Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

e-grantz 3.0 Scholarships-Post Matric Scholarship for HSS


e-grantz  Latest Updates-2026-27
E Grantz Scholarship-2026
പട്ടികജാതി/മറ്റർഹ/തത്തുല്യ വിഭാഗ വിദ്യാർഥികളുടെ 2026-27 വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Latest Circular 2026-27
Eligibility അനുസരിച്ചു കൃത്യമായി കിട്ടുന്ന ഒരു സ്കോളർഷിപ്പ് ഇതാണ് അതുകൊണ്ട് അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ സമർപ്പിക്കുക 

പട്ടിക ജാതി/പട്ടിക വർഗ/പിന്നാക്ക വികസന വകുപ്പുകൾ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ  ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
One Time Registration

ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് ,ഇവ 5 ഘട്ടങ്ങളായി സോഫ്റ്റ്‌വെയറിൽ നൽകണം. ഈ 5 ഘട്ടത്തിലുള്ള വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു.ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും .ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. 

Login & Apply Now

ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്.
Track Your Application

ന്യൂനപക്ഷ വിദ്യാർത്ഥി  കൾക്കുള്ള(OBC/EBC വിഭാഗത്തുള്ളവർക്ക് അപേക്ഷിക്കാം)  
E-grantz സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
Eligibility അനുസരിച്ചു കൃത്യമായി കിട്ടുന്ന ഒരു സ്കോളർഷിപ്പ് ഇതാണ് അതുകൊണ്ട് അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ സമർപ്പിക്കുക 

+1 & +2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം
E-grantz സ്കോളർഷിപ്പ് അപേക്ഷിക്കുന്നതിന് മൈനോറിറ്റി വിഭാഗം വിദ്യാർത്ഥികളെ സർക്കുലർ പ്രകാരം ഒഴിവാക്കിയിരുന്നു ഇപ്പോൾ സർക്കാർ ഉത്തരവ് പ്രകാരം വീണ്ടും അനുവാദം ലഭിച്ചിട്ടുണ്ട്

അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ രേഖകൾ 
1. SSLC സർട്ടിഫിക്കറ്റ്
2. Aadhar Card Copy
3. Bank Passbook 
4. Plus One Allotment Letter
5. Passport size photo 
6. Income Certficate 2.5 ലക്ഷം വരെ (1 വർഷത്തിനുള്ളിൽ എടുത്തത്)
അഡ്മിഷൻ നമ്പർ ക്ലാസ് ആരംഭിച്ച തീയതി എന്നിവ അറിഞ്ഞിരിക്കണം
OTR REGISTRATION നിർബന്ധമായും ചെയ്യണം (അതിനാൽ അപേക്ഷ സമർപ്പിക്കേണ്ട കുട്ടി നേരിട്ട് വരേണ്ടതാണ്)

ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം

അവസാന തീയതി : 30-09-2026

Office Login

Official Website

Contact Numbers

ഓരോ വിഭാഗത്തിലും ഉള്ള കുട്ടികക്കുള്ള നിർദ്ദേശങ്ങൾ...

എസ്.സി/എസ്. ടി/ഒ.ഇ. സി വിഭാഗം
വരുമാന പരിധിയില്ല...

ഒബിസി വിഭാഗം
വരുമാനപരിധി രണ്ടരലക്ഷം...

ഒബിസി എച്ച് വിഭാഗം
(അതായത് വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമായി ആയി ഓബിസി യിൽ ഉൾപ്പെടുത്തുന്നവർ)
വരുമാന പരിധി 6 ലക്ഷം

കെപിസിആർ വിഭാഗം
(മുന്നോക്കക്കാരായ വിഭാഗങ്ങളിൽ അതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ)
വരുമാനപരിധി 1 ലക്ഷം

പ്രധാനപ്പെട്ട കാര്യം
✔മാനേജ്മെൻറ് ക്വാട്ടയിൽ കയറിയവർക്ക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതല്ല.
✔എന്നാൽ എസ് .സി/എസ്. ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർ അവർ മാനേജ്മെൻറ് കോട്ടയിൽ കയറിയിട്ടുണ്ടെങ്കിൽ പോലും അവർക്ക് ഇ-ഗ്രാൻഡിന് അപേക്ഷിക്കാം.HSCAP ലെ  അലോട്ടുമെൻറ് ലെറ്ററിനു പകരം പ്രിൻസിപ്പലിന്റെ ലെറ്റർ ഇവർക്ക് ആവശ്യമാണ്.അത് സ്കൂളിൽ നിന്ന് വാങ്ങേണ്ടതാണ്...
✔മറ്റ്  വിഭാഗത്തിൽപ്പെട്ടവർ മാനേജ്മെൻറ് ക്വാട്ടയിൽ കയറിയവർ ആണെങ്കിൽ  അവർക്ക് ഇ ഗ്രാൻഡ് അപേക്ഷിക്കാൻ സാധിക്കുകയില്ല
Related Downloads
egrantz Scholarship holders eligible for other Scholarship


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response