സ്പാർക്കിൽ DDO ആയിട്ടുള്ളവർ വിരമിക്കുന്നു എങ്കിൽ അവിടെ വിരമിക്കുന്ന ദിവസത്തിനുള്ളിൽ തന്നെ സാലറി ബിൽ E Submit ചെയ്യേണ്ടത് ആണ്.
അതോടൊപ്പം സ്പാർക്ക് ചെയ്യുന്ന ക്ലർക്ക് or Teacher എസ്റ്റാബ്ലിഷ്മെൻ്റ് ചാർജ് കൂടെ എടുത്ത് വെക്കുക
Administration→Create/Modify User വഴി ചാർജ് എടുത്ത് ക്ലർക്ക് ലോഗിൻ ആക്റ്റീവ് ആക്കി വെക്കുക.
ഇത്തരത്തിൽ ചാർജ് എടുത്ത് വെച്ചാൽ ക്ലർക്ക് ന് സ്വന്തം പെൻ ഉപയോഗിച്ച് ലോഗിൻ വഴി ചെയ്യാം. പിന്നീട് മറ്റൊരു DDO ആകുമ്പോൾ അദ്ദേഹത്തെ ജോയിൻ ചെയ്യിക്കാൻ/DDO ആക്കാൻ കഴിയും അതിനുള്ള സ്റ്റെപ് കൂടെ ചുവടെ ചേർക്കുന്നു.
DSC BIMS-ൽ Register ചെയ്യുക.
BIMS ലോഗിൻ പേജ് എടുത്ത് അതിൽ DSC Registration/Renewal എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓൺ സ്ക്രീൻ instructions ഫോളോ ചെയ്താൽ DSC DDO code-ൽ Bims-ൽ Register ആകും.
BIMS-ൽ Register ചെയ്ത ശേഷം ഒരു പ്രിൻ്റ് ഔട്ട് കിട്ടും. ചിലപ്പോൾ ആദ്യത്തെ Attempt ൽ തന്നെ കിട്ടിയെന്ന് വരില്ല. അങ്ങനെ എങ്കിൽ ഒന്ന് കൂടെ same procedure repeat ചെയ്യുക. ലഭിക്കുന്ന പ്രിൻ്റ് ഔട്ട് ട്രഷറിയിൽ നൽകണം.
BIMS ലെ DSC രെജിസ്ട്രേഷന് ട്രഷറിയിൽ നിന്നും Approval കിട്ടണം. അത് കൺഫേം ചെയ്ത ശേഷം പുതിയ DDO യുടെ Individual Login സ്പാർക്കിൽ ആക്റ്റീവ് ആണോ എന്ന് ഉറപ്പാക്കുക. അതിനായി ഒന്ന് ലോഗിൻ ചെയ്തു നോക്കുക. ആക്ടീവ് അല്ലെങ്കിൽ അത് സെറ്റ് ചെയ്യണം.ആദ്യമായി DDO ആകുന്ന ജീവനക്കാരൻ ആണെങ്കിൽ
സ്പാർക്കിൽ Individual ലോഗിൻ ഉണ്ടാക്കുന്ന സ്റ്റെപ്പുകൾ ആണ് ചുവടെ ചേർക്കുന്നത്
ആദ്യം ആയി ആധാർ നമ്പർ ചേർക്കണം. അതിനായി DDO Login ൽ ജീവനക്കാരൻ്റെ ആധാർ ചേർക്കുക
Service matters→Personal Details→Present service details....Name as in Aadhaar.....Aadhaar Number.....Verify
┗➤ Click here
തുടർന്ന് വരുന്ന ഫോം fill ചെയ്യുക.അവിടെ ആധാർ മൊബൈൽ നമ്പർ എന്നിവ നൽകുക. ബാക്കി ഉള്ള details fill ചെയ്യുക.️
അതിനു ശേഷം പാസ്വേഡ് സെറ്റ് ചെയ്യുക.
OTP വെരിഫൈ ചെയ്ത് Confirm ചെയ്യാം.
കുറച്ച്
കഴിഞ്ഞ് ലോഗിൻ Active ആകും.️
ലോഗിൻ
പേജ് എടുക്കുക. അതിൽ യൂസർ കോഡ്-സ്വന്തം പെൻ കൊടുക്കുക
Passwrod സെറ്റ് ചെയ്തത് കൊടുക്കുക. Work ആയില്ലെങ്കിൽ Forgot password കൊടുത്ത് വീണ്ടും Reset ചെയ്യുക...️തുടർന്ന് ലോഗിൻ ചെയ്യാം
┗➤ Click here
Individual Login-ൽ ലോഗിൻ ചെയ്ത ശേഷം ....Service matters →Take charge of DDO
തുടർന്ന് വരുന്ന Details ശരിയാണ് എന്ന് ഉറപ്പ് ആക്കുക
ചിലപ്പോൾ Automatically fill ആയിരിക്കും അല്ലെങ്കിൽ എല്ലാ Tick box ൽ Tick✅ ചെയ്ത് കൊടുക്കണം. DEPQ ✅
കൺഫേം ചെയ്യുക.
ഡാറ്റ Successfully updated വരുന്നതോടെ DDO ആയി.
ഇത് ശ്രദ്ധിച്ച് ചെയ്യണം. തെറ്റിയാൽ തിരുത്തൽ ബുദ്ധിമുട്ട് ആണ്.
Comments
Post a Comment