരുടെ Plus Two മാർക്കുകൾ ഓൺലൈനായി സമർപ്പിക്കണം.
🔹 എന്നാൽ State syllabus Plus Two ഫലം മേയ് 25 ന് ശേഷമാണ് വരുന്നത്, അതിനാൽ ഈ പ്രക്രിയ അതിന് ശേഷമേ ആരംഭിക്കൂ.
📊 തുടർന്ന് Final Rank List ജൂൺ 20 ന് മുമ്പ് പ്രസിദ്ധീകരിക്കും.
➡️ അതിന് പിന്നാലെ Allotment നടപടികൾ ആരംഭിക്കും.
📌 2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന KEAM പരീക്ഷയുടെ Answer Key പ്രസിദ്ധീകരിച്ചു
NB: ആൻസർ കീ പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരസൂചിക / ചോദ്യങ്ങള്‍ സംബന്ധിച്ച്ആ ക്ഷേപമുള്ളവര്‍ക്ക് Candidate Portal വഴി Answer Key Challenge (Engineering / Pharmacy) എന്ന ലിങ്കുകൾ ഉപയോഗിച്ച് പരാതി സമർപ്പിക്കാം.പരാതി ശരിയാണെങ്കിൽ ഫീസ് തിരികെ ലഭിക്കും
KEAM Official Site
KEAM-2026 Latest Notification കേരള എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ
Thanks for your response