സ്നേഹപൂർവ്വം സ്കോളർഷിപ്പ് (Snehapoorvan Scholarship)
കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത് മാസം ആയിരം രൂപ വീതം ലഭിക്കും
Snehapoorvam application for the year 2022-2023
Closing Date : 21/01/2023
_*www.hssreporter.com*_
2022-2023 സ്നേഹപൂർവ്വം പദ്ധതിക്ക് അപേക്ഷിക്കാം
മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 21 . അപേക്ഷൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് (Official Site)
┗➤ Click here
1800-120-1001 (ടോൾ ഫ്രീ നമ്പർ)
Ph : 0471-2341200
Mob: 7593802032
Snehapoorvan Scholarship Application Form
┗➤ Download
Snehapoorvan Scholarship Instructions
┗➤ Download
For All Details
Website:
Last Date: 21-01-2023
Help Line
Mail id: Snehapoorvamonline@gmail.com
Number: 1800 120 1001
0471-2341200
Mob: 7593802032
🙏Plss my father late pls scolar shipp 9562753391
ReplyDelete