Flash News

പ്ലസ് വൺ ഇപ്രൂവ്മെന്റ് വാലുവേഷൻ/ടാബുലേഷൻ അവസാനിച്ചു.റിസൾട്ട് ഈ ആഴ്ച്ച തന്നെ പ്രസിദ്ധീകരിക്കും......Waiting for genuine updates from Exam Section DHSE..... Check Your Results....⇠ JEEMain Final Result Published..... Check Your Results....⇠ കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

Govt. HSST Online Transfer-2025

The Online Transfer Process For Government HSST's will begin from April 7,Under The Technical Software support of  KITE Kerala

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ കൈറ്റിന്റെ സാങ്കേതിക നേതൃത്വത്തില്‍,ഏപ്രില്‍ 7 മുതല്‍ ആരംഭിക്കും.

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപരുടെ ഓണ്‍ലൈന്‍ സ്ഥലമാറ്റ പ്രക്രിയ KITE ന്റെ സാങ്കേതിക നേതൃത്വത്തില്‍ 2025 ഏപ്രില്‍ 7 മുതല്‍ ആരംഭിക്കും. ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍സെക്കന്ററി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ 1 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇതിനുള്ള സർക്കുലർ DGE പുറപ്പെടുവിക്കുന്നതാണ്.

തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സര്‍ക്കാർ ഉത്തരവിലെ 8 (VIII) നിര്‍ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

2025 ജൂണ്‍ 1ന് മുന്‍പ് ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

DHSE Transfer Portal-2025

Official Transfer Site Link

District Wise School List

Vacancy

Staff Details

Tribal-Hilly-Remote Area Schools List

Distance Between Schools

DHSE Transfer Related Circulars-2025

HSST Transfer Latest Circular
🔗 Download (Available Soon)

HSST Transfer Profile & Vacancy Updation Circular 
🔗 Download New

HSST Transfer Latest Help File
🔗 Download New

HSST Transfer site Help Video for Teachers by KITE

HSST Transfer Help Video Tutorial for Principals by KITE

HSE Portal Offical Site Transfer Related Circulars-2025

HSE Portal Official Site Link

HSE Portal Latest Info

HSST Transfer Related Files

HSS General Transfer Norms@2019
🔗 Download

HSST Transfer List 2024(All in One)
🔗 Download

HSE Transfer Portal Frequently Asked Questions

1.ഞാൻ ഹയര്‍സെക്കന്ററി വകുപ്പില്‍ സര്‍വീസില്‍ കയറിയിട്ട് 5 വര്‍ഷം ആയി. 2 വര്‍ഷം മുമ്പ് എനിക്ക് സീനിയറായി പ്രൊമോഷന്‍ ലഭിച്ചു. സര്‍വീസില്‍ കയറി 5 വര്‍ഷം ആയതുകൊണ് എന്റെ പോസ്റ്റിംഗ് സ്റ്റാറ്റസ് നോര്‍മല്‍ ആണോ? 
കണ്ടീഷണല്‍ ആണോ?

A: സീനിയറായി പോസ്റ്റിംഗ് ചെയ്ത ഓര്‍ഡറില്‍ കണ്ടീഷണല്‍ എന്നാണെങ്കില്‍ അതനുസരിച്ച് ടീച്ചറുടെ പോസ്റ്റിംഗ് സ്റ്റാറ്റസ് കണ്ടീഷണല്‍ ആയിരിക്കും. എന്നാല്‍ സീനിയര്‍ തസ്തികയില്‍ ഇരിക്കെ ജനറല്‍ ട്രാൻസ്ഫറില്‍ കമ്പാഷനേറ്റ് ലിസ്റ്റ് ഒഴികെ മറ്റ് ലിസ്റ്റുകളില്‍ ഉൾപ്പെട്ട സ്കൂളുകളില്‍ ഇരിക്കുന്ന ടീച്ചേഴ്സിന്റെ സ്റ്റാറ്റസ് നോര്‍മല്‍ ആയിരിക്കും

2. എന്റെ ഹോം സ്റ്റേഷന്‍ മാറ്റം വരുത്താനുള്ള അപേക്ഷ ഞാന്‍ ഇതുവരെ ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടില്ല.എന്നിട്ടും ഇത്തവണ ട്രാന്‍സ്ഫര്‍ പോർട്ടലില്‍ ഹോം സ്റ്റേഷന്‍ മാറ്റം ആദ്യമായി ആവശ്യപ്പെട്ടപ്പോള്‍ സോഫ്റ്റ്‌വെയറില്‍ അത് മാറ്റി നല്‍കാന്‍ സൗകര്യം ലഭ്യമല്ല എന്ന് മെസേജ് വരുന്നു. ഹോം സ്റ്റേഷന്‍ ആദ്യമായി മാറ്റം വരുത്താന്‍ ഞാന്‍ എന്തു ചെയ്യണം.?

A: dhsetransfer@kite.kerala.gov.in എന്ന മെയിലിലേക്ക് 'പ്രിന്‍സിപ്പല്‍' ഇതേ വിവരം കാണിച്ചുകൊണ്ട് മെയില്‍ ചെയ്യേണ്ടതാണ്. ...

3. ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ 3 വര്‍ഷം ഹയര്‍സെക്കന്ററി സർ‍വീസ് വേണമെന്നാണ് നിര്‍ദേശം. 3 വ‌ർഷം നിശ്ചയിക്കുന്നതിനുള്ള കാലയളവ് ഏതാണ്?

A: അഡ്വൈസ് മെമ്മോയിലെ തീയതി മുതല്‍ 2025 മെയ് 31 വരെയുള്ള കാലയളവ്.

4.ഞാന്‍ ഹയര്‍സെക്കന്ററി അധ്യാപികയാണ്. ട്രാന്‍സ്ഫര്‍ പോര്‍ട്ടലിൽ എന്റെ പ്രൊഫൈല്‍ ഞാന്‍ ഫൈനല്‍ കണ്‍ഫേം ചെയ്തു. എനിക്ക് വീണ്ടും തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?

A: പ്രിന്‍സിപ്പലിനോട് അധ്യാപികയുടെ കണ്‍ഫര്‍മേഷന്‍ റീസെറ്റ് ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്.

5.അധ്യാപകൻ 'Confirm' ചെയ്ത 'Profile' പ്രിൻസിപ്പാൾ 'Reset' ചെയ്യുന്നതെങ്ങനെ.?

A: ഡാഷ്ബോ‍ഡിലെ Employee Management ക്ലിക്ക് ചെയ്തുവരുന്ന പേജില്‍ അധ്യാപകരുടെ പേരിനുനേരെ കാണുന്ന Menu ബട്ടൺ ക്ലിക്ക് ചെയ്ത് Reset Profile Confirmation ലിങ്ക് ക്ലിക്ക് ചെയ്യുക.

6. ഞാൻ രണ്ടുവർഷം മാത്രം സർവീസ് നിലനിൽക്കുന്ന അധ്യാപകൻ/അധ്യാപിക ആണ്. പ്രിൻസിപ്പാലിന് എന്റെ പ്രൊഫൈലിൽ ഈ വിവരം YES എന്ന് രേഖപ്പെടുത്താൻ സാധിക്കുന്നില്ല...

A: പ്രിൻസിപ്പാൾ ലോഗിനിലെ ടി അധ്യാപകന്റെ Basic Details Page ൽ Posting Status കൃത്യമാക്കുക. തുടർന്ന്, 'Five Year Excess' എന്ന ചോദ്യത്തിന് 'Yes/No' എന്നത് കൃത്യമാക്കുക. പിന്നീട് '2 Year for retirement' ഓപ്ഷന്‍ 'Yes' എന്ന് മാറ്റാവുന്നതാണ്.

7. ഞാൻ LWA എടുത്ത് Service ൽ നിന്നും മാറിനിന്ന അധ്യാപിക/അധ്യാപകനാണ്. എന്റെ ഈ കാലയളവ് Service ഹിസ്റ്ററിയിൽ ഉൾപ്പെടുത്തണോ ?

A: HSE/3693/2025 Adc 6 dated 07/04/2025 Circular കാണുക.

8. ട്രാൻസ്ഫർ പ്രൊഫൈലിൽ എന്റെ മൊബൈൽ നമ്പറിൽ മാറ്റം വരുത്താൻ സാധിക്കുമോ?

A: അധ്യാപകന്റെ My Profile പേജിൽ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ Change Mobile എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റാവുന്നതാണ്. ..

9. ഞാൻ Principal Promotion listല്‍ ഉൾപ്പെട്ട് GO(Rt)No.2283/2025/G.Edn dated 27.03.2025 പ്രകാരം ഹയർ സെക്കന്ററി സ്കൂളില്‍ ജോലിയിൽ പ്രവേശിച്ച പ്രിൻസിപ്പൽ ആണ്. Transfer site ൽ എനിക്ക് എന്റെ സ്കൂളിലെ അധ്യാപകരുടെ പ്രൊഫൈൽ Update ചെയ്യാൻ സാധിക്കുമോ?

A: ഡയറക്ടറേറ്റിൽനിന്നും ടി പ്രിൻസിപ്പാൾമാർക്ക് അധ്യാപകരുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്ന തുടർനടപടികൾക്കായി അവരെ Institution Approver Role assign ചെയ്ത് നൽകിയിട്ടുണ്ട്.ആയതിനാൽ ടി പ്രിൻസിപ്പാൾമാർക്ക് അധ്യാപകരുടെ transfer update ചെയ്യാവുന്നതാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad