കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി സീറ്റുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നതായി പല വർഷങ്ങളിലും അധ്യാപകർ പറഞ്ഞിട്ടുണ്ട്....പലരും മനസ്സിലാക്കാതെ പോകുന്ന ഈ അവസരം മാക്സിമം ഉപയോഗിക്കുക
കേരളത്തിലെ പല നല്ല കോളേജുകളിൽ(NAAC A++)പോലും സീറ്റുകൾ ഒഴിവു ഉണ്ടാകാറുണ്ട്..
Calicut University Degree Admission-2026
കാലിക്കറ്റില്‍ ബിരുദപ്രവേശനം-2026
Check Your Degree Allotment Result
ബിരുദ പ്രവേശനം 2026
രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകീട്ട് 03.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി./എസ്.ടി./ഒ.ഇ.സി./മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥികൾ-155 രൂപ., മറ്റുള്ളവർ- 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഒന്നും രണ്ടു അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകിട്ട് 03.00 മണിക്ക് മുൻപായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 04-ന് 03.00 മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദാക്കാം. ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും പുതിയ കോളേജ്, കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ജൂലൈ 03, 04 തീയതികളിൽ ലഭ്യമാകും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടയ്ക്കാതെ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്തായവർക്കും ഈ അവസരത്തിൽ അപേക്ഷ പൂർത്തീകരിച്ച് അടുത്ത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമാകാം. കോളേജുകളിൽ പ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചുവാങ്ങാം.
കാലിക്കറ്റ് സർവകലാശാല 2026 - 27 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചർ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : ജനറൽ : 610 രൂപ, എസ്.സി./എസ്.ടി./ഒ.ഇ.സി./ മറ്റ് അർഹരായ സംവരണ വിഭാഗക്കാർ : 155 രൂപ. ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ജൂൺ 26-ന് വൈകീട്ട് 05.00 മണി വരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂൺ 24-ന് വൈകീട്ട് 05.00 മണിക്കുള്ളിൽ എഡിറ്റിംങ് സൗകര്യം ഉപയോഗിച്ച് ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാം. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയർ ഓപ്‌ഷൻ റദ്ദാക്കിയവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.
Trial Allotment : 17.06.2026
Editing : 17.06.2026 -19.06.2026
03.00 pm
First Allotment : 22.06.2026
Mandatory Fee payment to confirm the first allotment : 22.06.2026 - 26.06.2026,05.00PM
Higher option cancellation after the first allotment : 22.06.2026 - 24.06.2026, 05.00PM
Second Allotment : 29.06.2026
Commencement of classes : 01.07.2026
Third Allotment : 06.07.2026
Detailed Schedule for Degreee Admission(Calicut University)
🔗 Download
Degree Admission Press Release
🔗 Download
Degree Admission Official Link
Notification 2026-27
🔗 Download
Four Year Under Graduate Programme 2026-27
Online Application Link Active Now
Calicut University Affiliated Colleges
Courses
MG University Degree Admission-2026
ബിരുദപ്രവേശനം ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
Check Your Allotment
Instructions Trial Allotment
എം.ജി. ബിരുദ ഏകജാലകം 2026 – ഒന്നാം അലോട്ട്മെന്റിനുള്ള നിർദ്ദേശങ്ങൾ
വിദ്യാർത്ഥികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ
1. അപേക്ഷ നമ്പർ (Application Number) യൂസർ ഐഡിയായി ഉപയോഗിച്ച് നിങ്ങളുടെ CAP അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
2. നിങ്ങളുടെ ഓപ്ഷനുകൾക്കെതിരെ ഏതെങ്കിലും കോളേജ് Willingness രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3. ലഭ്യമായ Willingnessകളിൽ ഏറ്റവും അഭികാമ്യമായ കോളേജ്–പ്രോഗ്രാം കോമ്പിനേഷനുള്ള Willingness ശ്രദ്ധാപൂർവ്വം സ്വീകരിക്കുക.
4. സർവകലാശാലയ്ക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായി അടയ്ക്കുക:
5. ജനറൽ വിഭാഗം: ₹1,695/-
6. എസ്.സി./എസ്.ടി. വിഭാഗം: ₹50/-
7. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക.
8. പ്രവേശനത്തിന് ആവശ്യമായ എല്ലാ അസൽ രേഖകളുമായി (Original Documents) അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകുക.
9. പ്രവേശന നടപടികൾ പൂർത്തിയാക്കി കോളേജിൽ നിന്ന് സ്ഥിരീകരണ സ്ലിപ്പ് (Confirmation Slip) കൈപ്പറ്റുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. താൽക്കാലിക പ്രവേശനത്തിന് (Temporary Admission) യാതൊരു സംവിധാനവും ഉണ്ടായിരിക്കുന്നതല്ല. എല്ലാ പ്രവേശനങ്ങളും സ്ഥിര (Permanent) പ്രവേശനങ്ങളായിരിക്കും.
2. കോളേജുകൾ രേഖപ്പെടുത്തുന്ന വില്ലിംഗ്നസ് 24 മണിക്കൂർ മാത്രമേ സജീവമായിരിക്കുകയുള്ളു. അതിനാൽ ഏറ്റവും അഭികാമ്യമായ ഓപ്ഷനിലെ Willingness 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ടതാണ്.
3. സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത വിദ്യാർത്ഥികൾക്ക് 22/06/2026 വരെ കോളേജിൽ പ്രവേശനം നേടാവുന്നതാണ്.
4. നിലവിലെ റാങ്ക് ലിസ്റ്റിന് 22/06/2026 വരെ മാത്രമേ പ്രാബല്യമുണ്ടാകൂ. അതിനുശേഷം രണ്ടാം അലോട്ട്മെന്റിനായുള്ള പുതിയ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
5. കോളേജ്–പ്രോഗ്രാം കോമ്പിനേഷൻ അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം, ആ വില്ലിംഗ്നസ് സ്വീകരിക്കേണ്ടത് നിർബന്ധമല്ല.
6. Willingness സ്വീകരിക്കുന്നതിന് മുൻപ് വളരെ ശ്രദ്ധാപൂർവ്വം തീരുമാനമെടുക്കുക. ഒരിക്കൽ സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്താൽ, സ്വീകരിച്ച വില്ലിംഗ്നസ് പിന്നീട് മാറ്റാൻ സാധിക്കുകയില്ല.
7. സർവകലാശാല ഫീസ് അടയ്ക്കുന്നതിന് മുൻപ് സ്വീകരിച്ച Willingness റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ, ബന്ധപ്പെട്ട കോളേജിലേക്ക് ഇ-മെയിൽ അയച്ച് റദ്ദാക്കൽ അഭ്യർത്ഥിക്കുകയും തുടർന്ന് കോളേജുമായി ബന്ധപ്പെടുകയും വേണം.
8. ഏതെങ്കിലും പ്രത്യേക ഓപ്ഷനിലെ Willingness സ്വീകരിക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് ഉടൻ സർവകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
ഡിഗ്രി അഡ്മിഷൻ ട്രയൽ അലോട്ടുമെൻറ് : ജൂൺ 12
ഡിഗ്രി അഡ്മിഷൻ ഫസ്റ്റ് അലോട്ടുമെൻറ് : ജൂൺ 17
MGU UGCAP 2026 - Steps for online Registration
Candidate Registraion
Degree Admission Official Link
MG University Official Link
MG University College List
University Call Centre contact numbers:
0481 2733 505, 0481 2733 580, 0481 2733 375, 0481 2733 516
University General Enquiry
0481 2733626
Kerala University Degree Admission-2026
കേരള യൂണിവേഴ്സിറ്റി ബിരുദപ്രവേശനം സെക്കൻഡ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
Check Allotment Now
കോളേജ് പ്രവേശനം ജൂൺ 26 മുതൽ 30 വരെ
Second Allotment Instructions
🔗 Download
ONLINE ADMISSION 2026-27 FOR FYUGP
Prospectus
Instructions
ADMISSION SCHEDULE FOR FYUGP ADMISSION 2026
ADMISSION SCHEDULE FOR FYUGP BA.Music ADMISSION 2026
Last Index Mark of FYUGP ONLINE ADMISSION 2025
Degree Admission Official Link
Kerala University Official Link
Candidate Registraion
Enquiry : +91-9188526671
Helpdesk : 8547330240 (Whatsapp)
Kannur University Degree Admission-2026
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.
2026 ജൂൺ 22 ആണ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ജൂൺ 23 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതും നൽകിയ ഓപ്ഷനുകൾ പുനഃ ക്രമീകരിക്കാവുന്നതുമാണ്. ഒന്നാം അലോട്ട്മെന്റ് ജൂൺ 26 ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് രണ്ടാം അലോട്ട്മെൻ്റിനു ശേഷം അലോട്ട്മെൻ്റ് മെമ്മോ വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. രണ്ടാമത്തെ അലോട്ട്മെൻ്റിനു ശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.
ബിരുദപ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
Last Date : 15 June 2026, 5 PM
Helpline Numbers: 7356948230
Degree Admission Official Link
Kannur University Official Link
.png)
.jpg)

.png)

Thanks for your response