Kerala Government Mandatory Schemes(GIS-SLI-PF-NPS) for Full-time regular employees

0
 



Spark New Employee Data Collection Sheet 
┗➤ Download

All in One File for Newly HSST’s(Prepared by RAMESAN KARKKOT HSST HISTORY CHMKS GVHSS KOTTAPPURAM)
┗➤ Download

All Insurance by Govt details in one Pdf(2021)
┗➤ Download

പുതുതായി സർവീസിൽ ചേരുന്നവർ (Full-time regular employees)നിർബന്ധമായും ചേരേണ്ട  സ്കീമുകൾ

1.National Pension Scheme (NPS)

1. National Pension Scheme (NPS)
  ┗➤ Click here for Details &

2. Group lnsurance Scheme (GIS)

സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായി GIS കുറവ് ചെയ്യണം. 

Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചെന്ന് അവിടെ deductions Group Insurance Scheme(324) select ചെയ്ത്  GIS number കിട്ടുന്നത് വരെ 000000000000 കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.

ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS SITE വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചേർത്ത് ഇടാം. 

GIS പാസ്ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.

GlS ഒരു അക്കൗണ്ട് ആണ് ,പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്. 
Pay sclae അനുസരിച്ചാണ് subscription-ൻ്റെ rate തീരുമാനിക്കുന്നത്.
മിനിമം തുകയുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല.

GIS Subscription Details of members(based on 2021 GO)
GIS NEW SLAB 2021 WITH RATE (All Scales & Min Rate)
┗➤ Download

Revised(2019) Scale of Pay details
┗➤ Click here

GIS Subscription New Slab rate 2021-Govt Order(Dated 26-11-2021)
┗➤ Download
പുതിയ റേറ്റിലുള്ള GIS Subscription ഡിസംബർ 2021 സാലറി മുതൽ പിടിച്ചു തുടങ്ങണം 

GIS- 45 വയസായവർക്ക് പുതിയ ഓർഡറിലെ scale of pay പ്രകാരമുള്ള minimum subscription മതി.
45 വയസിൽ താഴയുള്ള വർക്ക് maximum subscription വരെയാകാം.

Nb:-GIS പുതുക്കിയ നിരക്കിൽ തുക ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കുമ്പോൾ, ഉയർന്ന നിരക്കിൽ (Maximum Limit) ജി ഐ എസ് തുക 45 വയസ്സിൽ താഴെയുള്ള ജീവനക്കാരിൽ (ജീവനക്കാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ) നിന്നും മാത്രമേ ഈടാക്കാവൂ...

വിരമിക്കുന്ന മാസം വരെ deduction തുടരണം.

6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം  ആണ്.
സസ്പെൻഷൻ കാലത്തും GlS പിടിക്കണം.

Video Tutorial
┗➤ Click here

Viswas DDO Portal
┗➤ Click here

GIS Online Admission & Closure in Viswas DDO Module Video Tutorial
┗➤ Click here

GIS Closure Application for Payment (Form No. 3)-Retirement/Resignation/Dismissal
┗➤Download

Kerala State Insurance Department Site
┗➤ Click here

3. State Life Insurance (SLI)

ഇത് ഒരു ഇൻഷുറൻസ് പോളിസിയാണ്. ഓരോ പോളിസിക്കും നിശ്ചിത പ്രിമിയം തുകയും നിശ്ചിത assured തുകയും ഉണ്ടാകും.

ജീവനക്കാരൻ സർവീസിൽ ജോയിൻ 'ഒരു മാസത്തിനുള്ളിൽ എടുക്കണം. ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് പോയി എടുക്കാം. (അപേക്ഷാ ഫോം ഇൻഷുറൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സൈറ്റിൽ ലഭ്യമാണ്)
SLI Application Form
┗➤ Download

Instructions for filling up Proposal(Application) Form
┗➤ Download

ആദ്യ പ്രീമിയം ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ചെന്ന് അടക്കാം. ലഭിക്കുന്ന റസിപ്റ്റിൽ ഉള്ള പോളിസി നമ്പർ SPARK-ൽ പ്രസെന്റ് സലറിയിൽ SLI സെലക്റ്റ് ചെയ്ത് എന്റർ ചെയ്യാം. അടുത്ത തവണ മുതൽ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാം.

E Treasury വഴി ഓൺലൈൻ ആയും ആദ്യ പ്രീമിയം അടക്കാം.(etreasury.kerala.gov.in ലോഗിൻ ചെയ്തു departmental receipts select ചെയ്യുക. അതിൽ Department-സ്റ്റേറ്റ് ഇൻഷ്വറൻസ്. Remittance type - SLI FIRST PREMIUM. Revenue district-select ചെയ്യുക. Office name-select ചെയ്യുക. തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് / UPl / Card വഴി തുക അടക്കാം. ഇ_ചലാൻ റിസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം)

പാസ്സ് ബുക്ക്, പോളിസി സർട്ടിഫിക്കേറ്റ് എന്നിവ തപാൽ ആയി ലഭിക്കും. നേരിട്ടും വാങ്ങാം.

പോളിസി എല്ലാ മാസവും 1 ന് ഡ്യൂ ആകും. അതായത് നമുക്ക് ശമ്പളം ലഭിക്കുന്നത് അടുത്ത മാസം ആണെങ്കിലും പോളിസി അടവ് അതാത് മാസം തന്നെ ആണ് വക ഇരുതുന്നത്. 

Pay റേഞ്ച് അനുസരിച്ചാണ് premium തുക നിശ്ചയിക്കുക. മിനിമം തുകക്കുള്ള പോളിസി എടുക്കണം.

SLI Subscription New Slab rate 2021-Govt Order(Dated 30-11-2021)
wef 01-02-2022(From January 2022 Salary)

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി  എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു

SLI Minimum Premium Calculator (Excel file) wef  01-02-2022
┗➤ Download

SLI I Premium Calculator (Mobile Version)
┗➤ Click here 

SLI Subscription New Slab rate 2021-Govt Order(Dated 30-11-2021)
┗➤ Download
പുതിയ നിരക്ക് 01-02-2022 മുതൽ(2022 ജനുവരി മാസത്തെ ശമ്പളം)പ്രാബല്യത്തിലാകുന്നതാണ്

SLI- 50 വയസുകഴിഞ്ഞവർക്ക് ഇപ്പോഴടച്ചുകൊണ്ടിരിക്കുന്ന SLI തുക മതി,പുതിയ SLI Policy എടുക്കേണ്ട

Video Tutorial
┗➤ Click here

SLI Minimum Premium Calculator (Excel file) wef  01-02-2022
┗➤ Download

SLI I Premium Calculator (Mobile Version)
┗➤ Click here 

നിലവിൽ SLI പോളിസി/ പോളിസികളുടെ ആകെ പ്രീമിയം തുക, പ്രതിമാസ വരുമാനത്തിന്റെ 1.5% കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തിയ തുകയെക്കാൾ കുറവുളള പക്ഷം, ബാക്കി തുകയ്ക്കുള്ള അഡീഷണൽ പോളിസി എടുക്കേണ്ടതാണ്

അഡീഷണൽ എസ്.എൽ.ഐ പോളിസിയുടെ എറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം തുക 100 രൂപയായി തുടരുന്നതാണ്

അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക അഡ്വാൻസ് ആയി  അടച്ച് അപേക്ഷ ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ സമ‍ർപ്പിക്കണം. എല്ലാ ജീവനക്കാരുടെയും  അപേക്ഷ ഓഫീസിൽ തലത്തിൽ നിന്ന് ഒന്നിച്ച് നൽകിയാലും മതി

അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക E Treasury വഴി ഓൺലൈൻ ആയും  അടക്കാം.
eTreasury Login
┗➤ Click here

ലോഗിൻ ചെയ്തു
    • Departmental Receipts select ചെയ്യുക. 
    • അതിൽ Department – State Insurance. 
    • Remittance type - SLI FIRST PREMIUM. 
    • Revenue district - select ചെയ്യുക. 
    • Office name - select ചെയ്യുക. 
തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് Net Banking / UPl / Card വഴി തുക അടക്കാം. അപേകഷയും E-Challan Receipts ഉം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം..

ഇൻഷുറൻസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന റസിപ്റ്റിൽ ഉള്ള പോളിസി നമ്പർ SPARK-ൽ പ്രസെന്റ് സലറിയിൽ Deductions ൽ  SLI സെലക്റ്റ് ചെയ്ത് പുതിയ ENTRY ആയി എന്റർ ചെയ്യണം 

01/01/2022 നു 50 വയസ്സ് പൂർത്തിയാകുന്നവർ അഡിഷണൽ പോളിസി എടുക്കേണ്ടതില്ല

Pay റേഞ്ച് മാറുമ്പോൾ additional policy എടുക്കണം. അങ്ങനെ വീണ്ടും മിനിമം എത്തണം. കൂടുതൽ തുകക്കും പോളിസി എടുക്കാവുന്നതാണ്.

പോളിസി mature ആകുമ്പോൾ closure ചെയ്യാം. അതിനും അപേക്ഷ സൈറ്റിലുണ്ട്. അത് പ്രകാരം ചെയ്യുക. Mature തുക പോളിസി certificate ൽ തന്നെ ഉണ്ടാകും. (Sum assured)

SLI അംഗത്വം എടുക്കാതെ first Increment അനുവദിക്കാൻ പാടില്ല.

3 വർഷം കഴിഞ്ഞാൽ loan കിട്ടും. അപേക്ഷ സൈറ്റിൽ ഉണ്ട്. Max 36 തവണ ആയി തിരിച്ച് അടക്കാം. Pf പോലെ വീണ്ടും പുതിയ ലോൺ പഴയ തിരിച്ച് അടവ് കൂടെ കൂട്ടി എടുക്കാം.

പോളിസി സർട്ടിഫിക്കേറ്റ് നഷ്ടമായാൽ മുദ്ര പത്രത്തിൽ എഴുതി നൽകണം. അതിൻ്റെ ഫോർമാറ്റും സൈറ്റിൽ ഉണ്ട്.

Kerala State Insurance Department Site
┗➤ Click here

പോളിസി എല്ലാം 10 ൻ്റെ ഗുണിതമായിരിക്കും Additional policy minimum ₹100.

50 വയസ്സ് പൂർത്തി ആയി ജോയിൻ ചെയ്യുന്ന ജീവനക്കാരൻ പോളിസി എടുക്കേണ്ട.

പാർട്ട്-ടൈം ജീവനക്കാർ Full Time ആകുമ്പോൾ 50 yrs ആയില്ല എങ്കിൽ പോളിസി എടുക്കണം.

ഓരോ SLI പോളിസിക്കുംNominee യെ വെക്കണം.
SLI Nominee Form
┗➤ Download

LWA with mc ആണെങ്കിൽ തിരികെ ജോയിൻ ചെയ്ത ശേഷം പലിശ സഹിതം അടക്കാത്തത്ത കാലത്തെ അടവ് നടത്തണം.

6 മാസം തുടർച്ചയായി പ്രിമിയം അടക്കാതിരുന്നാൽ പോളിസി lapse ആവും. അങ്ങനെ സംഭവിച്ചാൽ പലിശ സഹിതം പെൻഡിംഗ് തുക അടച്ച് പോളിസി Revive ചെയ്യണം.

സസ്പെൻഷൻ കാലയളവിലും SLI പിടിക്കണം

SLI Benefit Chart (As per the Rate of Bonus declared vide order No. GO(Rt.) No. 5598/2021/Fin. Dated 18/08/2021)
┗➤ Download

SLI maturity Benefit
┗➤ Download

SLI PREMIUM:
🛑ജനുവരിയിൽ ഇൻഷുറൻസ് ഓഫീസിൽ പ്രീമിയം നേരിട്ട് അടച്ച്, ജനുവരി മാസത്തെ ശമ്പളം മുതൽ തന്നെ സ്പാർക്കിൽ deduction നടത്തുക. നേരിട്ട് അടയ്ക്കുന്ന തുക ജനുവരി മാസത്തെ പ്രീമിയം ആയാണ് കണക്കാക്കുക. അപ്പോൾ സ്പാർക്കിൽ ജനുവരി മാസത്തെ ശമ്പളത്തിൽ deduction നടത്തുന്ന തുക ഫെബ്രുവരി മാസത്തെ പ്രീമിയം ആയി കയറിക്കൊള്ളും. അപ്പോൾ വേറെ കൺഫ്യൂഷന്റെ ആവശ്യം ഇല്ല. പാസ്സ് ബുക്കും കൃത്യമായി പതിച്ച് പോകാൻ സാധിക്കും. ജനുവരി മാസത്തെ ശമ്പളം മുതൽ തുക പിടിക്കാനാണ് ഓർഡറിൽ പറയുന്നത്. 
🛑ഇനി ഒരു മാസം മുമ്പെ, അതായത് ഡിസംബറിൽ തുക അടച്ച് ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്നു തന്നെ deduction ആരംഭിച്ചാലും കുഴപ്പമൊന്നും ഇല്ല. ഒരു മാസം മുമ്പേ പോളിസി എടുത്തു എന്നേ വരൂ.
🛑ചുരുക്കി പറഞ്ഞാൽ തുക ഏത് മാസമാണോ ഇൻഷുറൻസ് ഓഫീസിൽ അടയ്ക്കുന്നത്, അതേ മാസത്തെ ശമ്പളത്തിൽ നിന്നു തന്നെ സ്പാർക്കിലും deduction നടത്തണം.

State Life Insurance (SLI) Forms

SLI Application/Proposal  Form
┗➤ Download

Instructions for filling up SLI Proposal Form 
┗➤ Download

Application Form for Changing Nomination
┗➤ Download

Application Form for Loan
┗➤ Download

SLI Claim Form
┗➤ Download

Deduction Schedule
┗➤ Download

4(a) General Provident Fund (GPF) for Govt Employees

സർവീസിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ എൻറോൾ ചെയ്യണം.

SPARK Individual Login ൽ കയറി GPF അക്കൗണ്ടിന് അപേക്ഷിക്കാൻ employee യോട് പറയുക.

Individual login ━➤ provident fund ━➤ gpf admision application എടുക്കുക. അവിടെ details എല്ലാം fill ചെയ്യുക. സബ്മിറ്റ് ചെയുക. 

(GPF New Admission Apply ചെയ്യുമ്പോൾ name വരുന്നില്ല  എങ്കിൽ..... ചെയ്യാൻ പറ്റുന്നില്ല എങ്കിൽ Service Matters━➤ Personal details ━➤ Present service details എടുത്ത് അവിടെ gpf എന്ന സ്ഥലത്ത് സെലക്ട് എന്ന് കൊടുക്കുക. Number ഉണ്ടെങ്കിൽ കളയുക. എന്നിട്ട് കൺഫേം ചെയ്യുക. ഇത് DDO ചെയ്യേണ്ടതാണ്)


Salary matters ━➤ Provident fund ━➤ GPF admission approval DSC ഉപയോഗിച്ച് ചെയ്യുക.

AG അക്കൗണ്ട് അനുവദിച്ചാൽ ksmep portal -ൽ login ചെയ്ത് admission slip എടുക്കാം. 

Spark-ൽ service matters ━➤ personal details ━➤ present service details-ൽ account number വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

ശേഷം Salary Matters ━➤ changes in the month ━➤ present salary-ൽ ചെന്ന് deductions-ൽ subscription add ചെയ്യാം (Minimum subscription 6% of Basic Pay, Maximum subscription= Basic Pay)

റിട്ടയർ ആവുന്നതിൻ്റെ ഒരു വർഷം മുമ്പോ അതിന് ശേഷമോ സൗകര്യം പോലെ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതും SPARK വഴി ആണ് ചെയ്യേണ്ടത്.

റിട്ടയർ ആവുന്നതിൻ്റെ അവസാനത്തെ 3 മാസം GPF subscribe ചെയ്യാൻ പാടില്ല

ഇടക്കാലത്ത് താൽക്കാലിക ലോൺ അല്ലെങ്കിൽ തിരിച്ചടക്കേണ്ടാത്ത ലോൺ എടുക്കാം. ഇതും SPARK വഴിയാണ് ചെയ്യുന്നത്. 

താൽക്കാലിക ലോൺ DDO/ഡിപ്പാർട്ട്മെൻ്റ് അധികാരി തന്നെ അനുവദിക്കും. തിരിച്ചടക്കേണ്ടാത്ത ലോൺ DDO അനുവദിക്കുമെങ്കിലും പണം പിൻവലിക്കുന്നതിന് AGയുടെ authorisation വേണം. KSEMP സൈറ്റിൽ ആണ് anthorisation slip ലഭ്യമാവുക. 

താൽക്കാലിക ലോൺ എടുത്ത് ചുരുങ്ങിയത് രണ്ട് തിരിച്ചടവ് എങ്കിലും അടച്ചതിന് ശേഷം അത് തിരിച്ചടക്കേണ്ടാത്ത ലോൺ ആയി മാറ്റാം. ഇതിനും AG-യുടെ authorisation ആവശ്യമാണ്.

4(b) GAINPF(Govt Aided Institution PF System)

Aided Institutions ൽ ജോയിൻ ചെയ്യുന്ന എംപ്ലോയീസിനുള്ള PF സിസ്റ്റം ആണിത്  

Post അപ്പ്രൂവലിനു ശേഷം ആദ്യം സ്പാർക്കിൽ Service Matters ━➤Personal details എടുത്ത്  Present service details ൽ  PF type Correct ആയി Choose ചെയ്യുക
(for Aided HSS(Kerala Aided Higher Secondary School(+2)EPF എന്ന് ചൂസ് ചെയ്യുക )
PF number: 0000 ഇട്ടു സേവ് ചെയ്യുക 

Post അപ്പ്രൂവലിനു ശേഷം ആണ് അപ്ലിക്കേഷൻ ഓൺലൈൻ ആയി GAINPF site  കൊടുക്കേണ്ടത് 
(GAINPF ൽ Principal Login ൽ ആണ് അപ്ലിക്കേഷൻ ഓൺലൈൻ ആയി കൊടുക്കേണ്ടത് )

GAINPF Site
┗➤ Click here

1. Entry ━➤ Add Employee from Spark



2. Entry ━➤ New Admission



3. Processing ━➤ Admission Processing


Admission Application approve ചെയ്തു കഴിഞ്ഞാൽ കിട്ടുന്ന Admission Application from+Nonination Form+Approval Order+Covering letter എന്നിവ DHSE ലേക്ക് അയച്ചുകൊടുക്കണം 

DHSE നിന്നും പുതിയ PF നമ്പർ  approve ചെയ്തു കിട്ടി കഴിഞ്ഞാൽ  സ്പാർക്കിൽ  Salary Matters ━➤ changes in the month ━➤ present salary-ൽ ചെന്ന് deductions-ൽ subscription add ചെയ്യാം (Minimum subscription 6% of Basic Pay, Maximum subscription= Basic Pay)

AIDED PF(GAINPF) New Admission Application
┗➤ Video Tutorial

PF Type Transfer(PF Type Profile Updation) for HS to HSS Promotted Teachers
┗➤ Video Tutorial

GAINPF Help Desk | HSS Rporter
┗➤ Click here

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top