Flash News

ഹയർസെക്കൻഡറി ക്രിസ്മസ് പരീക്ഷ 2025..QP & Answerkey Published... Download Now l⇠ 2026 മാർച്ചിലെ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു..Exam Time Table Published... ഈ വർഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

HSS Curriculum Revision in Kerala-Revised Text Book

 


Latest News

ഹയർ സെക്കണ്ടറി ഒന്നാം വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ജനുവരി അവസാനവാരം പ്രസിദ്ധീകരിക്കും. 39 ടൈറ്റിലുകളിലായി ഏകദേശം നാല് ലക്ഷത്തോളം പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യും.

ഇതുകൂടാതെ, ഈ വർഷം പുറത്തിറങ്ങുന്ന പരിഷ്‌കരിച്ച പതിനൊന്നാം ക്ലാസിലെ എല്ലാ 39 ടൈറ്റിൽ പാഠപുസ്തകങ്ങളും കേരളം രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായാണ് തയ്യാറാക്കുന്നത്.

ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷങ്ങളിൽ ചില വിഷയങ്ങൾക്ക് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ കാലങ്ങളായി ഉപയോഗിച്ചു വരികയാണ്. എന്നാൽ, അവയിൽ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം എന്നീ വിഷയങ്ങളിലെ പുസ്തകങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ വെട്ടിമാറ്റലുകളും ഒഴിവാക്കലുകളും നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഈ മൂന്ന് വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ കേരളം സ്വന്തം നിലയിൽ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.

...….....................

ആഗസ്ത് ആദ്യവാരം ജില്ലാതല ചർച്ചകൾ നടത്തും. 

ആഗസ്റ്റ് 1,2,4,5 തീയതികളിലാണ് ജില്ലാതല ചർച്ചകൾ സംഘടിപ്പിക്കുക.

ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി, ആർ.ഡി.ഡി., എ.ഡി. എന്നിവർ കൺവീനറായ അഞ്ചംഗ സമിതി ചർച്ചകൾക്ക് നേതൃത്വം നൽകും. 

അക്കാദമികമായി നേതൃത്വം നൽകാൻ  എസ്.സി.ഇ.ആർ.ടി. റിസർച്ച്  ഓഫീസർമാർക്കും ചുമതല നൽകും. 

2025 ആഗസ്റ്റ് 18 ന് ആരംഭിച്ച് 2026 മാർച്ച്  മാസേത്താടുകൂടി പൂർത്തിയാക്കുന്ന തരത്തിലാണ് പാഠപുസ്തക രചനാ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.

എസ്.സി.ഇ.ആർ.ടി. യുടെ എൺപത് ടൈറ്റിൽ പാഠപുസ്തകങ്ങളാണ്ആദ്യഘട്ടത്തിൽ പരിഷ്‌കരിക്കുക.

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം

2025 ആഗസ്റ്റ് 18 ന് ആരംഭിച്ച് 2026 മാർച്ച് മാസേത്താടുകൂടി പൂർത്തിയാക്കുന്ന തരത്തിലാണ് പാഠപുസ്തക രചനാ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം (ജൂലൈ 25)

പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണത്തിന് പിന്നാലെ ഹയർസെക്കൻഡറി തലത്തിലെ പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ടാഗോർ തീയേറ്ററിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷനാകും. 

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി കേരളം പൂർത്തിയാക്കിയിരുന്നു. ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

പാഠ്യപദ്ധതി പരിഷ്കരണം; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ, പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി

HSS Curriculum Revision in Kerala informations

📘 ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം–പ്രധാന വിവരങ്ങൾ
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂലൈ 2025 മുതൽ ആരംഭിച്ച് ഈ അധ്യയനവർഷം തന്നെ പൂർത്തിയാകും.
SCERT-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കപ്പെടുന്നത്.
നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്.
NCERT പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.
മാറ്റം വരുത്തുന്ന വിഷയങ്ങളുടെ വിശദവിവരങ്ങളും വ്യത്യാസങ്ങളും ഉടൻ പ്രസിദ്ധീകരിക്കും.

Educational Minister Press Conference @July 2

ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ വാർത്താസമ്മേളനം- ജൂലൈ 2
 
ഹയർസെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരണം

സംസ്ഥാനത്തെ ഹയർസെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും.

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.

കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക.

ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും.

ആദ്യഘട്ടത്തിൽ SCERT-യുടെ എൺപത് ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്.

ഈ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരും

(SCERT) തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ

എസ്.സി.ഇ.ആർ.ടി(SCERT) പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠനം നടത്തുന്ന സബ്ജക്ടുകൾ

1.GEOGRAPHY

2.GEOLOGY

3.GANDHIAN STUDIES

4.PHILOSOPHY

5.SOCIAL WORK

6.ISLAMIC HISTORY

7.PSYCHOLOGY    

8.ANTHROPOLOGY

9.SANSKRIT SAHITYA

10.SANSKRIT SASTHRA

11.COMMUNICATIVE ENGLISH

12.ENGLISH LITERATURE

13.JOURNALISM

14.MUSIC 

15.HOME SCIENCE 

16.ELECTRONICS    

SECOND LANGUAGES

1.MALAYALAM

2.HINDI   

3.ARABIC

4.URDU

5.SYRIAC 

6.SANSCRIT

7.RUSSIAN

8.TAMIL  

9.KANNADA         

10.LATIN   

11.GERMAN           

12.FRENCH             

OPTIONAL SUBJECTS

1.MALAYALAM(OPTIONAL)

2.HINDI(OPTIONAL)

3.ARABIC(OPTIONAL)

4.URDU(OPTIONAL)

5.KANNADA(OPTIONAL)

6.TAMIL(OPTIONAL)

7.SANSCRIT(OPTIONAL)

Plus One-Plus Two Syllabus & Scheme by SCERT Kerala

Plus One-Plus Two Syllabus & Scheme by SCERT Kerala

Plus One-Plus Two Text Book by SCERT Kerala

Plus One Text Book by SCERT Kerala

Plus Two Text Book by SCERT Kerala



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad