Flash News

NMMS Scholarship Exam-Notification-2026

 ഈ വർഷത്തെ NMMS പരീക്ഷ 2026 നവംബർ 7 ന്..

(സംസ്ഥാനത്തെ Govt/Aided സ്കൂളുകളിൽ 2026-27 അധ്യയന വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം)

ഈ പരീക്ഷക്ക് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കണമെങ്കിൽ രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ നിന്നും അധികരിക്കുവാൻ പാടുള്ളതല്ല

സെപ്റ്റംബർ 15 മുതൽ അപേക്ഷിക്കാം..
പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 30/09/2026 ബുധൻ 

How to Apply Online

⛔യോഗ്യത നേടുന്ന കുട്ടികൾക്ക് Scholarship Amount: 4 വർഷം 12000/- വീതം (Std. 9,10,+1,+2 ക്‌ളാസ്സുകളിൽ പഠിക്കുമ്പോൾ) (Total amount of Scholarship : 48000/-)

NMMS Scholarship Exam Notification 2026

NMMS Scholarship Exam Sample OMR Sheet

Official Site


NMMS 2026-27 സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാം!

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) 2026-27 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗവൺമെന്റ്/എയ്ഡഡ് സ്കൂളുകളിൽ 8-ൽ പഠിക്കുന്ന, അർഹരായ കുട്ടികൾക്ക് ഈ സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

പ്രധാന വിവരങ്ങൾ:
ആർക്കൊക്കെ അപേക്ഷിക്കാം:_ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷം 8-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ. (ഏഴാം ക്ലാസ് വാർഷിക പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം; SC/ST വിഭാഗത്തിന് 50% മതി).
വരുമാന പരിധി: മാതാപിതാക്കളുടെ വാർഷിക വരുമാനം ₹3,50,000-ത്തിൽ അധികരിക്കാൻ പാടില്ല.
സ്കോളർഷിപ്പ് തുക: ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിവർഷം ₹12,000/- വീതം ലഭിക്കും.
അപേക്ഷാ ഫീസ്: ഇല്ല.

പ്രധാന തീയതികൾ:
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30/09/2026
പരീക്ഷാ തീയതി: 07/11/2026 

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ:
ആധാർ കാർഡ്
വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് 
ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം)
ഭിന്നശേഷി വിഭാഗക്കാർക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് (40%-ൽ കുറയാത്തത്)
ഫോട്ടോ 
നിലവിലെ മൊബൈൽ നമ്പറും ഇ-മെയിൽ ഐടിയും

പരീക്ഷയുടെ ഘടന:
Part I-MAT (Mental Ability Test): 90 ചോദ്യങ്ങൾ, 90 മിനിറ്റ് (രാവിലെ 10.00 മുതൽ 11.30 വരെ)
Part II-SAT (Scholastic Aptitude Test): 90 ചോദ്യങ്ങൾ (സോഷ്യൽ സയൻസ്-35, സയൻസ്-35, ഗണിതം-20), 90 മിനിറ്റ് (ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെ)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.