Flash News

2026 മാർച്ചിലെ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു..Exam Time Table Published... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ ശാസ്ത്രോത്സവം മാനുവൽ-2025 പരിഷ്കരിച്ചത്‌ പ്രസിദ്ധീകരിച്ചു.... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One & Plus Two(HSE Exam)Notification 2025-2026

HSE Exam Notification March 2026
┗➤ Download  (Published on 29-10-2025)

Plus One & Plus Two Exam March 2026 Time table published 

ഹയർസെക്കൻഡറി പരീക്ഷകളുടെ ഫീ അടയ്ക്കുന്നതിനുള്ള അവസാന തീയതി : 2025 നവംബർ 07

HSE Exam March 2025-Updates

 ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പരീക്ഷ 2026 

✅ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പൊതു പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെ നടക്കും.
✅രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 28 വരെ നടക്കും.
✅ഒന്നാം വർഷ പൊതു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30pm നും
✅രണ്ടാം വർഷ പൊതു പരീക്ഷകൾ രാവിലെ 9.30am നും ആരംഭിക്കുന്നതാണ്
✅വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും
✅മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്
✅സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്‌സിന് രജിസ്റ്റർ ചെയ്ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ളൂ.
✅രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും.
✅ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26

HSE Exam March 2025-Imp dates & Fees

HSE Exam Important Dates 
┗➤ Download
ഒന്നാം വർഷ പരീക്ഷ: 2026 മാർച്ച് 5മുതൽ 27 വരെ.  
രണ്ടാം വർഷ പരീക്ഷ: 2026 മാർച്ച് 6മുതൽ 28 വരെ.
രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ: 2026 ജനുവരി 22 മുതൽ 

HSE Exam Fee Structure 
┗➤ Download
പ്ലസ് വൺ പരീക്ഷാ ഫീസ്‌: 240 
പ്ലസ് ടു പരീക്ഷാ ഫീസ്‌: 270 
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് : 175/Subject+Certificate Fee: 40 
കമ്പാർട്ട്മെന്റൽ പരീക്ഷാ ഫീസ് : 225/Subject+Certificate Fee: 80 

HSE Exam Application Form
┗➤ Download
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2025 നവംബർ 7

HSE Exam-Plus One Exam Time Table 2026
┗➤ Download
ഒന്നാം വർഷ പരീക്ഷ: 2026 മാർച്ച് 5 മുതൽ 27 വരെ.  

HSE Exam-Plus Two Exam Time Table 2026
┗➤ Download
രണ്ടാം വർഷ പരീക്ഷ: 2026 മാർച്ച് 6 മുതൽ 28 വരെ.
രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ: 2026 ജനുവരി 22 മുതൽ 

HSE Exam-Plus One Improvement Exam Time Table 2026
┗➤ Download
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ: 2026 മാർച്ച് 5 മുതൽ 27 വരെ.  

Plus Two HSE Exam Study Materials_2025-26
┗➤ Download

പരീക്ഷ എഴുതുന്ന കുട്ടികളുടെ പ്രത്യേക ശ്രെദ്ധക്ക് 

ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്‌മെൻറ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ 
  🔻
ഈ പരീക്ഷ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.(Same QP for First Year Exam & First Year Improvement Exam)

റെഗുലർ/ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതിയാൽ മാത്രമേ രണ്ടാംവർഷ പരീക്ഷ എഴുതാൻ അർഹത നേടുകയുള്ളൂ.എന്നാൽ മാത്രമേ അവരുടെ  റിസൾട്ട് പ്രഖ്യാപിക്കുകയുള്ളൂ

റീ അഡ്മിഷൻ വിദ്യാർത്ഥികളും ഒന്നാം വർഷത്തെ പരീക്ഷകൾ എഴുതിയില്ലെങ്കിൽ രണ്ടാംവർഷ പരീക്ഷ എഴുതിയാലും അവരുടെ റിസൾട്ട് പ്രസിദ്ധീകരിക്കില്ല

മാർച്ച് 2025 ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എഴുതിയിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും മൂന്നു വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

മാർച്ച് 2025 ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇംപ്രൂവ്മെന്റ് പരീക്ഷ(+1 improvement)സ്കോറിന് ഒപ്പം ഗ്രേസ്മാർക്ക് അനുവദിക്കുന്നതല്ല. അതുകൊണ്ട് ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുള്ള സബ്ജക്റ്റുകൾ വളരെ സൂക്ഷിച്ച് മാത്രമേ ഇമ്പ്രൂവ്മെന്റിനു സെലക്ട് ചെയ്യാൻ പാടുള്ളൂ

Eg 1:-
First year subject TE Mark 50 + Grace Mark 5 = 55
If First year Improvement Attended and Score  TE = 52 
Then the Final Mark is  50 + 5 = 55 Mark
hssreporter.com
Eg 2:-
First year subject TE Mark 50 + Grace Mark 5 = 55
If First year Improvement Attended and Score = 55
Then the Final Mark is  = 55 Mark (without grace mark)
Nb:- 5 grace Mark will not be reallotted to other subjects

NB:- ഫസ്റ്റ് ഇയർ പരീക്ഷയിലും ഫസ്റ്റ് ഇയർ ഇംപ്രൂവ്‌മെൻറ് പരീകഷയിലും കുട്ടിക്ക് ലഭിക്കുന്ന മാർക്കിൽ ബെറ്റർ മാർക്ക് ആണ് കുട്ടിയുടെ ഫസ്റ്റ്  ഇയർ ഫൈനൽ മാർക്ക് ആയി പരിഗണിക്കുക...

കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക്(+2 തോറ്റ വിദ്യാർത്ഥികൾ)ഉള്ള നിർദ്ദേശങ്ങൾ 
  🔻
കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ ആണ്

D+  നേടാനാകാത്ത എല്ലാ വിഷയങ്ങളും ഫീസ് അടച്ച് രജിസ്റ്റർ ചെയ്തിരിക്കണം

D + നേടാനാകാത്ത ഒരോ വിഷയത്തിനും  225 രൂപയും (ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷ ഫീസ്)കൂടെ 80 രൂപ സർട്ടിഫിക്കറ്റ് ഫീസും നിർബന്ധമായും  അടയ്ക്കണം

കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് D+ നേടാനാകാത്ത വിഷയങ്ങൾ ഒന്നാം വർഷവും രണ്ടാം വർഷവും രജിസ്റ്റർ ചെയ്യുകയും നിർബന്ധമായും ഒന്നാം വർഷാത്തയും രണ്ടാം വർഷത്തെയും പരീക്ഷകൾ എഴുതുകയും ചെയ്യണം(മുൻപ് ഏതെങ്കിലും ഒരു വർഷത്തെ വേണമെങ്കിൽ എഴുതിയില്ലെങ്കിൽ പഴയ മാർക്ക് ലഭിക്കുമായിരുന്നു)
രണ്ട് പരീക്ഷകളും എഴുതി കിട്ടിയ മാർക്ക് ഏറ്റവും അവസാനം എഴുതി കിട്ടിയ മാർക്കുമായി താരതമ്യം ചെയ്ത് മികച്ച സ്കോർ വിദ്യർത്ഥിക്ക് ലഭിക്കും

HSE /VHSE പരീക്ഷ മാനുവൽ 2025 ൽ വരുത്തിയ ഭേദഗതികൾ 

പരീക്ഷ മാനുവൽ ഭേദഗതികൾ 27.10.2025 ലെ സർക്കാർ ഉത്തരവ് നമ്പർ 8989/2025 General Education
ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ (Pls verify with published GO)
1.കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് D+ നേടാനാകാത്ത വിഷയങ്ങൾ ഒന്നാം വർഷവും രണ്ടാം വർഷവും രജിസ്റ്റർ ചെയ്യുകയും നിർബന്ധമായും ഒന്നാം വർഷാത്തയും രണ്ടാം വർഷത്തെയും പരീക്ഷകൾ എഴുതുകയും ചെയ്യണം ( മുൻപ് ഏതെങ്കിലും ഒരു വർഷത്തെ വേണമെങ്കിൽ എഴുതിയില്ലെങ്കിൽ പഴയ മാർക്ക് ലഭിക്കുമായിരുന്നു)
രണ്ട് പരീക്ഷകളും എഴുതി കിട്ടിയ മാർക്ക് ഏറ്റവും അവസാനം എഴുതി കിട്ടിയ മാർക്കുമായി താരതമ്യം ചെയ്ത് മികച്ച സ്കോർ വിദ്യർത്ഥിക് ലഭിക്കും
2.പ്രൈവറ്റ് ഫുൾ കോഴ്സ് / റി അഡ്മിഷൻ വിദ്യാർത്ഥികൾക്ക് ഒന്നാം വർഷം 
ഇൻപ്രൂവ്മെൻറ് പരീക്ഷ എഴുതാൻ സാധിക്കില്ല
3.അമ്പത് ശതമാനം ( 50 %) അറ്റൻഡൻസ് ഉള്ള വിദ്യാർത്ഥികൾക് മാത്രമെ കൺഡോണേഷന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. കൺഡോനേഷൻ നൽക്കുന്നതിന് ഉള്ള അധികാരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർക് ആയി മാറ്റിയിരുന്നു.50%. അറ്റൻഡൻസ് ഇല്ലാത്ത രണ്ടാം വർഷ വിദ്യാർത്ഥികൾ അടുത്ത വർഷം റീ അഡ്മിഷൻ എടുത്ത് അറ്റൻഡൻസ് കുറവ് പരിഹരിക്കേണ്ടതാണ്
4.രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക് പരീക്ഷ റദ്ദാക്കാൻ സാധിക്കില്ല
5. 150 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷക്ക് രണ്ട് ഡെപ്യൂട്ടി ചീഫ് മാരെ നിയമിക്കുകയുള്ളൂ
 6.നിർബഡമായും സൂക്ഷിക്കേണ്ട പരീക്ഷ രജിസ്റ്ററിൽ 12-ാമത്തെ രജിസ്റ്റർ ആയി   ഉൾപ്പെടുത്തുന്നു.
7. ആൻസർ പേപ്പർ ചെയ്യുമ്പോൾ ഡ്രോയിങ്ങ് ഒഴിവാക്കിയിട്ടുള്ള ഉത്തരപേപ്പറിൽ മാത്രമെ കൺസെഷൻ ഉത്തരവ് ചുവന്ന മഷിയിൽ എഴുതേണ്ടതുള്ളൂ
8. ഇസ്ലാമിക് ഹിസ്റ്ററി, ജർമ്മൻ, റഷ്യൻ ,ഫ്രഞ്ച്, തമിഴ്, കന്നട, ലാറ്റിൻ, മ്യൂസിക്, സിറിയിക്, ഫിലോസഫി, ജിയോളജി, ഹോം സയൻസ് വിഷയങ്ങൾ വാല്യുവേഷന് കോളേജ് ലക്ചറേഴ്സിന് അനുമതി നൽക്കുന്നു.
9. ഗ്രേസ് മാർക്ക് ആദ്യ അവസരത്തിൽ മാത്രമെ നൽകുകയുള്ളൂ.റീവാല്യൂവേഷനിൽ മാത്രമെ വീണ്ടും ഗ്രേസ് മാർക്ക് പുനക്രമീകരിക്കാൻ സാധിക്കുകയുള്ളൂ
10. മാർക്ക് ലിസ്റ്റ് പേര് മറ്റ് വ്യക്തിഗത വിവരങ്ങൾ തെറ്റ് തിരുത്തുന്നതിന് ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റിൻ്റെ ഫീസ് അടയ്ക്കണം. പരീക്ഷ സെക്രട്ടറിക്ക് ബോധ്യമാകുന്നപക്ഷം ചുവന്ന മഷിയിൽ രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽക്കുന്ന താണ്
11. പരീക്ഷ ജോലികളിലെ കൃത്യവിലോപത്തിന് കേരള സിവിൽ സർവ്വീസ് റൂൾ 1960 പ്രകാരവും | KER 1959 പ്രകാരവും റിട്ടയർ ചെയ്തവർക്ക് KSR ഭാഗം 3 പ്രകാരവും നടപടികൾ എടുക്കുന്നതാണ് 

Exam Manual Amendment Notes(pdf)
🔗 Download  (Pls check with published GO)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad