Latest Updates from NTA for JEE Main Exams
Public Notice
🔗 Download dated 29-09-2025
All Public Notices link
JEE MAIN 2026–പ്രധാന അറിയിപ്പ്
2026-27 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിന്‍, ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടു സെഷനുകളിലായി നടത്തും. രജിസ്‌ട്രേഷൻ നടപടികൾക്ക് മുന്നോടിയായി പത്താം ക്ലാസ്സിലെ സർട്ടിഫിക്കറ്റിലേതു പോലെ പേര്, ജനനത്തീയതി, ഏറ്റവും പുതിയ ഫോട്ടോ, വിലാസം എന്നിവയെല്ലാം ഉൾപ്പെടുത്തി ആധാർ അപ്ഡേറ്റ് ചെയ്യണം.
റജിസ്ട്രേഷൻ നടപടികൾ
ആദ്യ സെഷൻ രജിസ്ട്രേഷൻ : ഈ മാസം ആരംഭിക്കുന്നു
ആദ്യ സെഷൻ പരീക്ഷ : 2026 ജനുവരി
രണ്ടാം സെഷൻ പരീക്ഷ : 2026 ഏപ്രിൽ
NTAയുടെ നിർദ്ദേശം
JEE MAIN 2026 അപേക്ഷ ആരംഭിക്കുന്നതിന് മുൻപ് തന്നെ, പിന്നീടുള്ള പൊരുത്തക്കേടുകളും പരാതികളും ഒഴിവാക്കാൻ, അവരുടെ രേഖകൾ മുൻകൂട്ടി അപ്ഡേറ്റ് ചെയ്യണമെന്ന് National Testing Agency (NTA) നിർദ്ദേശിച്ചിട്ടുണ്ട്.
JEE Main പരീക്ഷയെക്കുറിച്ച്
പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളായ NITs, IIITs, GFTIs എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി, JEE MAIN 2026 പരീക്ഷ വർഷത്തിൽ രണ്ടുതവണ NTA നടത്തുന്നു.
രേഖകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ
1. ആധാർ കാർഡ്
പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ കൃത്യമായ വിവരങ്ങൾ അനുസരിച്ച് അപ്ഡേറ്റ് ചെയ്യണം
ഏറ്റവും പുതിയ ഫോട്ടോ ചേർത്തിരിക്കണം
2. കാറ്റഗറി സർട്ടിഫിക്കറ്റ്
അപേക്ഷിച്ച വിഭാഗം (SC / ST / OBC / EWS) അനുസരിച്ച് സാധുവായതും പുതുക്കിയതുമായ സർട്ടിഫിക്കറ്റ് സമർപ്പിക്കണം
3. വൈകല്യമുള്ള ഉദ്യോഗാർത്ഥികൾ
UDID കാർഡ് (Unique Disability ID Card) സാധുവായതും അപ്ഡേറ്റ് ചെയ്തതുമായിരിക്കണം
ആവശ്യാനുസരണം പുതുക്കിയ കാർഡ് സമർപ്പിക്കണം
എല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷയ്ക്കു മുമ്പായി ശരിയായും പുതുക്കിയതുമായ രേഖകൾ മാത്രം ഉപയോഗിക്കേണ്ടതാണ്.
Official Site Link
JEE Main Latest Syllabus
🔗 Download (Available Soon)
JEE Main Information Bulletin
🔗 Download (Available Soon)
Previous years JEE Main Syllabus
🔗 Download
Previous years JEE Main Information Bulletin
🔗 Download
Thanks for your response