"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ്
ചെയ്യുന്ന കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"
"കേരള സ്കൂൾ ശാസ്ത്രോത്സവം നടപടികളിൽ കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & DGE നിർദേശങ്ങൾ ആണ് ഫൈനൽ"
Kerala School Sasthrolsavam(Sasthramela)
The Kerala School Science, Maths, Social science, Work experience, and IT fair is aimed at kindling the different talents of students from primary
level to higher secondary level and nurturing their skills
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്
അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ
സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്
Kerala School Sasthrolsavam Official Site
┗➤ Click here
Latest Maths Fair Manual(Official)
┗➤ Download (Published on 12-09-2025)
┗➤ Download (Published on 12-09-2025)
Maths Fair-All Details
School Level
┗➤ FIRST with A Grade (1) ➤ to Sub-District Level
District Level
Sub District Level
┗➤ FIRST with A Grade (1) ➤ to District Level
┗➤ SECOND with A Grade (1) ➤ to District Level.
┗➤ FIRST with A Grade (1) ➤ to State Level.
┗➤ SECOND with A Grade (1) ➤ to State Level.
🔸ഒരു കുട്ടിക്ക് ഒരു മത്സര ഇനം കൂടാതെ ഒരു Quiz
ഉംപങ്കെടുക്കാം 🔸On the Spot മത്സരം-സമയം-3 മണിക്കൂർ.
🔸മത്സരത്തിൽ ഉപയാഗിക്കുന്ന ആശയത്തെക്കുറിച്ച് ഒരു write up
തയ്യാറാക്കി മത്സരസമയത്ത് ഏൽപ്പിക്കണം.
🔸മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി 20 രൂപ Registration Fee
അടയ്ക്കണം.
(STD 8 വരെയുള്ള കുട്ടിക്ക് Registration Fee
അടയ്ക്കേണ്ടതില്ല.)
🔸പ്രദർശനത്തിൽ കൂടി കുട്ടി പങ്കെടുക്കണം.
STD 1 to STD 7
➤ School Level മുതൽ Sub District Level വരെ മാത്രം.
STD 8 to STD 12
➤ School Level മുതൽ State Level വരെ
LP Section items
1. നമ്പര്‍ ചാര്‍ട്ട് (On the spot–3 hours)
2. ജ്യോമ്മെടിക്കല്‍ ചാര്‍ട്ട് (On the spot–3 hours)
3. സ്റ്റില്‍ മോഡല്‍ (On the spot–3 hours)
4. പസില്‍ (On the spot–3 hours)
5. മാഗസിന്‍ (വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതില്ല)
6. ക്വിസ് (Quiz Point Overall points ൽ പരിഗണിക്കും)
UP Section-items
1. നമ്പര്‍ ചാര്‍ട്ട് (On the spot–3 hours)
2. ജ്യോമ്മെടിക്കല്‍ ചാര്‍ട്ട് (On the spot–3 hours)
3. സ്റ്റില്‍ മോഡല്‍ (On the spot–3 hours)
4. പസില്‍ (On the spot–3 hours)
5. ഗെയിം (On the spot–3 hours)
6. മാഗസിന്‍ (വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതില്ല)
7. ക്വിസ് (Quiz Point Overall points ൽ പരിഗണിക്കും)
Teaching
Aid (On the spot–3 hours)
Bhaskaracharya Seminar
Talent Search Examination
HS-13 items
1. നമ്പര്‍ ചാര്‍ട്ട് (On the spot–3 hours)
2. ജ്യോമ്മെടിക്കല്‍ ചാര്‍ട്ട് (On the spot–3 hours)
3. അദര്‍ ചാര്‍ട്ട് (On the spot–3 hours)
4. സ്റ്റില്‍ മോഡല്‍ (On the spot–3 hours)
5. വര്‍ക്കിംഗ് മോഡല്‍ (On the spot–3 hours)
6. പ്യൂവര്‍ കണ്‍സ്ര്രക്ഷന്‍ (On the spot–3 hours)
7. ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതി
(On the spot–3 hours)
8. പസില്‍ (On the spot–3 hours)
9. ഗെയിം (On the spot–3 hours)
10. സിംഗിള്‍ പ്രോജക്ട് (On the spot–3 hours)
(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)
11. ഗ്രൂപ്പ് പ്രോജക്ട് (2 കുട്ടികള്‍) (On the spot–3 hours)
(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)
12, മാഗസിന്‍ (വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതില്ലു
13. ക്വിസ് (Quiz Point Overall points ൽ പരിഗണിക്കും)
Teaching Aid (അധ്യാപകരുടെ ടിച്ചിംഗ് എയ്ഡ് മത്സരം)
(On the spot–3 hours)
Bhaskaracharya Seminar
Ramanujan Paper Presentation
Talent Search Examination
HSS-13 items
1. നമ്പര്‍ ചാര്‍ട്ട്
2. ജ്യോമ്മെടിക്കല്‍ ചാര്‍ട്ട്
3. അദര്‍ ചാര്‍ട്ട്
4. സ്റ്റില്‍ മോഡല്‍
5. വര്‍ക്കിംഗ് മോഡല്‍
6. പ്യൂവര്‍ കണ്‍സ്ര്രക്ഷന്‍
7. ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതി
8. പസില്‍
9. ഗെയിം
10. സിംഗിള്‍ പ്രോജക്ട്
(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)
11. ഗ്രൂപ്പ് പ്രോജക്ട് (2 കുട്ടികള്‍)
(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)
12, മാഗസിന്‍ (വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതില്ലു
13. ക്വിസ് (Quiz Point Overall points ൽ പരിഗണിക്കും)
Teaching Aid (അധ്യാപകരുടെ ടിച്ചിംഗ് എയ്ഡ് മത്സരം)
(On the spot–3 hours)
പൊതു നിബന്ധനകള്‍
അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരം പ്രൈമറി, എച്ച്.എസ്, എച്ച്. എസ്.എസ്/വി.എച്ച്.എസ്.എസ് എന്നിങ്ങനെ മുന്ന് വിഭാഗങ്ങളിലായി നടത്തുന്നതാണ്
ഉപ ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് റവന്യു ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. റവന്യു ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം
ഗണിത ശാസ്മേളകളില്‍ കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തത്സമയ നിര്‍മ്മാണ മത്സരങ്ങള്‍ നടത്തേണ്ടതാണ്.
ഗ്രൂപ്പ് പ്രോജക്ട്, സിംഗിള്‍ പ്രോജക്ട്, മാഗസിന്‍ ഇവ തത്സമയ നിര്‍മ്മാണ മത്സരമല്ല
പുറമേ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന യാതൊരു വസ്തുക്കളും തത്സമയ നിര്‍മ്മാണ മത്സരത്തിനായി ഉപയോഗിക്കാന്‍ പാടില്ല.(കാല്‍ക്കു ലേറ്റര്‍, ഡിജിറ്റല്‍ ഡയറി, പി.സി., ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍, കുറിപ്പുകള്‍, വെട്ടിയെടുത്തതോ അടയാളപ്പെടുത്തിയതോ ആയ വസ്തു ക്കള്‍ മുതലായവ മത്സര ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല
ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും ഒരിനത്തില്‍മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
പങ്കെടുക്കുന്ന എല്ലാവരും മത്സരത്തിനാവസ്യമായ മുഴുവന്‍ സാമ്രഗികളും കൊണ്ടുവരേണ്ടതാണ്.
നിര്‍മാണത്തിനുപയോഗിക്കുന്ന കടലാസുകള്‍, ചാര്‍ട്ടുകള്‍, കാര്‍ഡ് ബോര്‍ഡുകള്‍, മരത്തടികള്‍ മുതലായവ മത്സരത്തിന് ഉപയോഗിക്കാവുന്ന പാകത്തില്‍ വെട്ടിയെടുത്ത് കൊണ്ടുവരാന്‍ പാടില്ല.
മാഗസിനുകള്‍ സ്കൂളടിസ്ഥാനത്തിലുള്ള മത്സരമായതിനാല്‍ വിദ്യാര്‍ത്ഥി കള്‍ പങ്കെടുക്കേണ്ടതില്ല.
രജിസ്രദ്രേഷന്‍ സമയത്ത് തന്നെ കമ്മിറ്റിയെ എല്പിക്കേണ്ടതാണ്.
മത്സരത്തില്‍ അവതരിപ്പിക്കുന്ന ആശയത്തെ കുറിച്ച് ഒരു വിവരണ കുറിപ്പ് (Write up) ഇന്‍വിജിലേറ്ററെ ഏല്പിക്കേണ്ടതാണ്. (പരമാവധി 3 പേജ്)
ഒരു കുട്ടിക്ക് അവതരണത്തിന് 5 മുതല്‍ 8 മിനിറ്റ് വരെ സമയം നല്കാവു
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പ്രകൃതിയ്ക്ക് അനുയോജ്യമായ (Eco friendly) പദാർത്ഥങ്ങൾ ആണ് നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടത്. തെര്‍മോക്കോള്‍, P-C ഷീറ്റ് എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്
ഗണിത ശാസ്ത്ര പഠനത്തിന് സഹായകരമായ ഒരു സോഫ്റ്റ് വെയര്‍ ആണ് ജിയോജിബ്ര. ജ്യാമിതിയിലെ മൂര്‍ത്തവും അമൂര്‍ത്ത വുമായ ആശയങ്ങളെ മനോഹരവും ചലനാത്മകവുമായി ദൃശ്യവ ത്ക്കരിക്കാന്‍ ജിയോജിബ്ര ക്ലാസ്സ് മുറികളില്‍ ഫലപ്രദമായി ഉപ യോഗിച്ചുവരുന്നു.
നിര്‍ദ്ദേശങ്ങള്‍
1. ഈ മത്സരം തത്സമയമായാണ് നടത്തുന്നത്.
2. മത്സരത്തിന്റെ ഭാഗമായി ഒന്നര മണിക്കൂര്‍ സമയംകൊണ്ട് ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരു അപ്ലറ്റ് മത്സരാര്‍ത്ഥി തയ്യാറാക്കണം. ഇത് നിശ്ചിത സയമത്തിനുള്ളിൽ സേവ് ചെയ്യണം. ലാപ്ടോപ്പുകള്‍ സംഘാടകര്‍ നല്‍കണം.
3. ലാപ്ടോപ്പുകളുടെ ലഭൃതയനുസരിച്ച് മത്സരാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് മത്സരം നടത്താം. ഒന്നില്‍ കൂടുതല്‍ ബാച്ച് വേണ്ടിവരുന്ന അവസരത്തില്‍ ആദ്യ ബാച്ചിലെ മത്സരാര്‍ത്ഥികള്‍ സേവ് ചെയ്ത അപ്പറ്റുകള്‍ ഒരു പെന്‍ഡ്രൈവിലേയ്ക്ക് മാറ്റി ജഡ്ജസിനു നല്‍കിയിരിക്കുന്ന ലാപ്ടോപ്പിലേയ്ക്ക് മത്സരാര്‍ത്ഥിയുടെ കോഡ് നമ്പര്‍ ഫയല്‍നാമമായി നല്‍കി സേവ് ചെയ്യണം
4. എല്ലാ മത്സരാര്‍ത്ഥികളുടെയും ഫയലുകള്‍ സേഡ് ചെയ്ത് കഴിഞ്ഞാല്‍ കോഡ് നമ്പര്‍ അനുസരിച്ച് അവതരണം ആരംഭിക്കണം.
5. അവതരണ സമയം പരമാവധി 5 മിനിറ്റ് ആയിരിക്കും
6. അവതരണത്തിന് പ്രോജക്ടര്‍, സ്ക്രീൻ എന്നിവ ഉപയോഗിക്കാവുന്നതാണ്.
7. അവതരണത്തിന്റെ വീഡിയോ ചിത്രീകരിച്ച് ആവശ്യമെങ്കില്‍ അത് ജഡ്ജസിന് മൂല്യനിര്‍ണയത്തിനായി പ്രയോജനപ്പെടുത്താം.
More Details of Maths Fair Items
Chart Items
🔸ഒരേ ആശയത്തെ സൂചിപ്പിക്കുന്ന പരമാവധി മൂന്ന് ചാർട്ടുകൾ.
🔸ചാർട്ട് സൈസ്: 72 cm x 56 cm
🔸ചാർട്ടിന്റെ ഒരു പുറം മാത്രം എഴുതുകയും വരയ്ക്കുകയും
ചെയ്യാം.
Still Model & Working Model Items
🔸മോഡൽ പരമാവധി 2 ച. മീ. സ്ഥലത്ത് ഒതുങ്ങുന്നത് ആവണം
🔸മോഡലിന് പരമാവധി 2 മീ. ഉയരം
🔸Eco Friendly പദാർത്ഥങ്ങളാണ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്
Construction Items
🔸പരമാവധി
മൂന്ന് ചാർട്ടുകൾ, ചാർട്ട് സൈസ് : 72 cm x 56 cm
🔸പെൻസിൽ
ഉപയോഗിച്ചാണ് വരയ്ക്കേണ്ടത്
🔸നിറം നൽകാൻ
പാടില്ല
Puzzle Items
🔸ഒരു Puzzle
മാത്ര മേ അവതരിപ്പിക്കാവൂ.
🔸കൗതുകമുണർത്തുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ ഉൾപ്പെട്ടതും
ആയിരിക്കണം
Game Items
🔸ഒരു Game മാത്ര
മേ അവതരിപ്പിക്കാവൂ.
🔸രണ്ടോ അതിലധികമോ
പേർക്ക് ഒരേ സമയം കളിക്കാവുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ
ഉൾപ്പെട്ടതും ആയിരിക്കണം.
🔸കളിക്കളവും
കരുവും, കളിക്ക് ഒരു നിയമവും അന്തിമ ഫലവും ഉണ്ടായിരിക്കണം.
Project Items
🔸പ്രോജെക്ട് റിപ്പോർട്ട് A4 പേപ്പറിൽ ഒരു പുറം മാത്രം
എഴുതി ബൈൻഡ് ചെയ്യണം(3 ഫോട്ടോസ്റ്റാറ് കോപ്പി കൂടി
വേണം )
🔸പ്രൊജക്റ്റ് അവതരണത്തിന് പരമാവധി 10 മിനിറ്റ്.
🔸അവതരണത്തെ സഹായിക്കാൻ പരമാവധി അഞ്ചു ചാർട്ടുകളും 5
മോഡലുകളും ഐ.സി.ടി. സങ്കേതങ്ങളും ഉപയാഗിക്കാം
Quiz Items
🔸LP, UP, HS, HSS എന്നീ വിഭാഗങ്ങളിലാണ് ക്വിസ്
മത്സരം
Magazine Items
🔸മാഗസിൻ കൈയെഴുത്തു പ്രതി ആയിരിക്കണം ; A4 പേപ്പറിന്റെ
ഒരു വശം മാത്രമേ എഴുതാവൂ.
🔸മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. സ്കൂളിന്റെ പേരോ
മറ്റു തിരിച്ചറിയുന്ന രീതിയിലുള്ള രേഖപ്പെടുത്തലുകൾ
പാടില്ല.
🔸പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്; ബൈൻഡ് ചെയ്യണം;
സ്പൈറൽ ബൈൻഡിങ്ങ് പാടില്ല.
Bhaskaracharya Seminar
🔸സെമിനാർ വിഷയം സംസ്ഥാന തലത്തിൽ മുൻകൂട്ടി നൽകുന്നതാണ്.
🔸അവതരിപ്പിക്കുന്ന പേപ്പർ കയ്യെഴുത്ത് ആയിരിക്കണം,
പരമാവധി 5 പേജ്.
🔸2 ഫോട്ടോസ്റ്റാറ് കോപ്പി കൂടി വേണം. പേപ്പർ
നോക്കി അവതരിപ്പിക്കാം.
🔸അവതരണത്തിന് 5 മിനിറ്റും അഭിമുഖത്തിന് 3 മിനിറ്റും ആണ്
സമയം.
Ramanujan Paper Presentation
🔸പ്രസന്റേഷൻ വിഷയം സംസ്ഥാന തലത്തിൽ മുൻകൂട്ടി
നൽകുന്നതാണ്.
🔸അവതരിപ്പിക്കുന്ന പേപ്പർ കയ്യെഴുത്ത്
ആയിരിക്കണം,പരമാവധി 5 പേജ്.
🔸2 ഫോട്ടോസ്റ്റാറ് കോപ്പി കൂടി വേണം. പേപ്പർ നോക്കാതെ അവതരിപ്പിക്കണം.
🔸അവതരണത്തിന് 5 മിനിറ്റും അഭിമുഖത്തിന് 3 മിനിറ്റും ആണ്
സമയം.
🔸ചാർട്ട്/മോഡൽ/മൾട്ടി മീഡിയ പ്ര സന്റേഷൻ (പരമാവധി 5)
ഉപയോഗിക്കാം
Talent Search Examination
🔸ഹ്രസ്വമായി ഉത്തരം എഴുതേണ്ടവയും വിശദമായി ഉത്തരം
എഴുതേണ്ടവയും
ഉണ്ടാവും.
🔸പ്രശ്നാപഗ്രഥന ചോദ്യങ്ങളിൽ, ഉത്തരത്തിൽ എത്തിച്ചേർന്ന
മാർഗ്ഗം വിശദമാക്കേണ്ടതാണ്.
🔸ഈ പരീക്ഷയുടെ തീയതിയും വേദിയും പ്രത്യേകമായി
A.E.O. തീരുമാനിക്കുന്നതാണ്.
Teaching Aid (On the spot–3 hours)
🔸അതാതു
വിഭാഗങ്ങളിൽ (Primary/HS/HSS) ഗണിതം കൈകാര്യം
ചെയ്യുന്നവർ ആയിരിക്കണം.
🔸പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങളെ, ചാർട്ടുകൾ,
മോഡലുകൾ എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച്
അവതരിപ്പിക്കണം.
🔸സംസ്ഥാന
തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ
നേടുന്നവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും
ലഭിക്കുന്നതാണ്.
Update Soon
.png)



Thanks for your response