┗➤ Click here
Plus One Application Submission Steps-2025
ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്.
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഉപയോഗത്തിലുള്ള ഫോൺ നമ്പർ തന്നെ നൽകുക. SMS ലഭിക്കുന്ന ഫോൺ വേണം.
സ്കീം, രജിസ്റ്റർ നമ്പർ തുടങ്ങിയവ തെറ്റ് കൂടാതെ എൻ്റർ ചെയ്യുക
2024 സംസ്ഥാന സിലബസിൽ അല്ലാത്തവർ പേര്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ ചേർക്കുമ്പോൾ തെറ്റ് വരാതെ നോക്കുക.
എസ്എസ്എൽസി ബുക്ക്/ടിസി പ്രകാരം Category general/dv/oec/obc ആണെങ്കിലും ഏകജാലക സംവിധാനത്തിൽ category നൽകുന്നത് Appendix 2 പ്രകാരം 17 വിഭാഗങ്ങളിൽ ഒന്നാണ്. ഉദാ. ഈഴവ/തിയ്യ കോഡ് 2, മുസ്ലിം കോഡ് 3.
Local Body (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/താലൂക്ക്/ജില്ല) എന്നിവ തെറ്റ് കൂടാതെ നൽകണം. അല്ലെങ്കിൽ പ്രവേശനം നിരസിക്കപ്പെടാം.
ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള ഇനങ്ങളിൽ പിന്നീട് ബോണസ് പോയിൻ്റ്/പ്രത്യേക പരിഗണന ലഭിക്കുന്നതല്ല.
സ്കൂൾ/കോഴ്സ് ഓപ്ഷൻ നൽകുമ്പോൾ ഏറ്റവും ആഗ്രഹിക്കുന്ന സ്കൂൾ/ കോഴ്സ് ആദ്യം നൽകുക. പോകാൻ കഴിയുന്ന സ്കൂളുകളും പഠിക്കാൻ പറ്റുന്ന കോഴ്സുകളും മാത്രം ഓപ്ഷൻ ആയി നൽകുക.
Trial allotment പ്രസിദ്ധീകരിച്ചാൽ ആയത് പരിശോധിക്കുകയും സംശയങ്ങൾ ഉണ്ടെങ്കിലോ/എവിടെയും അലോട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കിലോ സ്കൂൾ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
അപേക്ഷ വിവരങ്ങൾ മുഴുവൻ പരിശോധിച്ചതിനു ശേഷം മാത്രം final confirmation നടത്തുക.
Final confirmation നടത്തിയതിന് ശേഷം ലഭിക്കുന്ന pdf download ചെയ്ത് സൂക്ഷിക്കുക. പ്രിൻ്റ് എടുക്കണം എന്നില്ല.
NB;-Final Confirmation നടത്തുവാൻ ഒരു കാരണ വശാലും മറന്ന് പോകരുത്. അപേക്ഷ പ്രവേശനത്തിന് പരിഗണിക്കില്ല
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 20th
Thanks for your response