Flash News

Plus One Spot Admission-2026(Vacant Seat Admission)-

Plus One Admission-2026


പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ-2026 നിർദേശങ്ങൾപ്രസിദ്ധീകരിച്ചു.


നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി ഇപ്പോൾ സ്കൂളുകളിൽ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഓഗസ്റ്റ് 12 മുതൽ Apply for Vacant Seats എന്നെ ലിങ്ക് വഴി അപേക്ഷിക്കാം

ആഗസ്റ്റ് 13 നു 4 മണി വരെ അപേക്ഷിക്കാം.

അപേക്ഷകൾ പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്സൈറ്റിൽ ആഗസ്റ്റ് 14 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്

അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്കൂൾ/കോഴ്സ് റാങ്ക് ലിസ്റ്റ് നോക്കി മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ആഗസ്റ്റ് 14 ന് രാവിലെ 10 മണി മുതൽ 12 മണിക്ക് മുമ്പായി ആവശ്യമുള്ള രേഖകൾ സഹിതം ഹാജരാകേണ്ടതാണ്


Check School Wise Vacancy for Spot Allotment

               Available Now 

Plus One Spot Admission-2026(Press Release)

Plus One Spot Admission-2026: Instruction 2026
🔗Download (Available Soon)

ഓഗസ്റ്റ് 13 ന് വൈകിട്ട് നാലുമണി വരെ അപേക്ഷിക്കാം 

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ Candidate Login വഴി അപേക്ഷിക്കാൻ കഴിയും
Apply For Spot Admission 
     Link Active Soon
അവസാന തീയതി: ഓഗസ്റ്റ് 13 ന് വൈകിട്ട് നാലുമണി

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ

വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

STEP-BY-STEP PROCESS

1.മെറിറ്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളുടെ  ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കും.

2.വിദ്യാർത്ഥികൾക്ക്  ലിസ്റ്റ് പരിശോധിച്ച് താൽപര്യമുള്ള സ്കൂൾ/കോമ്പിനേഷനുകളിൽ 'Apply for Vacant Seats' വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

3.ഒരുവിദ്യാർത്ഥിക്ക് ആവശ്യാനുസരണം എത്ര സ്കൂൾ/കോമ്പിനേഷനുകളിലേക്കും അപേക്ഷിക്കാൻ കഴിയും.

4.ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ സ്കൂൾ/കോമ്പിനേഷനിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

5.അഡ്മിഷൻ ലഭിക്കാൻ  കൂടുതൽ സാധ്യതയുള്ള സ്കൂൾ/കോഴ്സ് മനസ്സിലാക്കി അപേക്ഷകർ രക്ഷിതാവിനൊപ്പം  അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി നിർദ്ദിഷ്ട സമയത്ത് ബന്ധപ്പെട്ട സ്കൂളിൽ നേരിട്ട് ഹാജരാകണം.

🔷ഹാജരാകുന്നവരിൽ മെറിറ്റ് അനുസരിച്ച് മാത്രമേ പ്രവേശനം ലഭ്യമാകൂ

📌അതിനാൽ റാങ്ക് ലിസ്റ്റിൽ പേര് വന്നതുകൊണ്ട് മാത്രം പ്രവേശനം ഉറപ്പാണെന്ന് കരുതരുത്.

🔷ഒരു സ്കൂളിൽ പ്രവേശനം ലഭിക്കാത്തവർക്ക്  ഉയർന്ന റാങ്ക് ലഭിച്ചിരിക്കുന്ന മറ്റ് സ്കൂളുകളിലും കോമ്പിനേഷനുകളിലും പ്രവേശന സാധ്യത പ്രയോജനപ്പെടുത്താം.

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ Candidate Login വഴി അപേക്ഷിക്കാൻ കഴിയും
Apply For Spot Admission 
     Link Active Soon
അവസാന തീയതി: ഓഗസ്റ്റ് ന് വൈകിട്ട് നാലുമണി

🔸മുഖ്യ അലോട്ട്മെൻറ് മുതൽ ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ ഇപ്പോൾ സമർപ്പിക്കാൻ ഉള്ള ലിങ്ക് ഇപ്പോൾ ലഭ്യമാണ് 
🔸ആദ്യം കാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കുക.
🔸അതിനുശേഷം കാൻഡിഡേറ്റ് ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കാം

Create Candidate Login

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.