Flash News

Plus One Results Revaluation-2026(Application & Fee)

പ്ലസ് വൺ എക്സാം ഉത്തരക്കടലാസുകളുടെ റീവാലുവേഷൻ,സൂക്ഷ്മ പരിശോധന,ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാലിന് ജൂലൈ 23 നകം സമർപ്പിക്കേണ്ടതാണ്

NB:-First Year Double Valuation ഇല്ലാത്തതുകൊണ്ട്  Physics,Chemistry, Maths എന്നീ സബ്ജെക്റ്റുകളും റീവാലുവേഷന് കൊടുക്കാൻ കഴിയും

ലക്ഷദ്വീപ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഹയര്‍സെക്കന്ററി സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ്‌,ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ (Drawn in favour of Joint Director, Examinations (Higher Secondary Wing), Directorate of General Education,Thiruvananthapuram) മുഖാന്തിരം അതാതു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്‌

ഗവണ്‍മെന്റ്‌ എയ്ഡഡ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പുനര്‍മുല്യനിര്‍ണ്ണയ ഫീസ്‌ കൈപ്പറ്റി, പി.ഡി അക്കൌണ്ടില്‍ നിക്ഷേപിക്കണം 
Revaluation റിസൾട്ട് വന്നതിനു ശേഷം റീഫണ്ടിന്‌ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രിന്‍സിപ്പല്‍മാര്‍ തുക അനുവദിച്ച്‌ നല്‍കിയതിനുശേഷം, ബാക്കിയുള്ള തുക ബന്ധപ്പെട്ട ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി ചെലാന്റെ പകര്‍പ്പ്‌ ഈ ഓഫീസിലേക്ക്‌ അയച്ചുതരേണ്ടതും അസല്‍ ആഡിറ്റിന്‌ ഹാജരാക്കേണ്ടതുമാണ്‌

സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ്‌ ട്രഷറിയില്‍ ഒടുക്കേണ്ടതുമാണ്‌
ഫോട്ടോകോപ്പി, സൂക്ഷ്ടപരിശോധന എന്നിവയ്ക്കായുള്ള അപേക്ഷാ ഫീസ്‌ “0202-01-102-97-03 (other receipts)” എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടവാക്കേണ്ടതാണ്‌

അണ്‍എയ്ഡഡ്‌ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിന്നും പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂുക്ഷ്ടപരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ്‌ മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ ട്രഷറികളില്‍ ഒടുക്കേണ്ടതാണ്‌
റീഫണ്ടിന്‌ അര്‍ഹരായ അണ്‍എയ്ഡഡ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ ചെലാന്‍,ബാങ്ക്‌ പാസ്‌ ബുക്ക്‌ എന്നിവയുടെ പകര്‍പ്പ്‌ സഹിതം അതാത്‌ പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലേയ്ക്ക്‌ അയച്ചു നല്‍കേണ്ടതാണ്‌. (റീഫണ്ടിന്‌ അര്‍ഹരായ അണ്‍എയ്ഡഡ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇ-ചലാനായി ഫീസ്‌ ഒടുക്കിയവര്‍ ഇ-ട്രഷറി മുഖാന്തിരം റീഫണ്ട്‌ റിക്വസ്റ്റ്‌ സമര്‍പ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്)

പ്രിന്‍സിപ്പല്‍മാര്‍ 25.07.2026 തീയതിക്കുള്ളില്‍ i-Exam മുഖേനയുള്ള ലിങ്കിലൂടെ അപ്ലോഡ്‌ ചെയ്യേണ്ടതാണ്‌

Revaluation Circular-2026
🔗 Downloads 

Application Fees
Revaluation: Rs. 500/- per paper 
Scrutiny: Rs. 100/- per paper 
Photocopy: Rs. 300/- per paper

Revaluation Application Form
🔗 Download

Scrutiny Application Form
🔗 Download

Photocopy Application Form
🔗 Download

റീവാലുവേഷൻ കൊടുത്ത സബ്ജക്ടുകളും നമുക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്യുകയും പരീക്ഷ എഴുതുകയും ചെയ്യാം

 



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response