Plus One Admission WhatsApp group
┗➤ Click here (for SSLC Students)

പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് സ്വന്തമായി പരിശോധിച്ച ഭൂരിപക്ഷം കുട്ടികളും എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ചിട്ടുണ്ട്.എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് മിക്ക കുട്ടികളും ഫൈനൽ കൺഫർമേഷൻ ചെയ്തിട്ടില്ല എന്ന് കാണുന്നുണ്ട്.
ഫൈനൽ കൺഫർമേഷൻ ചെയ്തിട്ടില്ലാത്ത അപ്ലിക്കേഷനുകൾ ഫസ്റ്റ് അലോട്ടുമെന്റിനു പരിഗണിക്കില്ല.അത്തരം കുട്ടികളുടെ അപ്ലിക്കേഷൻ റിജക്ട് ചെയ്യും അതിനാൽ ഇന്ന് ജൂൺ 15 വൈകിട്ട് അഞ്ചുമണിക്ക് മുൻപായി എല്ലാ കുട്ടികളും അപ്ലിക്കേഷൻ ഫൈനൽ കൺഫർമേഷൻ ചെയ്യണം
കൺഫർമേഷൻ ചെയ്ത കുട്ടികളുടെ Status of Application താഴെ കാണുന്ന പോലെ ആയിരിക്കും (ശ്രദ്ധിക്കുക)

ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം
ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.
ഒരു പ്രാവശ്യം അപ്ലിക്കേഷൻ എഡിറ്റ് ചെയ്തു കൺഫോം ചെയ്താൽ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയില്ല എന്ന് പ്രത്യേകം ഓർക്കണം
തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.
ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം
User name: SWS Application Number
Password:
Application സമർപ്പിക്കുന്ന സമയത് ഉണ്ടാക്കിയ password
SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
┗➤ Click here
SWS Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
┗➤ Click here
CHECK VHSE TRIAL ALLOTMENT RESULTS
┗➤ Click here

Plus One Admission Trial Allotement Instructions
Trial Allotment Instructions for Students
┗➤ Download

Trial Allotment Instructions for School
┗➤ Download

ട്രയൽ അലോട്ട്‌മെന്റ് നോക്കുന്നതെങ്ങനെ ശ്രെദ്ധികേണ്ട കാര്യങ്ങൾ വീഡിയോ
┗➤ Click here (2020 Video but same procedure)
┗➤ Click here (2020 Video but same procedure)
Q. ട്രയൽ അലോട്ട്‌മെന്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
Ans.
1 .ആദ്യ അലോട്ട്‌മെന്റ് വരുമ്പോൾ ഏതു സ്കൂളിൽ ആണ് അഡ്മിഷൻ കിട്ടാൻ സാധ്യത എന്ന് ഏകദേശ ധാരണ കുട്ടികൾക്ക് ലഭിക്കും (ട്രയൽ അലോട്ട്‌മെന്റ് ശേഷം മറ്റു കുട്ടികൾ അവരുടെ School Options മാറ്റാൻ സാധ്യത ഉള്ളതിനാൽ ട്രയൽ അലോട്ടുമെന്റിൽ കിട്ടിയ സ്കൂളിൽ തന്നെ ആദ്യ അലോട്ടുമെന്റിൽ കിട്ടണം എന്നില്ല)
2 . ട്രയൽ അലോട്ട്‌മെന്റ് വന്നതിനു ശേഷം എല്ലാ കുട്ടികൾക്കും അവരുടെ School Options മാറ്റാനും പുതിയ School Options ചേർക്കാനും അവസരം ഉണ്ട്.....കൂടാതെ അവരവരുടെ Application ഒന്നുകൂടി പരിശോധിക്കാനും എന്തെങ്കിലും തെറ്റുകൾ Application ൽ സംഭവിച്ചിട്ടുണ്ടെകിൽ അത് തിരുത്താനും ഉള്ള അവസാന അവസരം ആണിത്
3.അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
NB:-സ്കൂളിൽ പ്രവേശനം നേടുന്നതിന് ആദ്യ അലോട്ടുമെൻറ് വരെ കാത്തിരിക്കണം
പൊതുവായി കാണുന്ന ചില തെറ്റുകൾ
ഉദാഹരണമായി ഈഴവ എന്ന ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകൾ
കാറ്റഗറി ആയി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ്
രേഖപ്പെടുത്തി കാണാറുണ്ട് ഇത്തരം തെറ്റുകൾ
തിരുത്താതിരുന്നാൽ അലോട്ട്മെൻറ് ലഭിച്ചാലും പ്രവേശനം
ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകളും പ്രോസ്പെക്ടസിലെ
അനുബന്ധം-2 നിർദ്ദേശങ്ങൾ അനുസരിച്ച് ജാതിയും
കാറ്റഗറിയും ശരിയായി തന്നെയാണ്
രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം
റാങ്ക് പരിശോധന
നിങ്ങളുടെ റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെൻറ്,ആദ്യ അലോട്ട്മെൻറ് എന്നിവയിൽ കടന്നുകൂടാൻ കഴിയാത്ത
വിദ്യാർത്ഥികൾക്ക് റാങ്ക് നമ്പർ സംബന്ധിച്ച് ചില
ആശങ്കകൾ ഉണ്ടാകാം...
ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 50/60 സീറ്റുകൾ
മാത്രമാണ് ഉള്ളത് എന്ന് വിദ്യാർത്ഥിക്ക് അറിയാമെന്ന്
ഇരിക്കട്ടെ റാങ്ക് പരിശോധിക്കുമ്പോൾ 300നോ 400നോ മുകളിലുള്ള റാങ്ക് ആണെന്ന് കാണുമ്പോൾ തനിക്ക്
ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ
വിദ്യാർത്ഥിക്ക് തോന്നാം...
എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല കാരണം
പ്രസ്തുത സ്കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷൻ
ആയി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടെയും
റാങ്ക് ആണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.ഈ
അപേക്ഷകരെല്ലാം ഇതേ സ്കൂളിൻറെ അലോട്ട്മെൻറ്
ലിസ്റ്റിൽ വരണമെന്നില്ല.അപേക്ഷകരുടെ മെറിറ്റ്
അനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ്
ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കാം.അതുകൊണ്ട് താഴ്ന്ന
റാങ്കുകാർക്കും അലോട്ട്മെൻറ് ലഭിക്കാൻ
ഇടയുണ്ട്
Allotement കിട്ടിയ കുട്ടിയുടെ ക്യാൻഡിഡേറ്റ് ലോഗിൻ
Allotement കിട്ടാത്ത കുട്ടിയുടെ ക്യാൻഡിഡേറ്റ് ലോഗിൻ
Thanks for your response