🔻🔻Trending Now🔻🔻

Search in hssreporter.com


e-grantz 3.0 Scholarships

e-grantz  Latest Updates-2022

e-grantz Scholarship(SC)details for 2022-23
┗➤ Download (dated 01-11-2022)

Video Tutorials e-grantz Scholarship(SC)details for 2022-23
┗➤ Click here (By Sinesk K V )

2022-23 അക്കാദമിക വർഷത്തിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ ഗ്രാന്റ്സ് സ്ക്കോളർഷിപ്പിനായി അപേക്ഷിക്കാം ...

വിദ്യാർത്ഥികൾ എൻ എസ് പി പോർട്ടലിൽ(National Scholarship Portal) രജിസ്റ്റർ ചെയ്യേണ്ടതില്ല

ഇ ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന അപേക്ഷിച്ചാൽ മതിയാവും ...

സ്ക്കൂളുകൾ UDISE/AISHE കോഡ് എടുത്തിരിക്കണം...

സ്ക്കൂളുകളിൽ ലഭിക്കുന്ന ഓൺലൈൻ ഇ ഗ്രാന്റ്സ് അപേക്ഷകൾ പരിശോധിച്ച് ജില്ലാ ഓഫീസിലേക്ക് അംഗീകാരത്തിനായി അയക്കണം...

അംഗീകാരം ലഭിച്ച അപേക്ഷകളിൽ ഫീസ് ഉൾപ്പടെയുള്ള സ്ക്കോളർഷിപ്പ് തുക വിദ്യാർത്ഥിയുടെ ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകും...

2022 - 23 വർഷത്തിൽ പ്ലസ് ടൂവിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾ രണ്ടാം വർഷ സ്ക്കോളർഷിപ്പിനായി പ്രത്യേകിച്ച് അപേക്ഷിക്കേണ്ടതില്ല...

പ്രൊഫൈൽ രണ്ടാം വർഷമായി മാറ്റാനും പാടില്ല... റിന്യൂവൽ അപേക്ഷകൾ സ്ക്കൂളുകളിൽ നിന്നും ജനറേറ്റ് ചെയ്ത് ജില്ലാ ഓഫീസിലേക്ക് അയച്ചു തരണം..

പോർട്ടലിൽ അപ്ഡേഷൻ പൂർത്തിയായിട്ടില്ലാത്തതിനാൽ ഇപ്പോൾ റിന്യൂവൽ അപേക്ഷകൾ അയക്കാൻ കഴിയില്ല ... 

റിന്യൂവൽ അപേക്ഷ അയക്കാൻ പോർട്ടലിൽ ഓപ്ഷൻ ക്രമീകരിക്കുമ്പോൾ ഗ്രൂപ്പിൽ അറിയിപ്പ് നൽകുന്നതാണ് ... അതിനു ശേഷം റിന്യൂവൽ അപേക്ഷകൾ അയച്ചാൽ മതിയാകും ... 

പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക് മാത്രമാണ് മേൽ പറഞ്ഞ കാര്യങ്ങൾ ബാധകമാവുന്നത് ...

ഇഗ്രാന്റ്സ് സ്‌കോളര്‍ഷിപ്പ് കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ 

ആദ്യം വരുമാനം, ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുക(അക്ഷയ കേന്ദ്രത്തിൽ)

അക്ഷയ കേന്ദ്രത്തിലേക്ക് പോകുമ്പോൾ കൊണ്ടുപോകേണ്ട സാമഗ്രികൾ താഴെപ്പറയുന്നു..

1. എസ്എസ്എൽസി സർട്ടിഫിക്കറ്റ്
2. ആധാർ  കാർഡ്
3. റേഷൻ കാർഡ്
4. ബാങ്ക്  അക്കൗണ്ട് IFSC Code വരുന്ന ഭാഗം
5. HSCAP ലെ അഡ്മിഷൻ അലോട്ട്മെൻറ്  പേപ്പർ
6.ഫോട്ടോ

കുട്ടികൾ കൊടുത്ത രേഖകൾ  പ്രകാരം ഇ-ഗ്രാൻഡ്സ് സൈറ്റിൽ അക്ഷയ കേന്ദ്രത്തിൽ ഉള്ളവർ അപ്‌ലോഡ് ചെയ്യും..

അക്ഷയ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ടും താഴെപ്പറയുന്ന രേഖകളും സ്കൂളിൽ കൊണ്ടുവന്ന് നൽകുക.

1. അക്ഷയ കേന്ദ്രത്തിൽ നിന്നും ഇ- ഗ്രാൻഡ്സ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ പ്രിൻറ് ഔട്ട്.
2. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ്റ്
3. ആധാർ സർട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ്റ്
4. ബാങ്ക് അക്കൗണ്ട്  ഐഎഫ്എസ്സി അടക്കം വരുന്ന പേജ്  ഫോട്ടോസ്റ്റാറ്റ് (കുട്ടിയുടെ മാത്രം സിംഗിൾ അക്കൗണ്ട്)
5. എച്ച് എസ് ക്യാപ്പിലെ അലോട്ട്മെൻറ് പേജ് ഫോട്ടോസ്റ്റാറ്റ്
6. കുട്ടിയുടെ ഫോട്ടോ

ഇനി ഓരോ വിഭാഗത്തിലും ഉള്ള കുട്ടികക്കുള്ള നിർദ്ദേശങ്ങൾ...

എസ്.സി/എസ്. ടി/ഒ.ഇ. സി വിഭാഗം
വരുമാന പരിധിയില്ല...

ഒബിസി വിഭാഗം
വരുമാനപരിധി രണ്ടരലക്ഷം...

ഒബിസി എച്ച് വിഭാഗം
(അതായത് വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമായി ആയി ഓബിസി യിൽ ഉൾപ്പെടുത്തുന്നവർ)

വരുമാന പരിധി 6 ലക്ഷം

കെപിസിആർ വിഭാഗം
(മുന്നോക്കക്കാരായ വിഭാഗങ്ങളിൽ അതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ)
വരുമാനപരിധി 1 ലക്ഷം

പ്രധാനപ്പെട്ട കാര്യം

മാനേജ്മെൻറ് ക്വാട്ടയിൽ കയറിയവർക്ക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതല്ല.

എന്നാൽ എസ് .സി/എസ്. ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർ അവർ മാനേജ്മെൻറ് കോട്ടയിൽ കയറിയിട്ടുണ്ടെങ്കിൽ പോലും അവർക്ക് ഇ-ഗ്രാൻഡിന് അപേക്ഷിക്കാം.HSCAP ലെ  അലോട്ടുമെൻറ് ലെറ്ററിനു പകരം പ്രിൻസിപ്പലിന്റെ ലെറ്റർ ഇവർക്ക് ആവശ്യമാണ്.അത് സ്കൂളിൽ നിന്ന് വാങ്ങേണ്ടതാണ്...

മറ്റ്  വിഭാഗത്തിൽപ്പെട്ടവർ മാനേജ്മെൻറ് ക്വാട്ടയിൽ കയറിയവർ ആണെങ്കിൽ  അവർക്ക് ഇ ഗ്രാൻഡ് അപേക്ഷിക്കാൻ സാധിക്കുകയില്ല

2022-23 വര്‍ഷം ഫ്രഷ്/റിന്യൂവൽ  ആയി അപേക്ഷിക്കുന്ന എല്ലാ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം.


2022-23 വര്‍ഷം മുതല്‍ UDISE/AISHE Code ഉളള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കൂ. പ്രസ്തുത കോഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ആയത് ലഭ്യമാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.(ഡിസ്ട്രിക്ട് ഓഫീസ് വിവരങ്ങൾ  ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ട്)


Video Tutorial-Latest Changes in e-grants SC Scholarship
┗➤ Click here (By Sinesh KV)

2022-23 e-Grantz SC Post Matric Application Circular
┗➤ Download

Post matric SC Scholarship in Nsp portal Instructions
┗➤ Download

SC Scholarship SCDD Kollam Circular-2022
┗➤ Download

Official Website
┗➤ Click here

e-grantz  Eligibility & All Details-2021

e-grantz 3.0(ഈ ഗ്രാൻറ്സ് ഹയർസെക്കണ്ടറി സ്കോളർഷിപ്പ് അപേക്ഷ)

Eligibility: 
Students who belong to GEN, OBC, SC, ST, OEC, OBC(H) category
Annual Income Limit
GEN-1 Lakh
OBC-2.5Lakh
OBC(H)-6 Lakhs
SC, ST, OEC - No limit

For All Details (Fresh Application of  e-grantz)
┗➤ Click here (Video Tutorial-2021)

Website
┗➤ Click here

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി 
2. വരുമാന സർട്ടിഫിക്കറ്റ് 
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് copy
5. ആധാർ കാർഡിൻ്റെ കോപ്പി 
6. അലോട്ടുമെൻറ് സ്ലിപ്      
പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ്ടു വിൻ്റെ മാർക്ക് ലിസ്റ്റും കൂടി വെയ്ക്കണം.     

Fisheries E-grantz
Eligibility: 
Normally Students who belong to GEN, OBC category, and Wards of Fishermen

Annual Income Limit: No Limit Specified

Website
┗➤ Click here

HSS Fee Structure New Order & Maths Lab GO
┗➤ Click here 

ഈ ഗ്രാൻ്റ്സ് പ്ലസ് വൺ അപേക്ഷ വെരിഫൈ ചെയ്യുന്നതിന് സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

Maths ലാബ് ഫീസ് സൈറ്റ് ചെയ്യുന്നതിന് സഹായകമായ വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ്സ്  അഡ്മിൻ ലോഗിൻ(Principal login) സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ് സ് ക്ലർക്ക് ലോഗിൻ സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രൻ്റ്സ് കുട്ടികൾക്ക് സ്കോളർഷിപ്പ് തുക ലഭിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ് സ് പ്ലസ് വൺ ക്ലാസിൽ നിന്നും പ്ലസ് ടു ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)

e-grantz  Latest Updates-2021-22

🔖2021-22 വർഷം മുതൽ ഇ-ഗ്രാന്റ്സ് സോഫ്‌റ്റ്‌വെയർ മുഖേന വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനായി ഈ വർഷം പുതുതായി അപേക്ഷിക്കുന്നവരും റിന്യൂവൽ ചെയ്യുന്നവരുമായ എല്ലാ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളും ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയറിൽ  ശരിയായ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ സ്ഥാപനങ്ങൾ മുഖേന ജനുവരി 10 നു മുമ്പായി അപ്‌ഡേറ്റ് ചെയ്യുവാൻ നിർദേശിച്ചിരുന്നു. ഇതിനുള്ള അവസാന തീയതി 2022 ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്. 

🔖സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അവരവരുടെ സ്ഥാപനം മുഖേനയും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്ഡേഷൻ നടപടി പൂർത്തീകരിക്കേണ്ടത്.

🔖ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം വിദ്യാർത്ഥികൾക്ക് ലഭ്യമാകുകയുള്ളൂ. ഇതിനായി ഇനിയും ഒരവസരം നൽകുന്നതല്ല.

🔖ഇതിനകം അപ്ഡേഷൻ പൂർത്തിയാക്കാത്ത വിദ്യാർഥികൾ ജനുവരി 31 നകം പൂർത്തിയാക്കിയില്ലെങ്കിൽ സ്കോളർഷിപ്പ് ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാകും.

🔖ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്  അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

 Latest Updates on e-grantz Scholarship 
             ┗➤ Click here (Video Tutorial)
🔖2021-22  വർഷം മുതൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം നടത്തുന്നതിന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ച് ആയിരിക്കും ഈ വർഷം തുക വിതരണം ചെയ്യുന്നത്.
🔖പുതുക്കിയ രീതിയിലേക്ക് മാറുന്നതിന് മുന്നോടിയായി നാഷണൽ പോർട്ടൽ മുഖേന കേന്ദ്ര വിഹിതം ലഭ്യമാകുവാൻ നിലവിൽ ഇ- ഗ്രാൻ്റ്സ് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും ഇ-ഗ്രാന്റ്സ്( e-grantz) സോഫ്റ്റ് വെയറിൽ  ശരിയായ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഒരിക്കൽ കൂടി അപ്‌ഡേറ്റ് ചെയ്യണം.

🔖സീറോ ബാലൻസ് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുള്ളവർ അത് സേവിംഗ്സ് അക്കൗണ്ട് ആക്കി മാറ്റിയ ശേഷം അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ സേവിംഗ്സ് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ ചേർക്കുകയോ വേണം.ഇതിനായി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്ഥാപനങ്ങളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

🔖സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അക്കൗണ്ട് സംബന്ധിച്ച രേഖകളുമായി അവരവരുടെ സ്ഥാപനത്തിൽ ഹാജരായി ഇ-ഗ്രാന്റ്സ്( e-grantz) സൈറ്റിലെ പ്രിൻസിപ്പൽ ലോഗിൻ മുഖേന മേൽ വിവരങ്ങൾ സൈറ്റിൽ ചേർത്തു എന്ന് ഉറപ്പുവരുത്തണം. 

🔖സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ആവശ്യമായ രേഖകളുമായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് എത്തേണ്ടത്. 

🔖മേൽ പറഞ്ഞ നടപടികൾ പൂർത്തീകരിക്കുന്നതിന് പല ജില്ലകളും അവസാനതീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂൾ മെയിലിൽ ജില്ലാ ഓഫീസുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ വന്നിട്ടുണ്ട് 

🔖ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം വിദ്യാർത്ഥികൾക്ക് ലഭ്യമാകുകയുള്ളു. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ  ബന്ധപ്പെടാവുന്നതാണ്

Malappuram District Instructions
┗➤ Download

Palakkad District Instructions
┗➤ Download

Alappuzha District Instructions
┗➤ Download

Kozhikode District Instructions
┗➤ Download

CSS New-directions(Latest Circular 2022)
┗➤ Download

Latest Updates on e-grantz
┗➤ Click here (Video Tutorial)


പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന സമ്മാനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി  ഇപ്പോൾ SSLC, +2,  Degree BED, PG തുടങ്ങിയവയിൽ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം  നേടിയ SC വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യൽ ഇൻ്റൻസീവിന് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത  കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം.
അതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഏതു് ബ്ലോക്ക് പരിധിയിലാണോ അവടുത്തെ ബ്ലോക്കിലെ പട്ടികജാതി വികസന ആഫീസിൽ ആകണം അപേക്ഷ സമർപ്പിക്കേണ്ടത്   ഒൺലൈൻ അപേക്ഷ ചെയ്യുന്നതിനാവശ്യമായ രേഖകൾ.  
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി 
2. വരുമാന സർട്ടിഫിക്കറ്റ് 
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് copy
5. ആധാർ കാർഡിൻ്റെ കോപ്പി            
പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ്ടു വിൻ്റെ മാർക്ക് ലിസ്റ്റും കൂടി വെയ്ക്കണം.              
ഇത്രയും സർട്ടിഫിക്കേറ്റുകളുമായി സ്വയം ആയോ or അക്ഷയ സെൻററിൽ ചെന്ന് 
E-grantz 3.0 എന്ന Site ൽ(www.egrantz.kerala.gov.in) Special intentive ന് അപേക്ഷിക്കുക അക്ഷയ സെൻ്ററിൽ നിന്നും കിട്ടുന്ന പ്രിൻ്റും മേൽപ്പറഞ്ഞ docuementമായി പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കുക.

Latest Notice                      
┗➤ Download

How to Apply(Help Video)
 ┗➤ Click here

Website

┗➤ Click here  


DISTRICT OFFICE
SC DepartmentST Department
ThiruvananthapuramContact No0471-23142380472-2812557
e-Mailddotvpm@gmail.comndditdp@gmail.com
KOLLAMContact No0474-27949960475-2222353
e-Mailegrantzkollam@gmail.complrtdo@gmail.com
PATHANAMTHITTAContact No0468-232271204735-227703
e-Mailddopta@gmail.comrannitdo@gmail.com
ALLAPUZHAContact No0477-22525480475-2222353
e-Mailegrantzalpy@gmail.complrtdo@gmail.com
KOTTAYAMContact No0481-256250304828-202751
e-Mailscddoktm@gmail.comitdpkply@gmail.com
IDUKKIContact No0486-225200304862-222399
e-Mailddoforscidukki@gmail.comitdpidukki@gmail.com
ERNAKULAMContact No0484-24222560485-2814957
e-Mailit.co.ekm@gmail.commvtptdo@gmail.com
THRISSURContact No0487-23603810480-2706100
e-Mailddosctcr@gmail.comckdtdo@gmail.com
PALAKKADContact No0491-25050050491-2505383 (ITDP-PALAKKAD)
0492-4254382 (ITDP-ATTAPPADY)
e-Mailscddpkd@gmail.compkdtdo@gmail.com  (ITDP-PALAKKAD)
poitdpatpy@gmail.com  (ITDP-ATTAPPADY)
MALAPPURAMContact No0483-273490104931-220315
e-Mailaddompm@gmail.comnlbitdp@gmail.com
KOZHIKODEContact No0495-23703790495-2376364
e-Mailhelpkkd@gmail.comkkdtdo@gmail.com
WAYANADContact No0493-620382404935-240210 (ITDP-MANANTHAVADY)
04936-202232 (ITDP-KALPETTA)
04936-221074 (ITDP-SULTHAN BATHERY)
e-Mailhelpkkd@gmail.commdytdo@gmail.com (ITDP-MANANTHAVADY)
kptitdp@gmail.com (ITDP-KALPETTA)
sbytdo@gmail.com (ITDP-SULTHAN BATHERY)
KANNURContact No0497-27005960497-2700357
e-Mailegrantzkannur@gmail.comcnritdp@gmail.com
KASARGODEContact No0499-425616204994-255466
e-Mailddoscegrantzksd@gmail.comksdtdo@gmail.com

Comments

Post a Comment

Thanks for your response

Search Inside HSS Reporter